പ്ലസ് ടുകാര്‍ക്ക് ഹൈദരാബാദിലെ നല്‍സാര്‍ നിയമ സര്‍വകലാശാലയുടെ ഡിപ്പാര്‍ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2022-27 വര്‍ഷം നടത്തുന്ന ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം (ബി.ബി.എ-എം.ബി.എ) പ്രവേശനത്തിന് അപേക്ഷിക്കാം.
അഞ്ചുവര്‍ഷമാണ് പഠനകാലാവധി. എം.ബി.എ തലത്തില്‍ ബിസിനസ് റെഗുലേഷന്‍സ്, കോര്‍പറേറ്റ് ഗവേണന്‍സ്, കോര്‍ട്ട് മാനേജ്മെന്റ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ്, ഇന്നവേഷന്‍ ആന്‍ഡ് സസ്റ്റൈനബിലിറ്റി, മാര്‍ക്കറ്റിങ്, ഓപറേഷന്‍സ് ആന്‍ഡ് സിസ്റ്റംസ് ഇലക്ടീവ് വിഷയങ്ങളാണ്. ഐ.പി.എം പ്രോഗ്രാമില്‍ ആകെ 66 സീറ്റുകളാണുള്ളത്. ഇതില്‍ 50 സീറ്റുകളില്‍ ദേശീയതലത്തിലാണ് പ്രവേശനം.
യോഗ്യത
60 ശതമാനം മാര്‍ക്കില്‍ (എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മതി) കുറയാതെ പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രാബല്യത്തിലുള്ള കാറ്റ്-യു.ജി ഐ.പി മാറ്റ്/ജിപ്മാറ്റ്/ജെ.ഇ.ഇ മെയിന്‍ സ്കോര്‍ കാര്‍ഡുണ്ടായിരിക്കണം (ഫൈനല്‍ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും).
സെലക്ഷന്
പ്രവേശന പരീക്ഷയുടെ ഉയര്‍ന്ന സ്കോര്‍ (വെയിറ്റേജ് 50 ശതമാനം), 10, 12 ക്ലാസ് പരീക്ഷയുടെ മെറിറ്റ് (25 ശതമാനം), വ്യക്തിഗത അഭിമുഖം (25 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്.
അപേക്ഷ
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും അഡ്മിഷന് ബ്രോഷറും www.doms.nalsar.ac.inല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 10നകം സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തില്‍. കൂടുതല്‍ വിവരങ്ങള്‍ ബ്രോഷറില്‍.
0 comments: