സാധാരണ നമുക്ക് എന്തെങ്കിലും കാര്യത്തില്‍ സംശയം വന്നാല്‍ അല്ലെങ്കില്‍ എന്തെങ്കിലും കാര്യം അറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നത് സാധാരണമാണ് അല്ലെ.ഗൂഗിളിലൂടെ നിങ്ങള്‍ക്ക് ലോകത്തിലെ എല്ലാ കാര്യങ്ങലെ കുറിച്ചും അറിയാം . എന്നാല്‍ ചില കാര്യങ്ങളുണ്ട് അത് ഓര്‍മ്മിക്കാതെ പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ വലിയ കുഴപ്പത്തില്‍ ചെന്ന് പെടും എന്നതില്‍ സംശയമില്ല. മാത്രമല്ല ചിലപ്പോള്‍ അക്കാരണം കൊണ്ട് നിങ്ങള്‍ക്ക് ജയില്‍ ശിക്ഷ തന്നെ അനുഭവിക്കേണ്ടിയും വരും. ഗൂഗിളില്‍ ഒരിക്കലും തിരയാന്‍ പാടില്ലാത്ത ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഗൂഗിളില്‍ ചൈല്‍ഡ് പോണ്‍ സെര്‍ച്ച് ചെയ്യരുത് (Do not search child porn on google)
ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലും ചൈല്‍ഡ് പോണ്‍ നിരോധിച്ചിട്ടുണ്ട്. എന്തിനേറെ ഇതിനെ നിയന്ത്രിക്കുന്നതിനായി പല രാജ്യങ്ങളിലും കര്‍ശനമായ നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഒരു വ്യക്തിയെങ്കിലും ഗൂഗിളില്‍ ചൈല്‍ഡ് പോണ്‍ എന്ന് സെര്‍ച്ച് ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും സുരക്ഷാ ഏജന്‍സികള്‍ രാവും പകലും നോക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അബദ്ധത്തിലെങ്കിലും നിങ്ങള്‍ ചൈല്‍ഡ് പോണ്‍ സെര്‍ച്ച് ചെയ്താല്‍ പിടിവീഴും. ഇത് ചെയ്താല്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെ പല തരത്തിലുള്ള നാണക്കേടുകള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരും.
ബോംബ് എങ്ങനെ നിര്‍മ്മിക്കാം (Avoid knowing how to make a bomb)
വീട്ടില്‍ ഇരുന്നുകൊണ്ട് ബോംബോ അല്ലെങ്കില്‍ മറ്റ് ആയുധങ്ങളോ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഗൂഗിളില്‍ ഒരിക്കലും സെര്‍ച്ച് ചെയ്യരുത്. ഒരുവിധപ്പെട്ട എല്ലാ രാജ്യങ്ങളിലും സുരക്ഷാ ഏജന്‍സികള്‍ ജാഗരൂകരായിരിക്കുന്ന ഒരു വാക്ക് തന്നെയാണ് 'ബോംബ്'. അതുകൊണ്ടുതന്നെ നിങ്ങള്‍ എപ്പോഴെങ്കിലും ഗൂഗിളില്‍ ബോംബ് എന്ന വാക്ക് സെര്‍ച്ച് ചെയ്താല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിങ്ങളുടെ IP അഡ്രസ് വഴി നിങ്ങളെ കണ്ടുപിടിക്കാന്‍ കഴിയും. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ പേരില്‍ കേസോ ജയില്‍ ശിക്ഷയോ എന്തെങ്കിലും ഉണ്ടാകാം.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് ശ്രദ്ധിക്കുക (Be careful downloading the app)
സാധാരണക്കാര്‍ക്കൊപ്പം അസാധാരണക്കാരും ഗൂഗിളില്‍ സജീവമാണ്. ഇവര്‍ ഗൂഗിളില്‍ നിരവധി വ്യാജ ആപ്പുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌താല്‍ നിങ്ങളുടെ മൊബൈല്‍ അല്ലെങ്കില്‍ ലാപ്‌ടോപ് ഹാക്ക് ചെയ്യപ്പെടും. ഇതോടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഈ ഹാക്കര്‍മാരുടെ കയ്യിലെത്തുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ അതുവച്ച് നിങ്ങളെ മുതലെടുക്കാന്‍ നോക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യാനോ സാമ്ബത്തിക തട്ടിപ്പ് നടത്താനോ ശ്രമിക്കും.
വ്യാജ ഹെല്‍പ്പ് ലൈന്‍ ഉപയോഗിച്ച് തട്ടിപ്പ് (Criminals cheating with fake helpline)
സൈബര്‍ കൊള്ളക്കാര്‍ ഗൂഗിളില്‍ വിവിധ കമ്പനികളുടെ വ്യാജ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കമ്പനിയിൽ നിന്നും നമ്മള്‍ വാങ്ങിയ സാധനങ്ങള്‍ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ നമ്മള്‍ ഗൂഗിളില്‍ നിന്നും എടുക്കുന്ന ഈ നമ്പരിലേക്ക് വിളിക്കുമ്പോൾ മറുവശത്തു നിന്നും OTP അയയ്ക്കും. ഈ ഒടിപി നിങ്ങള്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ സൈബര്‍ കള്ളന്മാര്‍ക്ക് പറഞ്ഞു കൊടുക്കുകയോ അരുത് .കാരണം നിങ്ങള്‍ ഇതിലേതെങ്കിലും ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം. എല്ലാവരുടെയും ഫോണ്‍ പേടിഎമ്മുമായോ, ബാങ്കുകളുമായോ ഒക്കെ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുമ്പോൾ തന്നെ അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ പണം നഷ്ടപ്പെടും.
0 comments: