പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഓഗസ്റ്റ് 16,17 തീയതികളിൽ
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഓഗസ്റ്റ് 16,17 തീയതികളിൽ.നാളെ രാവിലെ 10 മണി മുതല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം. സ്‌പോര്‍ട്സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ എന്നിവയും ഇതോടൊപ്പം നടക്കും.മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. https://www.hscap.kerala.gov.in എന്ന ലിങ്കില്‍ അഡ്മിഷന്‍ വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററില്‍ പറയുന്ന സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം.
പ്ലസ് വണ്‍ പ്രവേശനം; നിയമക്കുരുക്കില്‍ 6705 സീറ്റ്
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകരില്‍ രണ്ട് ലക്ഷത്തോളം പേര്‍ പുറത്തുനില്‍ക്കുമ്പോഴും നിയമക്കുരുക്കില്‍പെട്ട് 307 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലെ 6705 സീറ്റ്.ഈ സീറ്റുകളുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാല്‍ രണ്ടാം അലോട്ട്മെന്‍റിലും ഉള്‍പ്പെടുത്താനായിട്ടില്ല. മൂന്നാം അലോട്ട്മെന്‍റ് പൂര്‍ത്തിയായി സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് വിജ്ഞാപനമിറക്കും മുമ്പെങ്കിലും കേസില്‍ തീര്‍പ്പ് വന്നില്ലെങ്കില്‍ പ്രവേശന നടപടികള്‍ സ്തംഭിക്കും.മുന്നാക്ക സമുദായ മാനേജ്മെന്‍റിന് കീഴിലുള്ള സ്കൂളുകളില്‍ കമ്യൂണിറ്റി ക്വോട്ടയിലുള്ളതും സ്വതന്ത്ര മാനേജ്മെന്‍റുകള്‍ക്ക് കീഴിലുള്ള സ്കൂളുകള്‍ അധികമായി കൈവശം വെച്ചിരുന്നതും പിന്നീട് സര്‍ക്കാര്‍ തിരിച്ചെടുത്തതുമായ 10 ശതമാനം സീറ്റുകളാണ് ഹൈകോടതിയില്‍ തീര്‍പ്പ് കാത്തുകിടക്കുന്നത്.
നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങള്‍ ലോകനിലവാരത്തിലെത്തിയെന്ന് വി.ശിവന്‍കുട്ടി
നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങള്‍ ലോകനിലവാരത്തിലെത്തിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി.ആറ്റിങ്ങലിലെ രണ്ട് സ്‌കൂളുകളില്‍ പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെയും ലാബ്, ലൈബ്രറി മന്ദിരങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതും അവയുടെ ഉദ്ഘാടനവും സാധാരണ സംഭവമായി മാറി. പൊതുവിദ്യാഭ്യാസ മേഖലയില്‍ കെട്ടിടങ്ങള്‍ അടച്ചു പൂട്ടേണ്ട സാഹചര്യം നിലനിന്നിരുന്ന സമയത്താണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിച്ച് അടിസ്ഥാന സൗകര്യം മികച്ചതാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഐ.ഐ.ടി മദ്രാസ് ബഹ്റൈന്‍ പരീക്ഷ കേന്ദ്രം ഉദ്ഘാടനം നാളെ
ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ഐ.ഐ.ടി മദ്രാസിന്റെ ഡേറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ബിരുദ പ്രോഗ്രാമിനുള്ള ബഹ്റൈന്‍ പരീക്ഷ സെന്റര്‍ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12ന് നടക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ ഐ.ഐ.ടി മദ്രാസ് ഡീന്‍ പ്രഫ. പ്രതാപ് ഹരിദോസ്, കോഓഡിനേറ്റര്‍ വിഘ്നേശ് മുത്തുവിജയന്‍, ബഹ്റൈന്‍ സെന്റര്‍ ഡയറക്ടര്‍ അഡ്വ. അബ്ദുല്‍ ജലീല്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുക്കും.പ്രായഭേദമന്യേ ഏതൊരാള്‍ക്കും ബഹ്റൈനില്‍ താമസിച്ച് ഐ.ഐ.ടി ബിരുദം കരസ്ഥമാക്കാനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് ബഹ്റൈന്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ അബ്ദുല്ല പറഞ്ഞു.
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാറ്ററൽ എൻട്രി പ്രവേശനം
തൃശ്ശൂർ ജില്ലയിലെ ഏovt/ Govt.Aided/ self-financing/ IHRD/ CAPE പോളിടെക്‌നിക് കോളേജുകളിലേക്ക് കൗൺസിലിങ് രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർഥികൾ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഗസ്റ്റ് 17 (ചൊവ്വാഴ്ച) അഡ്മിഷന് ഹാജരാകേണ്ടതാണ്. ITI/KGCE റാങ്ക് ലിസ്റ്റിൽപ്പെട്ട വിദ്യാർഥികൾ രാവിലെ 9 മുതൽ 10 മണിവരെയും പ്ലസ്ടു വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിൽപ്പെട്ട, 2000 റാങ്ക് വരെയുള്ളവർ രാവിലെ 10 മുതൽ 11 മണിവരെയുമാണ് അഡ്മിഷന് ഹാജരാകേണ്ടത്.പ്ലസ്ടു, വിഎച്ച്.എസ്.ഇ റാങ്ക്‌ലിസ്റ്റിൽപ്പെട്ട 5000 റാങ്ക് വരെയുള്ള വിദ്യാർഥികളും എസ്.സി/എസ്.ടി വിദ്യാർഥികളും രാവിലെ 11 മുതൽ 12 വരെയും 5000 റാങ്കിന് മുകളിലുള്ളവർ ഉച്ചയ്ക്ക് 1 മുതൽ 2 മണിവരെയും ഹാജരാകണം.
ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) ഓപ്ഷൻ രജിസ്‌ട്രേഷൻ നീട്ടി
സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
പട്ടികജാതി വിഭാഗത്തിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് സംരംഭകത്വ പരിശീലനം; സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ
ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതി യുവാകള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്റില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലാണ് 15 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്.താത്പര്യമുള്ളവര്‍
www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓഗസ്റ്റ് 25 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :
0484 2532890/2550322.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാല
ബി.എഡ്. പ്രവേശനം
അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് സര്‍വകലാശാലയുടെ 11 ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എഡിറ്റ് ഓപ്ഷന്‍ വഴി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. 19 വരെയാണ് അപേക്ഷ പുതുക്കുന്നതിനുള്ള അവസരം. അപേക്ഷ പുതുക്കുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും എല്ലാ അവസരവും നഷ്ടപ്പെട്ട രണ്ടാം സെമസ്റ്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും പരീക്ഷാ കണ്‍ട്രേളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. അഡ്വര്‍ട്ടൈസിംഗ് ആന്റ് സെയില്‍സ് മാനേജ്‌മെന്റ് (ഡ്യുവര്‍ കോര്‍), ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ബി.എസ് സി. ബോട്ടണി ആന്റ് കമ്പ്യൂട്ടേഷണല്‍ ബയോളജി (ഡബിള്‍ മെയിന്‍) നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം വര്‍ഷ/1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ / മെയ് 2021 സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി
പ്രായോഗിക പരീക്ഷകൾ
രണ്ടും നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (മേഴ്‌സി ചാൻസ്), മെയ് 2020 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 2022 ആഗസ്ത് 17- ന് പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലും എം.ഇ.എസ്. കോളേജ് നരവൂരിലും വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
17/08 /2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ .ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ./എം.സി.എ. ലാറ്ററൽ എൻട്രി (R/S/I)-നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
16/08/2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. (R/S/I-2018 അഡ്‌മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
29.08.2022 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എം. ബി. എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
2022-23 അധ്യയന വർഷത്തിലെ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് 10/08/2022 മുതൽ 25/08/2022 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷൻ ഫീ 450/- രൂപയാണ്. എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് 150/- രൂപ. പ്രവേശനം CAT/CMAT/KMAT പരീക്ഷയിലെ മാർക്ക്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും.
പ്രൈവറ്റ് റെജിസ്ട്രേഷൻ പി ജി അസൈൻമെൻറ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് റെജിസ്ട്രേഷൻ (2020 പ്രവേശനം) മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (നവംബർ 2021 സെഷൻ) ഇൻറ്റെർണൽ ഇവാലുവേഷൻറെ ഭാഗമായുള്ള അസൈൻമെൻറ് 2022 ആഗസ്ത് 27, 5 മണിവരെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ് . കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ Academics - Private Registration ലിങ്കിൽ അസൈൻമെൻറ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രൈവറ്റ് രജിസ്‌ട്രേഷൻ അപേക്ഷകരുടെ ശ്രദ്ധയ്ക്ക്
ഒന്നാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി/പിജി, നവംബർ 2021 പരീക്ഷാ രജിസ്‌ട്രേഷൻ 11-08-2022 മുതൽ ആരംഭിക്കുന്നതാണ്. അപേക്ഷകർ ആദ്യമേ ഫീസ് അടക്കേണ്ടതില്ല. പരീക്ഷാ രജിസ്‌ട്രേഷൻ സമയത്ത് ആവശ്യപ്പെടുമ്പോൾ മാത്രം നിർദ്ദേശങ്ങൾക്കനുസരിച്ച് ഇ-പേ വഴി പേയ്മെന്റ് നടത്തണം. നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പേ, കാർഡ് പേയ്‌മെന്റ് തുടങ്ങിയ രീതിയിൽ ഫീസ് അടക്കാം.
മഹാത്മാഗാന്ധി സർവ്വകലാശാല
പരീക്ഷാ ഫീസ്
ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം - 2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി / 2018, 2017 അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും പിഴയോടു കൂടി ആഗസ്റ്റ് 11 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
വൈവാ വോസി
രണ്ടാം സെമസ്റ്റർ എം.ബി.എ. (2021 അഡ്മിഷൻ - റഗുലർ / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ 17 വരെ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
- 2022 മാർച്ചിൽ നടന്ന ഒന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (20082014 അഡ്മിഷൻ - മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
- നാലാം വർഷ ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (പുതിയ സ്കീം - 2008-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
0 comments: