2022, ജൂലൈ 12, ചൊവ്വാഴ്ച

നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകനാകാന്‍ അവസരം; അനവധി തസ്തികകളില്‍ ഒഴിവുകള്‍; യോഗ്യത, ശമ്പളം , അപേക്ഷിക്കേണ്ടത് എങ്ങനെ, കൂടുതല്‍ വിവരങ്ങള്‍ അറിയാം

നവോദയ വിദ്യാലയ സമിതി (Navodaya Vidyalaya Samiti - NVS) രാജ്യത്തുടനീളമുള്ള നവോദയ വിദ്യാലയങ്ങളില്‍ ടിജിടി, പിജിടി, പ്രിന്‍സിപല്‍ തസ്തികകളിലേക്ക് റിക്രൂട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ പോസ്റ്റുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ നടപടികള്‍ ജൂലൈ രണ്ട് മുതല്‍ ആരംഭിച്ചു, ജൂലൈ 22 വരെ തുടരും.

ഒഴിവുകള്‍

ആകെ 1,616 തസ്തികകളിലേക്കാണ് നിയമനം. ഇതില്‍ ടിജിടിക്ക് 683, പിജിടിക്ക് 397, പ്രിന്‍സിപലിന് 12, സംഗീതം, കലകള്‍, പിഇടി പുരുഷന്‍, പിഇടി വനിത, ലൈബ്രേറിയന്‍ എന്നിങ്ങനെ 181 തസ്തികകള്‍ ഉള്‍പെടുന്നു.

യോഗ്യത

  •  പ്രിന്‍സിപല്‍ തസ്തികയ്ക്ക് 60 ശതമാനം മാര്‍കോടെ ബിരുദാനന്തര ബിരുദം,ബി.എഡ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും 15 വര്‍ഷത്തെ അധ്യാപന പരിചയവും അത്യാവശ്യമാണ്. 
  • പിജിടിക്ക് അംഗീകൃത ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 50% മാര്‍കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം അല്ലെങ്കില്‍, അപേക്ഷിച്ച വിഷയത്തില്‍ കുറഞ്ഞത് 50% മാര്‍കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. 
  • ടിജിടിക്ക് 50 ശതമാനം മാര്‍കോടെ നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് ഉണ്ടായിരിക്കണം. പ്രസക്തമായ വിഷയത്തില്‍ ഓണേഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം കൂടാതെ കുറഞ്ഞത് 50% മാര്‍ക് നേടിയിരിക്കണം.

പ്രായപരിധി, ശമ്പളം 

പ്രിന്‍സിപല്‍ തസ്തികയ്ക്ക് 50 വയസും പിജിടിക്ക് 40 വയസും ടിജിടിക്കും മറ്റ് തസ്തികകള്‍ക്കും 35 വയസുമാണ് ഉയര്‍ന്ന പ്രായപരിധി. പ്രിന്‍സിപല്‍ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 78,800 രൂപ മുതല്‍ 2,09,200 രൂപ വരെ പ്രതിമാസ  ശമ്പളം  നല്‍കും. പിജിടി തസ്തികകളില്‍ 44,900 മുതല്‍ 1,42400 രൂപ വരെയും ടിജിടിക്ക് 47,600 മുതല്‍ 1,51100 രൂപ വരെയും വിവിധ വിഭാഗങ്ങളിലെ അധ്യാപക തസ്തികകളില്‍ 44,900-142400 രൂപയുമാണ്  ശമ്പളം . ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം, ഡോക്യുമെന്റ് വെരിഫികേഷന്‍ എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

അപേക്ഷിക്കാന്‍

കൂടുതല്‍ നിബന്ധനകള്‍ക്കും, വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് https://navodaya.gov.in/ സന്ദര്‍ശിക്കുക.


0 comments: