രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള അഖിലേന്ത്യ പൊതുപരീക്ഷയായ കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-യു.ജി (സി.യു.ഇ.ടി) രണ്ടാം ഘട്ടം സാങ്കേതിക തകരാര്‍ മൂലം എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം.ആഗസ്റ്റ് 24 മുതല്‍ 28 വരെ തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. ഇതിനുള്ള പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍.ടി.എ വെബ്സൈറ്റില്‍നിന്ന് വൈകാതെ ഡൗണ്‍ലോഡ് ചെയ്യാം.
നേരത്തേ ആഗസ്റ്റ് നാലു മുതല്‍ ആറു വരെ തീയതികളിലായിരുന്നു രണ്ടാം ഘട്ട പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം ആദ്യ ഷിഫ്റ്റില്‍ 17 സംസ്ഥാനങ്ങളിലായി ഒട്ടുമിക്ക സെന്ററുകളിലും പരീക്ഷ നടത്താനായില്ല. രണ്ടാമത്തെ ഷിഫ്റ്റില്‍ 489 സെന്ററുകളിലും പരീക്ഷ റദ്ദാക്കേണ്ടി വന്നു. ശനിയാഴ്ചയും ഇതാവര്ത്തിക്കുമെന്ന് മുന്‍കൂട്ടി കണ്ട അധികൃതര്‍ വെള്ളിയാഴ്ച രാത്രി തന്നെ പരീക്ഷ റദ്ദാക്കിയതായി കാണിച്ച് വിദ്യാര്‍ഥികള്‍ക്ക് ഫോണില്‍ മെസേജ് അയക്കുകയായിരുന്നു. തുടര്‍ന്ന് അവസരം നഷ്ടപ്പെട്ടവര്‍ക്ക് ആഗസ്റ്റ് 12നും 14നും ഇടയില്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് എന്‍.ടി.എ പ്രഖ്യാപിച്ചു. എന്നാല്‍, ഈ ദിവസങ്ങളില്‍ വിവിധ ആഘോഷ ദിനങ്ങള്‍ വരുന്നതിനാല്‍ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ എന്‍.ടി.എയെ സമീപിച്ചു. ഇതു പരിഗണിച്ചാണ് ആഗസ്റ്റ് 24 മുതല്‍ 28 വരെയുള്ള തീയതികളിലേക്ക് പരീക്ഷ മാറ്റിയതെന്ന് യു.ജി.സി. ചെയര്മാന് എം. ജഗദീഷ് കുമാര്‍ അറിയിച്ചു.സി.യു.ഇ.ടി മൂന്നാം ഘട്ട പരീക്ഷ നേരത്തേ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 17,18, 20 തീയതികളില്‍ തന്നെ നടക്കും.
0 comments: