പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് 28ന്; ക്ലാസുകള്‍ ആഗസ്റ്റ് 22ന്
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് ജൂലൈ 28നും ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും നടത്തും. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം കഴിഞ്ഞ 18ല്‍ നിന്ന് 25 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.മൂന്ന് അലോട്ട്മെന്‍റുകള്‍ അടങ്ങുന്ന മുഖ്യഘട്ടം ആഗസ്റ്റ് 20ന് പൂര്‍ത്തിയാക്കി 22ന് ക്ലാസുകള്‍ തുടങ്ങും. 28ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കും.
പഠനരീതി പരിഷ്കരിക്കുന്നു, കൃഷിയിടത്തിലേക്ക് ഇനി വിദ്യാർഥികളും
കൃഷി സംബന്ധമായ മേഖലകളിൽ പഠനം നടത്തുന്ന വിദ്യാർഥികളുടെ സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങി കേരള കാർഷിക സർവ്വകലാശാല. കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പഠനരീതി ആവിഷ്കരിക്കാനാണ് പദ്ധതി. കഴിഞ്ഞദിവസം വെള്ളാനിക്കര കാർഷിക സർവ്വകലാശാല ആസ്ഥാനത്ത് നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ദേശീയതലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇത്. ഇതിൻറെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥികൾ കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ ഭാഗമാകും. കൃഷി മന്ത്രി പി പ്രസാദ് മുന്നോട്ടുവെച്ച ആശയ പ്രകാരമാണ് പഠനരീതി പരിഷ്കരിക്കുന്നത്.
കാലിക്കറ്റില്‍ പി.ജി: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2022-2023 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.2022 ആഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. അപേക്ഷഫീസ്: ജനറല്‍ - 420 രൂപ. എസ്.സി/എസ്.ടി - 175 രൂപ.പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും വെബ്‌സൈറ്റ് https://admission.uoc.ac.in സന്ദര്‍ശിക്കുക. വിദ്യാര്‍ഥികള്‍ ഫോണ്‍ നമ്ബര്‍ നല്‍കി ഒ.ടി.പി വെരിഫിക്കേഷന്‍ നടത്തുകയും തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ക്യാപ് ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതുമാണ്.
എച്ച്.ഡി.സി ആൻഡ് ബി.എം ഫൈനൽ പരീക്ഷ
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം 2021 ബാച്ചിന്റെ ഫൈനൽ പരീക്ഷ സെപ്റ്റംബർ 15, 16, 19, 20, 22, 23 തീയതികളിൽ നടക്കും. ഒന്നാം സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 26, 27, 28, 29, 30, ഒക്‌ടോബർ 3 തീയതികളിൽ അതത് സഹകരണ പരീശീലന കോളേജുകളിലും നടക്കും. പരീക്ഷ സംബന്ധിച്ച മാർഗ നിർദേശങ്ങളും കൂടുതൽ വിവരങ്ങളും സഹകരണ പരിശീലന കോളേജുകളിൽ ലഭിക്കുമെന്ന് കേന്ദ്ര പരീക്ഷ ബോർഡ് സെക്രട്ടറി ഗ്ലാഡിജോൺ പുത്തൂർ അറിയിച്ചു.
ഐ.എച്ച്.ആർ.ഡി എൻ.ആർ.ഐ പ്രവേശനം: തീയതി നീട്ടി
ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള എൻജിനിയറിങ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയം ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.
ബി.ടെക് എൻ.ആർ.ഐ ക്വാട്ട
തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിയറിങ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27. വിശദവിവരങ്ങൾക്ക്: 9895983656, 9995595456, 9495904240, 9605209257, www.lbt.ac.in.
ബി.എഫ്.എ ഡിഗ്രി: തീയതി നീട്ടി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) നടത്തുന്ന ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം ജൂലൈ 27 വരെ നീട്ടി. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
യോഗ ടീച്ചർ ട്രെയിനിങ്ങിൽ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. .അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (CLISc) 26-ാം ബാച്ചിന്റെ പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കാസർകോട് വച്ച് ഓഗസ്റ്റ് 17ന് പരീക്ഷ ആരംഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടും ഫൈനോടുകൂടി ഓഗസ്റ്റ് അഞ്ചും ആണ്. നോട്ടിഫിക്കഷൻ, ടൈംടേബിൾ അപേക്ഷ ഫോറം എന്നിവ www.kslc.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
സീറ്റൊഴിവ്
തൈക്കാട് ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022-23 അദ്ധ്യയന വർഷത്തിൽ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിന് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0471-2728340.
എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനം ദീർഘിപ്പിച്ചു
ഐ.എച്ച്.ആർ.ഡിയുടെ എൻജിനിയറിങ് കോളജുകളിലെ 2022-23 അദ്ധ്യയന വർഷത്തെ എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ ദീർഘിപ്പിച്ചു. അപേക്ഷയുടെ അനുബന്ധ രേഖകൾ ഓഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
മഹാത്മാഗാന്ധി സർവ്വകലാശാല
സ്പോട്ട് അലോട്ട്മെന്റ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിൽ എം.എസ്.സി. മൈക്രോബയോളജി (എസ്.ടി. ഒന്ന്), ബയോകെമിസ്ട്രി (എസ്.ടി. ഒന്ന്) എന്നീ ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജൂലൈ 27 ന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ - റീ-അപ്പിയറൻസ്/ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 27 മുതൽ ആഗസ്റ്റ് ഒൻപത് വരെ തീയതികളിൽ എം.ഇ.എസ്. കോളേജ്, മാറമ്പള്ളിയിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ
പരീക്ഷാ ഫലം
2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (മോഡൽ I, II, III) ബി.എസ്.സി. / ബി.എ. / ബി.കോം. (2020 അഡ്മിഷൻ - റെഗുലർ / 2017-2019 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം.
എം.ജി. ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ
എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ നടത്താം. സാധ്യതാ അലോട്ട്‌മെന്റ് ആഗസ്റ്റ് ഒമ്പതിനും ഒന്നാം അലോട്ട്‌മെന്റ് ആഗസ്റ്റ് 17 നും പ്രസിദ്ധീകരിക്കും. സ്‌പോർട്ട്‌സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 29 വരെ അവസരമുണ്ടായിരിക്കും. ഇതിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റ് ആഗസ്റ്റ് രണ്ടിനും അന്തിമ റാങ്ക് ലിസ്റ്റ് നാലിനും പ്രസിദ്ധീകരിക്കും.
ജെ.ആർ.എഫ്. ഒഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെയും ടി.ഇ.പി.ഒ.എഫ്.ഒ.എൽ. ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ 'ഫയർ റെസിസ്റ്റന്റ് പോളിത്തിലീൻ ഫോം' എന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫെലോയുടെ താത്ക്കാലിക ഒഴിവുണ്ട്. നിയമനം മൂന്ന് വർഷത്തേക്കായിരിക്കും. അപേക്ഷകർ എം.ടെക്. പോളിമർ ടെക്‌നോളജി/ എം.എസ്. നാനോസയൻസ്, എം.എസ്.സി. (പോളിമർ സയൻസ്. പോളിമർ കെമിസ്ട്രി) തുടങ്ങിയവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റെഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 26 മുതൽ ആഗസ്റ്റ് ഒന്ന് വരെ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്), ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്) ആഗസ്റ്റ് 2022 ബിരുദ പരീക്ഷകൾ ആഗസ്റ്റ് 19 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
കേരള സര്‍വകലാശാലാ വാര്‍ത്തകള്‍
സ്പെഷ്യല്‍ പരീക്ഷ
കോവിഡ് പശ്ചാത്തലത്തില്‍ ഒമ്പതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍എല്‍.ബി. ഡിസംബര്‍ 2021 പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ പരീക്ഷ എഴുതാം. സ്പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം (കോഴ്സ്) കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ഓഗസ്റ്റ് 3നു മുന്‍പായി അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കണം.
പരീക്ഷാഫലം
എം.ബി.എ. (ഇന്റഗ്രേറ്റഡ്) റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി- 2015 സ്‌കീമിന്റെ രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .
പ്രാക്ടിക്കല്‍ മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ. പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും..
സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റര്‍ എം.കോം./എം.എസ്‌സി. ബോട്ടണി (റെഗുലര്‍/സപ്ലിമെന്ററി/മേഴ്സി ചാന്‍സ്) നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി
ടൈംടേബിൾ
17.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-റെഗുലർ-2020 അഡ്‌മിഷൻ), എം.സി.എ ഡിഗ്രി (സി.ബി.എസ്.എസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2016-2019 അഡ്‌മിഷൻ), നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പി.ജി. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
2022-23 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ്
www.admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 28.07.2022 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷൻ ഫീസ് ഓൺലൈനായി (SBI epay വഴി) നിർബന്ധമായും അടയ്ക്കേണ്ടതാണ്.
ട്രയൽ അലോട്ട്മെന്റ്
യു.ജി യുടെ ട്രയൽ അലോട്ട്മെന്റ് ജൂലൈ 27 ന് വൈകുന്നേരം 5 മണിക്ക് വെബ് സൈറ്റിൽ ലഭ്യമാകുന്നതാണ്. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങൾ അറിയാവുന്നതാണ്. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ്
www.admission.kannuruniversity.ac.in സന്ദർശിക്കുക.
തെറ്റ് തിരുത്താം
ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇതിനകം ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവർക്ക് അപേക്ഷയിലെ തെറ്റുകൾ (പേര്, ജനനതിയ്യതി എന്നിവ ഒഴികെ) ലോഗിൽ ചെയ്ത് തിരുത്താവുന്നതാണ്. റീ വാല്യേഷനിൽ മാർക്കിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് തിരുത്താവുന്നതാണ്. പേര്, ജനനതിയ്യതി എന്നിവയിലെ തെറ്റുകൾ തിരുത്തുന്നതിനായി
ugsws@kannuruniv.ac.in എന്ന മെയിൽ ഐഡിയിയിലേക്ക് അയക്കേണ്ടതാണ്.
യു.ജി പ്രവേശനം- അവസാനതിയ്യതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അധ്യയന വർഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം 2022 ജൂലൈ 29 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു.
എം.സി.എ, എം.എസ്. സി കമ്പ്യൂട്ടർ സയൻസ് - പ്രവേശന ഇന്റർവ്യൂ
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിലെ എം.സി.എ, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളുടെയും പാലയാട് ഐ.ടി സെൻറ്ററിലേക്കുള്ള എം.സി.എ കോഴ്‌സിന്റെയും 2022-24 ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.
0 comments: