ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ വാഹനമോടിച്ചാല്‍ പിഴയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്.500 രൂപ പിഴ ഈടാക്കുന്ന പതിവ് രീതിക്ക് പകരം ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം.അപകടങ്ങളിലേക്ക് നയിക്കുന്ന നിയമലംഘനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ സുപ്രീം കോടതി സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്തവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെ വാഹനമോടിച്ചതിന് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 48 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് മുതല്‍ ആറ് മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
0 comments: