മലപ്പുറം :പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയില്‍നിന്നും അപേക്ഷ സമര്‍പ്പിച്ചവര്‍ 80,022. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ജില്ലയില്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം എസ്.എസ്.എല്‍.സി - 76,444, സി.ബി.എസ്.ഇ - 2,351, ഐ.സി.എസ്.ഇ - 25, സ്പോര്‍ട്സ് - 410 എന്നിങ്ങനെയാണ്. ഇക്കുറി ജില്ലയില്‍നിന്നും എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 78,224 പേരില്‍ 77,691 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 173 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി 43,930 മെറിറ്റ് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം അധികമായി അനുവദിച്ച 2015 സീറ്റുകള്‍ ഉള്‍പ്പെടെ 45,945 മെറിറ്റ് സീറ്റുകളാണ് ഉണ്ടാവുക. ഈ സീറ്റുകള്‍ മാത്രം എടുത്താല്‍ 34,077 പേര്‍ക്ക് പ്ലസ് വണിന് മെറിറ്റ് സീറ്റില്‍ അവസരം ലഭിക്കില്ല.
നോണ്‍ മെറിറ്റ് സീറ്റില്‍ മാനേജ്മെന്റ് ക്വാട്ട - 4,644, കമ്യൂണിറ്റി ക്വാട്ട - 4,026 എന്നിവ ഉള്‍പ്പെടെ 54,615 സീറ്റുകളാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി ലഭ്യമായിട്ടുള്ളത്. മാനേജ്മെന്റ് ക്വാട്ടയും കമ്യൂണിറ്റി ക്വാട്ടയും പരിഗണിച്ചാലും 25,407 പേര്‍ക്ക് അവസരം ലഭിക്കില്ല. ഇതോടൊപ്പം 69 അണ് എയ്ഡഡ് സ്കൂളുകളിലെ 11,275 സീറ്റ് കൂടി പരിഗണിച്ചാല്‍ ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശത്തിനുള്ള മൊത്തം സീറ്റുകളുടെ എണ്ണം 65,890 ആകും.
സര്‍ക്കാര്‍, എയ്ഡഡ്, മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട, അണ് എയ്ഡഡ് സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ നിലവിലെ അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 14,132 പേര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് ഓപണ്‍ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും.വി.എച്ച്.എസ്.ഇ - 2790, ഐ.ടി.ഐ - 1124, പോളിടെക്നിക് - 1360 എന്നിങ്ങനെ 5274 സീറ്റുകള്‍ കൂടി പരിഗണിച്ചാലും 8858 പേര്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ല.
0 comments: