രാജ്യത്തു പ്രവർത്തിച്ചു വരുന്ന സെൽഫ് ഫൈനാൻസിങ് പ്രൊഫഷണൽ വിദ്യാഭ്യാസ സഥാപനങ്ങളിൽ തുടർന്ന് വരുന്ന നിയമ വിരുദ്ദ ഫീസ് നിരക്കുകൾ , തലവരി പണം മുതലായവയിൽ കര്ശനമായ നിലപാടുമായി ബഹു . സുപ്രീം കോടതിയുടെ ഇടപെടൽ . ഇതിലൂടെ രാജ്യത്തെ ലക്ഷകണക്കിന് വരുന്ന യോഗ്യത ഉള്ളവർക്ക് ഉപരിപഠനം ഉറപ്പാക്കുകയാണ് പരമോന്നത കോടതി ഈ നടപടിയിലൂടെ . ഈ ഇടപെടൽ അനുയോജ്യ പരമായി നടപ്പിൽ വരുത്തുവാൻ ബഹു : സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പുതിയ വെബ്സൈറ്റ് തുടങ്ങുവാനും ജസ്റ്റിസ് മാരായ എൽ .നാഗേശ്വര റാവു , ജസ്റ്റിസ് ബി . ആർ .ഗവായ് മുതലായവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു .
ബഹു : സുപ്രീം കോടതിയുടെ ഈ തീരുമാനം കൂടുതൽ പ്രയോജനം ചെയ്യുന്നത് പുതിയ അധ്യയന വർഷം കർണാടക, ആന്ധ്ര , തമിഴ്നാട് മുതലായ സംസ്ഥാനത്തു നഴ്സിംഗ് , ഫാ ർമസി, ഫിസിയോതെറാപ്പി, വിവിധ അലൈഡ് ഹെൽത്ത് കോഴ്സുകൾ മുതലായവയിൽ അഡ്മിഷൻ കരസ്ഥമാക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കാണ്. അയൽ സംസ്ഥാനത്തു പ്രവർത്തിച്ചു വരുന്ന സ്വകാര്യ മേഖലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൻ രീതിയിൽ ആണ് ഭീമമായ ഫീസ് ഈടാക്കി വിദ്യാർത്ഥികളെ കൊള്ള അടിക്കുന്നത് . ആവശ്യക്കാർ കുടിയതുമൂലം ആരോഗ്യ മേഖലയിൽ കോഴ്സുകൾക്ക് യാതൊരു നിയന്ത്രണവും ഇല്ല .പ്രതിവർഷം ഉയർന്ന നിരക്കിൽ ഫീസ് ഈടാക്കുന്നത് .
ഏതായാലും ബഹു : സുപ്രീം കോടതിയുടെ തീരുമാനത്തിലൂടെ ഈ ആറും കൊള്ളക്ക് ശമനം വരും തീർച്ച . എന്നാൽ ബഹു : സുപ്രീം കോടതിയുടെ തീരുമാനങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ വ്യാപകമായി പ്രചാരണം ലഭിച്ചില്ല എന്ന് വേണം കരുതുവാൻ . കാരണം പ്ലസ് ടു , ഹയർ സെക്കണ്ടറി റിസൾട്ട് വരുന്നതുനു മുൻപേ കർണാടക, ആന്ധ്ര , തമിഴ്നാട് സംസ്ഥാനത്തെ നഴ്സിംഗ് മറ്റിതര സ്ഥാപനങ്ങളുടെ ഏജന്റുമാർ പറയുന്ന തുകക്ക് അഡ്മിഷൻ കച്ചവടം ജനങ്ങളുടെ ഇടയിൽ പൊടിപൊടിക്കുന്നു . പല രക്ഷിതാക്കളും ഏജന്റുമാർ പറയുന്ന തുകക്ക് മക്കളുടെ അഡ്മിഷൻ മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നു . കേരളത്തിൽ നിന്നുമുള്ള ആയിരകണക്കിന് രക്ഷിതാക്കളും , വിദ്യാർത്ഥികളും അഡ്മിഷൻ ഏജന്റുമാരുടെ വലയിൽ വീണിരിക്കുന്നു.
ഹീനമായ വ്യവസ്ഥിതിക്കെതിരെ പോരാടാൻ തീരുമാനിച്ചു വിവിധ പദ്ധതികൾ ആസുത്രണം ചെയ്തു നടപ്പിലാക്കി വരികയാണ് പ്രശസ്ത വിവരാവകാശ പ്രവർത്തകൻ ശ്രീ .എം .കെ. തോമസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന Welfare Association for Professional Scholars in India (WAPSI ) എന്ന സംഘടന. ആയതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിലെ വിവധ സർക്കാരുകൾ സ്വകാര്യ മേഖലിയിലെ സഥാപനങ്ങൾക്കു വിവധ കോഴ്‌സുകൾക്ക് നിശ്ചയിച്ചിരിക്കുന്ന ഫീസ് നിരക്കുകൾ എത്ര , വിവിധ കോഴ്‌സുകളിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ബഹുമാനപെട്ട സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അധിക ഫീസ് നൽകാതെ എങ്ങനെ അഡ്മിഷൻ കരസ്ഥമാക്കാം, വിദ്യഭ്യാസ വായ്പ എങ്ങനെ നേടി എടുക്കാം തുടങ്ങിയവയിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കും കേരളത്തിലെ എല്ലാ പ്രധാന സഥലങ്ങളിലും ബോധ്യവത്കരണ സെമിനാറുകൾ നടത്തുന്നു.
ആയതിനാൽ പുതിയ അധ്യയന വര്ഷം അയൽ സംസ്ഥാനങ്ങളിൽ നഴ്സിംഗ് , ഫർമാസി, ഫിസിയോതെറാപ്പി, വിവിധ അലൈഡ് ഹെൽത്ത് കോഴ്സുകൾ മുതലായവയിൽ അഡ്മിഷൻ കരസ്ഥമാക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും , രക്ഷിതാക്കളും ഈ സെമിനാറുകളിൽ പങ്കെടുത്തു, സർക്കാർ നിയന്ത്രിത ഫീസ് നിരക്കിൽ അയൽ സംസ്ഥാനത്തെ സ്വകാര്യ പ്രൊഫഷണൽ വിദ്യാഭ്യാസ സഥാപനങ്ങളിൽ എങ്ങനെ അഡ്മിഷൻ കരസ്ഥമാക്കാം എന്ന് മനസിലാക്കി ആയതുപോലെ പ്രവർത്തിച്ചാൽ ഏജന്റിമാരുടെ ചൂഷണത്തിൽ നിന്നുംരക്ഷ നേടി ലക്ഷകണക്കിന് രൂപ ലഭിക്കുവാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് ;62385 124 56
0 comments: