2022, ജൂലൈ 10, ഞായറാഴ്‌ച

ITBP Recruitment 2022 : ഐടിബിപി റിക്രൂട്ട്മെന്റ്; 37 സബ് ഇൻസ്പെക്ടർ; വനിതകൾക്കും അവസരം; ജൂലൈ 16 മുതൽ അപേക്ഷ

 

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്  (ഐടിബിപി) 37 സബ് ഇൻസ്പെക്ടർ  (ഓവർസീർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 14 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ itbpolice.nic.in വഴി അപേക്ഷ സമർപ്പിക്കാം. 

തസ്തിക - സബ് ഇൻസ്പെക്ടർ പൊലീസ് ഓവർസീയർ (പുരുഷൻ)

ഒഴിവുകളുടെ എണ്ണം - 32

പേ സ്കെയിൽ - 35400 - 112400 ലെവൽ 6

തസ്തിക - സബ് ഇൻസ്പെക്ടർ പൊലീസ് ഓവർസീയർ (വനിത)

ഒഴിവുകളുടെ എണ്ണം -5

ഉദ്യോ​ഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിം​ഗ് ഡിപ്ലോമയോ അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് തത്തുല്യമായ യോ​ഗ്യതയോ നേടിയിരിക്കണം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പിഇറ്റി, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെര‍ഞ്ഞെടുപ്പ്. 


0 comments: