2022, ജൂലൈ 6, ബുധനാഴ്‌ച

(July 6)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്‍റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ്  ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള (certificate in offset printing technology) സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്‍റിംഗ് ടെക്‌നോളജി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം.  അപേക്ഷാ ഫോറം 100 രൂപയ്ക്ക്  നേരിട്ടും 135 രൂപയുടെ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്, സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിംഗ്, ഗവ. എല്‍.പി.സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ- 683108 എന്ന വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗ്ഗവും ലഭ്യമാകും. വിശദ വിവരങ്ങള്‍ പരിശീലന വിഭാഗത്തിലെ (0484-2605322,9605022555) ഫോൺ നമ്പറുകളില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 18.

നഴ്സിംഗ് , മറ്റിതര കോഴ്സുകൾ സർക്കാർ ഫീസ് മാത്രം : സുപ്രീം കോടതി . അയൽ സംസ്ഥാനങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്കു സുവർണാവസരം

രാജ്യത്തു  പ്രവർത്തിച്ചു വരുന്ന സെൽഫ്‌ ഫൈനാൻസിങ് പ്രൊഫഷണൽ വിദ്യാഭ്യാസ സഥാപനങ്ങളിൽ തുടർന്ന് വരുന്ന നിയമ വിരുദ്ദ ഫീസ് നിരക്കുകൾ , തലവരി പണം മുതലായവയിൽ കര്ശനമായ നിലപാടുമായി ബഹു . സുപ്രീം കോടതിയുടെ ഇടപെടൽ . ഇതിലൂടെ രാജ്യത്തെ ലക്ഷകണക്കിന് വരുന്ന യോഗ്യത ഉള്ളവർക്ക് ഉപരിപഠനം ഉറപ്പാക്കുകയാണ് പരമോന്നത കോടതി ഈ നടപടിയിലൂടെ . ഈ ഇടപെടൽ അനുയോജ്യ പരമായി നടപ്പിൽ വരുത്തുവാൻ ബഹു : സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പുതിയ വെബ്സൈറ്റ് തുടങ്ങുവാനും ജസ്റ്റിസ് മാരായ എൽ .നാഗേശ്വര റാവു , ജസ്റ്റിസ് ബി . ആർ .ഗവായ് മുതലായവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

അക്വാകള്‍ച്ചര്‍ പരിശീലനം

ഫിഷറീസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി അക്വാകള്‍ച്ചര്‍ പരിശീലന പരിപാടി നടത്തും.20നും 38നും ഇടയ്‌ക്ക്‌ പ്രായമുള്ള പരിശീലനാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. പരിശീലനാര്‍ഥികള്‍ ബി.എസ്‌സി അക്വാകള്‍ച്ചര്‍/വി.എച്ച്‌.എസ്‌.ഇ അക്വാകള്‍ച്ചര്‍ വിജയകരമായി പൂര്‍ത്തികരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ മുന്‍ഗണന ഉണ്ടായിരിക്കും.ഫിഷറീസ്‌ വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളും മറ്റു ട്രെയിനിങ്‌ സെന്ററുകളിലുമായിരിക്കും പരിശീലനം. ദക്ഷിണമേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം), മധ്യമേഖല (എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്‌), ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌) എന്നീ മൂന്ന്‌ മേഖലകളായി തിരിച്ചായിരിക്കും ഇന്റര്‍വ്യൂ.ഓരോ മേഖലയില്‍നിന്നും 4 പേരെ മാത്രമാണ്‌ തെരഞ്ഞെടുക്കുന്നത്‌. പരിശീലന കാലാവധി 8 മാസം. ആ കാലയളവില്‍ പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ്‌ അനുവദിക്കും.  താല്‌പര്യമുള്ളവര്‍ ജൂലൈ 10നു മുന്‍പായി നിര്‍ദിഷ്‌ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ ഓഫീസ്‌ (ട്രെയിനിങ്‌) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി. കോളജ്‌.പി.ഒ, ആലുവ, പിന്‍- 683102 എന്ന വിലാസത്തിലോ ഓഫീസിന്റെ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കണം.

ഡിഗ്രി, പി.ജി. അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി ആര്‍ട്ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജില്‍ ബി.എസ്‌.സി ഫുഡ്‌ ടെക്‌നോളജി, ബി.എസ്‌.സി സൈബര്‍ ഫോറന്‍സിക്‌, ബി.എസ്‌.സി സൈക്കോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബി.കോം, ബി.ബി.എ, കമ്ബ്യൂട്ടര്‍ സയന്‍സ്‌, കെമിസ്‌ട്രി, ബി.എ എക്കണോമിക്‌സ്‌, ഇംഗ്ലീഷ്‌ എന്നീ ബ്രാഞ്ചുകളിലേക്കും, എം.എസ്‌.സി ഫിസിക്‌സ്‌, കെമിസ്‌ട്രി, സുവോളജി, മാത്ത്‌സ്‌, മൈക്രോബയോളജി, ബയോടെക്‌നോളജി, എം.എ ഇംഗ്ലീഷ്‌, എം.കോം എന്നീ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി കോഴ്‌സുകള്‍ക്കൊപ്പം ജോലി സാധ്യത ഉറപ്പ്‌ തരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ആന്റ്‌ മെഷീന്‍ ലേണിങ്ങ്‌, ക്ലാഡ്‌ കംപ്യൂട്ടിങ്‌ ആന്റ്‌ സൈബര്‍ സെക്യൂരിറ്റി ഏവിയേഷന്‍, ലോജിസ്‌റ്റിക്‌ ആന്റ്‌ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌, മെഡിക്കല്‍ കോഡിങ്ങ്‌ ആന്റ്‌ ഓണ്‍ പ്രോഗ്രാമുകള്‍ കേരളത്തിലാദ്യമായി ഡിഗ്രിയോടൊപ്പം പഠിക്കുവാന്‍ ഇന്ദിരാഗാന്ധി ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റിയൂഷന്‍സ്‌ അവസരം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - 9048829316, 9048829317.

കൊവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ ജില്ലാ ശിശു സംരക്ഷണവകുപ്പ്

 കോവിഡ് 19  മഹാമാരി മൂലവും മറ്റു സാഹചര്യങ്ങള്‍ കൊണ്ടും  പ്രാഥമിക പഠനം ആരംഭിച്ചിട്ടില്ലാത്തതോ ഇടയ്ക്ക് വെച്ചുപഠനം നിര്‍ത്തിട്ടുള്ളതോ ആയ കുട്ടികളെ കണ്ടെത്തി തുടര്‍പഠനം സാധ്യമാക്കുന്നതിന് പദ്ധതിയുമായി തിരുവന്തപുരം ജില്ല ശിശു സംരക്ഷണ വകുപ്പ്.  കോവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുക, മുന്‍പ് മാതാവോ പിതാവോ നഷ്ടപ്പെട്ടിരുന്നതും കോവിഡ് മൂലം നിലവില്‍ ഉണ്ടായിരുന്ന രക്ഷകര്‍ത്താവ് നഷ്ടപ്പെട്ടുക, മാതാവോ പിതാവോ ഉപേക്ഷിച്ചു  പോകുകയും കോവിഡ് മൂലം നിലവില്‍ ഉണ്ടായിരുന്ന രക്ഷകര്‍ത്താവ് നഷ്ടപ്പെട്ടുക, കോവിഡ് മൂലം എതെങ്കിലും ഒരു രക്ഷിതാവ് നഷ്ടപ്പെടുക തുടങ്ങിയ സാഹചര്യങ്ങളില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടിയുടെ പൂര്‍ണ്ണവിവരങ്ങള്‍ സഹിതം  രേഖമൂലം നേരിട്ടോ  ഇ-മെയിലിലോ  ജില്ലാശിശു സംരക്ഷണ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസര്‍ അറിയിച്ചു. വിലാസം- ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ടി.സി.42/1800, എല്‍ എച്ച് ഒ യ്ക്ക് എതിര്‍വശം, എസ് ബി ഐ, പൂജപ്പുര. ഇ-മെയില്‍ : tvmdcpu2015@gmail.com.

ബിരുദധാരികൾക്ക് മാധ്യമപ്രവർത്തനം പഠിക്കാൻ അവസരമൊരുക്കി കെൽട്രോൺ

 കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍  ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍ ആണ് പരിശീലനം. അവസാന തീയതി ജൂലൈ 15. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഫോണ്‍-  954495 8182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം- 695 014.  വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്- 673 002.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്‍റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ്  ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള (certificate in offset printing technology) സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്‍റിംഗ് ടെക്‌നോളജി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. അപേക്ഷാ ഫോറം 100 രൂപയ്ക്ക്  നേരിട്ടും 135 രൂപയുടെ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്, സ്റ്റേറ്റ് സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിംഗ്, ഗവ. എല്‍.പി.സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ- 683108 എന്ന വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗ്ഗവും ലഭ്യമാകും. വിശദ വിവരങ്ങള്‍ പരിശീലന വിഭാഗത്തിലെ (0484-2605322,9605022555) ഫോൺ നമ്പറുകളില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 18.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

മഹാത്മഗാന്ധി സർവകലാശാല 

പരീക്ഷാഫലം

2021നവംബറിൽ നടത്തിയ എം.എസ്.സി എൻവിയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ് (സി.എസ്.എസ്) ഒന്നാം സെമസ്റ്റർ റെഗുലർ സപ്പ്ളിമെന്ററി പരീക്ഷാഫലം    പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും പരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 14 വരെ ഓൺലൈനായിഅപേക്ഷിക്കാം.

അപേക്ഷ തീയതി

അഫീലിയേറ്റഡ് കോളേജുകളുടെ ഏഴാം സെമെസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BA LLB (ഹോൺസ് ) കോഴ്സുകൾ 2016 അഡ്മിഷൻ സപ്പ്ളിമെന്ററി, BA LLB 5 വർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് 2012-2015 അഡ്മിഷൻ സപ്പ്ളിമെന്ററി, BA (ക്രിമിനോളജി ) LLB (ഹോൺസ് ) 5 വർഷം 2011 അഡ്മിഷൻ സപ്പ്ളിമെന്ററി, അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BBA LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB( ഹോൺസ് )കോഴ്സുകൾ 2013-2014 അഡ്മിഷൻസ് സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻ സപ്പ്ളിമെന്ററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 6 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും രജിസ്റ്റർ ചെയ്യാം. 

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം എ /എം എസ് സി /എം കോം /എം സി ജെ എം ടി എ / എം എച്ച് എം/ എം.എം.എച്ച് /എം.ടി.ടി.എം (സി എസ് എസ് 2021അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംമ്പ്രൂവ്മൻറ് 2020, 2019 അഡ്മിഷൻ സപ്ളിമൻററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ ഏഴു വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ പരീക്ഷ

മെയ്‌, ജൂൺ മാസങ്ങളിൽ നടന്ന ആറാം സെമെസ്റ്റർ ഐ. എം സി. എ (2018 അഡ്മിഷൻ റെഗുലർ /2017 അഡ്മിഷൻ സപ്പ്ളിമെന്ററി) ഡി. ഡി. എം. സി.എ (2014 മുതൽ 2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ്‌ 4,5,6 തീയതികളിൽ അതത് കോളേജുകളിൽ വച്ചു നടത്തപ്പെടും.  വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

പുതുക്കിയ പരീക്ഷാ തീയതി

5 വർഷ ഇൻ്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി (Hons) യുടെ 12-04-2022 ൽ നടത്തപ്പെടുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പരീക്ഷയുടെ പുന: പരീക്ഷ ജൂലൈ അഞ്ചിന് നടത്തപ്പെടും. സമയം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പി. എച്ച്. ഡി പ്രവേശന പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല -2022 വർഷത്തെ പി. എച്ച്. ഡി പ്രവേശനപരീക്ഷ ജൂലായ്‌ 9,10 തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടക്കും. ഫോൺ 0481-2732947

എം. എഡ് അഡ്മിഷൻ

2022-24 എം. എഡ്. ബാച്ചിലേക്ക് സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അപേക്ഷകരും അഡ്മിഷൻ മെമ്മോ, ഷെഡ്യൂൾ എന്നിവ പ്രകാരം ജൂലായ്‌ അഞ്ചാം തീയതി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് വകുപ്പ് മേധാവി മുൻപാകെ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്.വിശദ വിവരങ്ങൾ sps @mgu. ac.in എന്ന വെബ്സൈറ്റിലും അപേക്ഷകരുടെ ഇ മെയിലിലും ലഭ്യമാണ്.

ഇന്റേണൽ മാർക്ക് സമർപ്പണം

നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (ഏപ്രിൽ 2022) പരീക്ഷയുടെ  ഇന്റേണൽ അസസ്മെന്റ് മാർക്ക് 04.07.2022, 05.07.2022 തീയതികളിൽ സമർപ്പിക്കാം.

കണ്ണൂർ യൂണിവേഴ്സിറ്റി 

പ്രായോഗിക പരീക്ഷ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ. എക്കണോമിക്സ് ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ  കോവിഡ് - 19 മാനദണ്ഡം പാലിച്ച്   06.07.2022  ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.  ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

21.07.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

22.07.2022 ന് മൂന്നാം സെമസ്റ്റർ എം. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
        
നാലാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി  അപേക്ഷിക്കാം

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്)/ ബയോടെക്നോളജി/ മൈക്രോബയോളജി  റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

ബി.കോം പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിൽ  അഫിലിയേറ്റ്  ചെയ്തിട്ടുള്ള ചെർക്കള  മാർത്തോമ കോളേജിൽ ശ്രവണ വൈകല്യമുള്ളവർക്കായി നടത്തുന്ന ബി.കോം. (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ)  പ്രോഗ്രാമിലേക്ക്       പ്രവേശനത്തിനുള്ള   അപേക്ഷ ക്ഷണിച്ചു. പ്രസ്തുത പ്രോഗ്രാം ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ  2022 ജൂലൈ 20 വരെ കോളേജിൽ  നേരിട്ട് അപേക്ഷ  സമർപ്പിക്കാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക്  കോളേജുമായി ബന്ധപ്പെടുക  ഫോൺ:   04994-282858, 282382, 284612.

പരീക്ഷാവിജ്ഞാപനം

ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 06.07.2022, 07.07.2022 തീയതികളിൽ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

19.07.2022 ന് ആരംഭിക്കുന്ന ബോട്ടണി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ഇരിട്ടി എം. ജി. കോളേജിൽ വച്ച് 30.06.2022 ന് ഉച്ചക്ക് 12 മണി  മുതൽ 01 മണി വരെയും, 01:45 മുതൽ 02:45   വരെയും നടത്താൻ തീരുമാനിക്കുകയും പിന്നീട് മാറ്റി വെക്കുകയും ചെയ്ത മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ  ബി. കോം., ബി. ബി. എ.  പ്രായോഗിക പരീക്ഷകൾ 04.07.2022 ന് യഥാക്രമം 09:30 മുതൽ 10:30 വരെയും, 10:45 മുതൽ 11:45 വരെയും അതേ പരീക്ഷാ കേന്ദ്രത്തിൽ  വച്ച് നടക്കും.   വിദ്യാർഥികൾ 04.07.2022 ന് യഥാസമയം പ്രായോഗിക പരീക്ഷക്ക് ഹാജരാകണം.

പരീക്ഷാ തീയതി

ഗവ. കോളേജ് തലശ്ശേരിയിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ്  വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന്റെ MCS1C02-Computer Organization and Architecture പരീക്ഷ 04.07.2022 ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പയ്യന്നൂർ കോളേജിലെ എം.എസ്.സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് റെഗുലർ (നവംബർ 2021) പരീക്ഷകൾ 04.07.2022 ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

07.07.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. (റെഗുലർ), നവംബർ 2021 പരീക്ഷയുടെ  ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 11.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.  എ. ഇക്കണോമിക്സ് റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 


0 comments: