2022, ജൂലൈ 10, ഞായറാഴ്‌ച

പ്രമുഖ കമ്പനികൾ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് വിലയിരുത്തുന്ന മാനദണ്ഡങ്ങൾ എന്തെല്ലാം?

 

2021-22 വർഷം കമ്പനികളിൽ ജീവനക്കാരെ എടുക്കുന്ന കാര്യത്തിൽ പുതിയ ചില വഴിത്തിരിവുകൾ ഉണ്ടായ സമയമാണ്. പുതിയത് എന്തെങ്കിലും നൽകാൻ സാധിക്കുന്നവരെയാണ് ഇപ്പോൾ കമ്പനികൾ തിരഞ്ഞെടുക്കുന്നത്. പ്രാദേശിക തലത്തിലുള്ള ആളുകളെ നോക്കിയെടുക്കുന്ന രീതിയെല്ലാം മാനേജർമാർ മാറ്റി. ഓഫീസിനടുത്ത് തന്നെ താമസ സൗകര്യം പോലുള്ള പ്രശ്നങ്ങളൊന്നും ഇപ്പോൾ ആരെയും അലട്ടുന്നില്ല. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് കാര്യം.

നേരിട്ടുള്ള അഭിമുഖങ്ങളിൽ (Interviews) നിന്ന് മാറി ഇപ്പോൾ വീഡിയോ കോളിലൂടെയാണ് (Video Call) അഭിമുഖങ്ങൾ പോലും നടക്കുന്നത്. ഉദ്യോഗാർഥികളുടെ റെസ്യൂമെയിൽ തങ്ങളെ ആകർഷിക്കുന്ന എന്തെങ്കിലും വേണമെന്ന് കമ്പനികൾ ആഗ്രഹിക്കുന്നു. നിങ്ങൾ ഡെവലപ്പറാണെങ്കിൽ, നിങ്ങളുടെ ഇത് വരെയുള്ള പ്രവർത്തനങ്ങളെല്ലാം കമ്പനികൾക്ക് അറിയാൻ ആഗ്രഹമുണ്ടാവും. ആമസോൺ, യൂബർ തുടങ്ങിയ വമ്പൻ കമ്പനികളെയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ നിങ്ങളുടെ കഴിവുകൾ വ്യക്തമാക്കുന്ന വിശദാംശങ്ങൾ റെസ്യൂമെയിൽ ഉണ്ടെന്ന് ഉറപ്പാക്കുക.

ബിസിനസ് വളർത്താൻ കഴിയുന്നവർ

ബിസിനസ് വളർത്താൻ സഹായിക്കുന്ന തരത്തിലുള്ള ഉദ്യോഗാർഥികളെയാണ് ഇവിടെ കമ്പനികൾ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഉൽപ്പന്നം കൂടുതൽ വിറ്റഴിയാൻ നിങ്ങൾക്കെന്ത് ചെയ്യാൻ സാധിക്കും, ബിസിനസ് ഇനിയും നേട്ടങ്ങളിലെത്താൻ നിങ്ങളെന്ത് ചെയ്യും എന്നതൊക്കെ ഇവിടെ നിർണായകമാകും. സ്വിഗ്ഗി, മിന്ത്ര, ഊബർ തുടങ്ങിയ കമ്പനികളൊക്കെ അവരുടെ മേഖലകൾ അല്ലെങ്കിൽ പ്രൊഡക്ട് ലൈൻ എങ്ങനെ വ്യാപിപ്പിക്കാൻ സാധിക്കും എന്നാണ് നോക്കുന്നത്.

ഇന്റർനെറ്റ് കമ്പനികൾ എഞ്ചിനീയറിംഗ്, പ്രൊഡക്ട് മാനേജർമാർ, എഞ്ചിനീയറിംഗ് മാനേജർമാർ, ഡെവലപ്പർമാർ, ആർക്കിടെക്റ്റുകൾ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, പ്രോജക്റ്റ് മാനേജർമാർ തുടങ്ങിയവരെയാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ഇത്തരം കമ്പനികൾ റെസ്യൂമെ പരിശോധിക്കുമ്പോൾ താഴെ പറയുന്ന നാല് കാര്യങ്ങളാണ് പ്രധാനമായും നോക്കുന്നത്.

  • സമാനമായ കമ്പനികളിൽ ജോലി ചെയ്തവർ. (48 ശതമാനം റിക്രൂട്ടർമാരും സമാന കമ്പനികളിൽ ജോലി ചെയ്തവരെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു)
  • തങ്ങളുടെ പ്രകടനവും സാങ്കേതികനേട്ടവും വ്യക്തമാക്കുന്ന തരത്തിലുള്ള കണക്കുകൾ വിശദീകരിക്കണം. (റെസ്യൂമെയിൽ കണക്കുകളാണ് കാര്യമായി നോക്കുന്നതെന്ന് ഹയറിങ് മാനേജർമാർ വ്യക്തമാക്കിയിട്ടുണ്ട്)
  • GitHub, bitbucket ലിങ്കുകൾ ഉള്ളവരോ, അവയിൽ എന്തെങ്കിലും ആക്ടിവിറ്റികൾ നടത്തുന്നവരോ ആയിരിക്കണം (യൂസർ ബേസ്ഡ് കമ്പനികൾ പ്രാഥമികമായി ഇത്തരം ജീവനക്കാരെയാണ് ജോലിക്കെടുക്കുക)
  • കരിയറിലുള്ള പുരോഗതിയും, ഉദ്യോഗാർഥി മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള മേഖലയും. (37 ശതമാനം റിക്രൂട്ടർമാരും പറയുന്നത് അവർ റെസ്യൂമെയിൽ എപ്പോഴും ഉദ്യോഗാർഥികളുടെ ഹോബി എന്താണെന്നും കരിയറിലെ പുരോഗതി ലക്ഷ്യമിടുന്നുണ്ടോയെന്നും നോക്കുമെന്നാണ്)


0 comments: