2022, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‍സി; വിശദമായ വിജ്ഞാപനം അറിയാം

 

വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു  കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ. വിവിധ വകുപ്പുകളിലെ 37 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടി ഡയറക്ടർ,  എക്സിക്യൂട്ടീവ് എഞ്ചിനീയർ, മറ്റ് ഒഴിവുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യു പി എസ് സി ഔദ്യോ​ഗിക വിജ്ഞാപനം അനുസരിച്ച് റിക്രൂട്ട്മെന്റിനുള്ള അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 1 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായിട്ടാണ് അപേ​ക്ഷ സമർപ്പിക്കേണ്ടത്. മറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതല്ല എന്ന് ഔദ്യോ​ഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. 

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഉദ്യോ​ഗാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റായ upsc.gov.in. സന്ദർശിക്കുക
  • ഹോം പേജിലെ റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
  • ഓപ്പൺ ആയി വരുന്ന പുതിയ പേജിൽ അപേക്ഷിക്കാനാ​ഗ്രഹിക്കുന്ന തസ്തിക തെരഞ്ഞെടുത്ത്, ആവശ്യമായ രേഖകൾ നൽകുക
  • രേഖകൾ സമർപ്പിച്ച്, അപേക്ഷ ഫീസ് അടച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക
  • നിങ്ങളുടെ അപേക്ഷ സ്വീകരിച്ചതായി കാണാം
  • പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

0 comments: