2022, ജൂലൈ 26, ചൊവ്വാഴ്ച

കർണാടകയിലെ നഴ്സിംഗ് / പാരാമെഡിക്കൽ പഠനം: നൂറോളം പഠന സ്ഥാപനങ്ങൾ കരിമ്പട്ടികയിൽ

 

കർണാടകയിൽ എല്ലാ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്  നിയമ വിരുദ്ദമായി പ്രവർത്തിക്കുന്ന   നൂറോളം നഴ്സിംഗ് സ്ഥാപനങ്ങളുടെ കരിം പട്ടിക ഉടൻ പുറത്തു വിടുമെന്ന് WAPSI അറിയിച്ചു . 

കർണാടക സംസ്ഥാനത്തെ എല്ലാ ബി എസ് സി നഴ്സിംഗ് , പാരാമെഡിക്കൽ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകൾ , Bpharam , ഫിസിയോതെറാപ്പി മുതലായ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു . കൂടാതെ ഈ സ്ഥാപനങ്ങൾക്കു കർണാടക നഴ്സിംഗ് കൌൺസിൽ , ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ , ഫർമസി കൌൺസിൽ, ഫിസിയോതെറാപ്പി  കൌൺസിൽ മുതലായവയായുടെ അംഗീകാരണങ്ങളും ഉള്ളതാകുന്നു. കൂടാതെ മൂന്ന് വർഷ GNM കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ കർണാടക നഴ്സിംഗ് കൌൺസിൽ, ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരവും ഉള്ളതാകുന്നു .

 ഇന്ത്യയിൽ  ഏറ്റവും കൂടുതൽ നഴ്സിംഗ് പഠനസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കർണാടക സംസ്ഥാനത്തു ആകുന്നു . ആയതിനാൽ അനാരോഗ്യപരമായ ഒരു കിടമത്സരം എല്ലാ സ്ഥാപനങ്ങളുമായി ഉള്ളതും ആണ് . കർണാടക സംസ്ഥാനത്തു ബി എസ്‌ സി നഴ്സിംഗ് പഠനത്തിനായി 450 ഓളം നഴ്സിംഗ് കോളേജുകളിൽ 25 ,000 ഓളം വിദ്യാർത്ഥികളും , ജി എൻ എം പഠനത്തിനായി 750 ഓളം നഴ്സിംഗ് സ്കൂളുകളിൽ 42,000 ഓളം വിദ്യാർത്ഥികളും പ്രതിവർഷം പഠനത്തിനായി വന്നു ചേരുന്നു . 

കർണാടക സംസ്ഥാനത്തെ പല നഴ്സിംഗ് സ്ഥാപനങ്ങളും തികച്ചും സൂചനീയമായ അവസ്ഥയിൽ പ്രവർത്തിച്ചു വരുന്നതായും , പലതിനും കെട്ടിടങ്ങൾ , ക്ലിനിക്കൽ സംവിധാനത്തിനുള്ള ആശുപത്രികൾ വെറും കടലാസ്സിൽ മാത്രം എന്നും , യൂണിവേഴ്‌സിറ്റിയും , മറ്റു അപെക്സ്  ബോഡികളും ആവിശ്യപെടുന്ന അദ്ധ്യാപകർ പോലും ഇല്ല എന്ന് 2005 – 2006 വർഷത്തിൽ dr ഗുരുമൂർത്തി കമ്മീഷൻ കണ്ടെത്തുകയുണ്ടായി . അതെ തുടർന്ന് ഇന്ന് നിലവിൽ ഉള്ളതിലും പകുതി മാത്രം നഴ്സിംഗ് പഠന സ്ഥാപനങ്ങൾ കർണാടകയിൽ നിലനിൽക്കുന്ന സമയം dr ഗുരുമൂർത്തി കമ്മീഷൻ 180  ഓളം നഴ്സിംഗ് കോളേജുകളുടെയും , 250 ഓളം നഴ്സിംഗ് സ്കൂളുകളുടെയും അംഗീകാരം റദ്ദു ചെയ്യുകയുണ്ടായി . 

തുടർന്ന് ഒന്നര ദശാബ്‌ദം കൊണ്ട് കർണാടകയിൽ നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ എണ്ണത്തിലും സീറ്റുകളിലും വമ്പൻ വർധനവ് ഉണ്ടായി .  ഭൂരിപക്ഷം സ്ഥാപനങ്ങളും സ്വകാര്യ മേഖലയിൽ തന്നെ ആണ് ആരംഭിച്ചത് . ഈ മേഖലയിൽ ആരംഭിച്ച ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും നഴ്സിംഗ് പഠന വിദ്യാർത്ഥികളുടെ ക്ലിനിക്കൽ സൗകര്യത്തിനായി സ്വന്തം ആശുപത്രികൾ ഇല്ലാത്തതാകുന്നു . ഇവർ ഈ സൗകര്യം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുന്നതിനു സർക്കാർ ആശുപത്രികളെ ആശ്രയിക്കണം . എന്നാൽ ഈ കാലയളവിൽ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ കിടക്കയുടെ എന്നതിൽ നാമമാത്രമായ വർദ്ധനവ് മാത്രം ആണ് ഉണ്ടായതു . സ്വകാര്യ മേഖലയിലെ ആശുപത്രികൾ പലതും സ്വന്തമായി നഴ്സിംഗ് പഠന സ്ഥാപനങ്ങൾ തുടങ്ങിയത് കൊണ്ട് മറ്റുള്ളവർക്ക് അവിടെ ക്ലിനിക്കൽ സംവിധാനം ലഭിക്കാതെയായി . നിലവിൽ വിവിധ നഴ്സിംഗ് കോഴ്സുകൾ പഠിക്കുന്നതിനായി വിവിധ സഥാപനങ്ങളിൽ ആയി കർണാടകയിൽ ഏകദേശം 2,50,000 ഓളം വിദ്യാർഥികൾ ഉള്ളതായി സ്ഥിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. 

എന്നാൽ നിലവിലെ ഈ  സ്ഥിതിഗതികൾ മറച്ചു വച്ചുകൊണ്ടു പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണ് നഴ്സിംഗ് പഠന സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ വലയിൽ വീഴ്ത്തികൊണ്ടിരുന്നത് .  ആയതിനാൽ ഈ വര്ഷം കർണാടകയിൽ അഡ്മിഷന് ശ്രമിക്കുമ്പോൾ വിവിധ നഴ്സിംഗ് പഠന സ്ഥാപനങ്ങളെ കുറിച്ച് വ്യക്തമായി വിശകലനം നടത്തിയതിനു ശേഷം അഡ്മിഷൻ കരസ്ഥമാക്കുകയാണ് ഉചിതം എന്ന് വെൽഫേർ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സ്കോളർസ്‌ ഇൻ ഇന്ത്യ (WAPSI) അഖിലേന്ത്യ അദ്യക്ഷൻ ശ്രീ .എം .കെ. തോമസ് അറിയിച്ചു . വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണം എന്നും ശ്രീ . തോമസ് ചൂണ്ടിക്കാട്ടുന്നു .


 


 


0 comments: