വാട്സ്‌ആപ്പിലേക്ക് പുതിയൊരു ഫീച്ചറ് കൂടി എത്താന്‍ പോവുകയാണ്. ഇത്തവണ, വ്യത്യസ്തമായതും യൂസര്‍മാര്‍ക്ക് ഇഷ്ടപ്പെടുന്നതുമായ സവിശേഷതയാണ് ആപ്പിലേക്ക് ചേര്‍ക്കുന്നത്.പ്രൊഫൈല്‍ ചിത്രത്തിന് പകരം വാട്സ്‌ആപ്പ് ഡിസ്‍പ്ലേ പിക്ചറായി (ഡി.പി) 'അവതാറുകള്‍' ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചറിന് വേണ്ടിയാണ് കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് WABetaInfo അറിയിച്ചു.
ഇഷ്‌ടാനുസൃതമായി അവതാറുകള്‍ നിര്‍മിക്കാനും അവയുടെ പശ്ചാത്തല നിറം തിരഞ്ഞെടുക്കാനും പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ എങ്ങനെയാണ് അനുവദിക്കുന്നതെന്ന് കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടും WABetaInfo പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ആനിമേറ്റഡ് അവതാര്‍ ഉപയോഗിച്ച് വീഡിയോ കോളുകള്‍ക്ക് ഉത്തരം നല്‍കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു ഫീച്ചറില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
0 comments: