2022, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ബാങ്കുകൾ വിളിക്കുന്നു, 6000ത്തിലധികം പ്രൊബേഷണറി ഓഫീസേഴ്സ്; അപേക്ഷിക്കേണ്ടതെങ്ങനെ?


രാജ്യത്തുടനീളമുള്ള ബാങ്കുകളിലെ 6000ത്തിലധികം പ്രൊബേഷണറി ഓഫീസേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐ ബി പി എസ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഐബിപിഎസ് ഔദ്യോ​ഗിക വെബ്സൈറ്റായ  ibps.in വഴി അപേക്ഷ  സമർപ്പിക്കാം. ആ​ഗസ്റ്റ് 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ആ​ഗസ്റ്റ് 2 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. ഐ ബി പി എസ് പി ഒ പ്രീ എക്സാം ഡേറ്റ്  ഒക്ടോബറിലാണ്. മെയിൻ എക്സാം നവംബറിൽ നടക്കും. 

തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 20 നും 30 നും ഇടയിലായിരിക്കണം. ​ഗവൺമെന്റ് ഓഫ് ഇന്ത്യ അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദമാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. കേന്ദ്ര സർക്കാർ അം​ഗീകരിച്ച തത്തുല്യ യോ​ഗ്യ സർട്ടിഫിക്കറ്റും പരി​ഗണിക്കും. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന ദിവസം  ബിരുദധാരിയാണെന്ന് തെളിയിക്കുന്ന മാർക്ക് ഷീറ്റ് / ഡിഗ്രി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ ബിരുദത്തിൽ നേടിയ മാർക്കിന്റെ ശതമാനം സൂചിപ്പിക്കുകയും വേണം.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഉദ്യോ​ഗാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റായ  IBPS ibps.in സന്ദർശിക്കുക
  • ഹോം പേജിൽ Click here to apply Online for Common Recruitment Process for CRP-PO/MTs-XII' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • രജിസ്റ്റർ ചെയ്തതിന് ശേഷം  രജിസ്ട്രേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക
  • അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‍ലോഡ് ചെയ്യുക
  • അപേക്ഷ ഫീസടച്ച് അപേ​ക്ഷ സമർപ്പിക്കുക
  • അപേക്ഷ ഫോം ‍ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക 

പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് പ്രീ എക്സാം, മെയിൻ എക്സാം എന്നിവ വഴിയാണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും. 2023 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും അഭിമുഖം നടത്തുക. 

0 comments: