നാഷണൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡിലെ (NTPC) എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 60 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ careers.ntpc.co.in. ൽ അപേക്ഷ സമർപ്പിക്കാം. ജനറൽ/ഇഡബ്ലിയുഎസ്/ഒബിസി അപേക്ഷാർത്ഥികൾ 300 രൂപ അപേക്ഷ ഫീസ് അടക്കണം. എസ് സി, എസ്ടി, പിഡബ്ലിയുഡി, എക്സ്എസ് എം വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളെ അപേക്ഷ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അവസാന തീയതി
ജൂലൈ 29 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
അപേക്ഷകൾ അയക്കേണ്ട വിധം
- എൻടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ careers.ntpc.co.in സന്ദർശിക്കുക
- ഹോംപേജിൽ ജോബ്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- വിജ്ഞാപനം പരിശോധിക്കുക
- അപ്ലൈ ലിങ്ക് തുറന്ന് അപേക്ഷ നടപടികൾ പൂർത്തിയാക്കുക
- അപേക്ഷ ഫീസ് അടക്കുക
- ആവശ്യപ്പെട്ട ഡോക്യുമെന്റ്സ് സമർപ്പിക്കുക
- സബ്മിറ്റ് ചെയ്ത് അപേക്ഷ പ്രിന്റെടുക്കുക
0 comments: