2022, ഓഗസ്റ്റ് 24, ബുധനാഴ്‌ച

വാട്സ്‌ആപ്പില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പ്രയാസമുണ്ടോ? ഭാഷ മാറ്റാന്‍ എളുപ്പവഴികളുണ്ട്

 


മറ്റ് മെസെജിങ് ആപ്പുകളെ പോലെ വാട്സ്‌ആപ്പും ഡിഫോള്‍ട്ട് ഭാഷയായി ഉള്‍പ്പെടുത്തിയിട്ടുള്ളത് ഇംഗ്ലീഷ് ആണ്. എന്നാല്‍ വാട്സ്‌ആപ്പിലെ ഭാഷ പ്രാദേശിക ഭാഷകളിലേക്കും മാറ്റാം എന്ന കാര്യം പല യൂസര്‍മാര്‍ക്കും അറിയില്ല.ഇന്ത്യയില്‍ മലയാളമുള്‍പ്പടെ പത്ത് പ്രദേശിക ഭാഷകളിലാണ് വാട്സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. വളരെ ലളിതമായ വഴികളിലൂടെ നിങ്ങള്‍ക്ക് ആപ്പിലെ ഭാഷ മാറ്റാന്‍ കഴിയും. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പ്രാദേശികഭാഷയില്‍ ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാട്സ്‌ആപ്പിലെ ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താം.

ആന്‍ഡ്രോയിഡില്‍ വാട്സപ്പിന്‍റെ ഭാഷ എങ്ങനെ മാറ്റാം?

  • വാട്സ്‌ആപ്പ് ഓപ്പണ്‍ ആക്കി വലതുവശത്തെ മൂന്ന് കുത്തുകളില്‍ ടാപ്പ് ചെയ്യുക.
  • സെറ്റിങ്സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
  • പേജിന്‍റെ താഴെ കാണുന്ന ചാറ്റ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
  • സ്ക്രീനിന്‍റെ താഴെ കാണുന്ന ആപ്പില്‍ ലഭ്യമായ ഭാഷകള്‍ (Language available) എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്ത് ഇഷ്ടമുള്ള ഭാഷ സെലക്‌ട് ചെയ്ത് ആപ്പിന്‍റെ ഭാഷയില്‍ മാറ്റം വരുത്താം.

0 comments: