തിരുവനന്തപുരം ഗവ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.ഏതു ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക് എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടി കളിൽ ഇന്റെൻഷിപ്പ് ചെയ്യാനുള്ള അവസരവും സാമൂഹിക പ്രതിബദ്ധത ക്യാമ്പുകളുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ ഏതാനം സീറ്റുകൾ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്നു.വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in സന്ദർശിക്കുക
ലാറ്ററൽ എൻട്രി അഡ്മിഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ ഓഗസ്റ്റ് 20ന് രാവിലെ ഒമ്പതു മുതൽ കോളേജിൽ നടത്തും. ഐ.ടി.ഐ ക്യാൻഡിഡേറ്റ്സ് സ്റ്റേറ്റ് റാങ്ക് 450 വരെയുള്ളവർക്ക് രാവിലെ 9 നും, 451 മുതൽ 1000 വരെ 10 നും, 1001 മുതൽ അവസാന റാങ്ക് വരെ 10.30 നും നടക്കും.പ്ലസ് ടു/ വി.എച്ച്.എസ്.ഇ ക്യാൻഡിഡേറ്റ്സ് ധീവര, കുടുമ്പി, കുശവൻ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് രാവിലെ 11 നും, സ്റ്റേറ്റ് റാങ്ക് 1000 വരെ 11.15 നും, 1001 മുതൽ 3000 വരെ 12.30 നും, 3001 മുതൽ 5000 വരെ 2.30 നും, ടെക്സ്‌റ്റൈൽ ടെക്നോളജി പഠിക്കാൻ താൽപര്യമുളളവർക്ക് 3.15 നും, സെൽഫ് ഫിനാൻസിങ് കോളേജിൽ പഠിക്കാൻ താൽപര്യമുള്ള 5001 മുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് 3.30 നും അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.
കെജിടിഇ കോഴ്‌സിലേക്ക് അപേക്ഷിക്കാം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെജിടിഇ കോഴ്‌സുകളായ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷഫോം www.sitttrkerala.ac.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 0471 2360391.
പഠിക്കാം ഒരുമിച്ച് ജോലിയും : ഏൺ ആൻഡ് ലേൺ ഫോർ ദി ഡിസർവിങ് പുതിയ ബാച്ചിലേക്ക് അഡ്മിഷൻ സ്വീകരിക്കുന്നു
ദേശിയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ (എൻ സി ഡി സി) മോണ്ടിസ്സറി കോഴ്സ് ചെയ്യുന്നതിനൊപ്പം സംഘടനയിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സംഘടന. ഏൺ ആൻഡ് ലേൺ ഫോർ ദി ഡിസർവിങ് എന്ന പദ്ധതിയുടെ പുതിയ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തൽപരരായ വനിതകളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുക. പ്രായപരിധി ഇല്ലാതെയാണ് കോഴ്സ് നൽകുന്നത്. അദ്ധ്യാപനത്തിൽ അഭിരുചി ഉള്ളവർക്ക് 50% ഫീസിളവോട് കൂടി പഠിക്കാവുന്നതാണ്.പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് മുതൽ കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, പിജി ഡിപ്ലോമ കോഴ്സ് എന്നിവയും ടി ടി സി കഴിഞ്ഞവർക്കുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളമാണ് പ്രധാനമായും നൽകുന്നത്. ഇതോടൊപ്പം സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ലഭിക്കും. ഓഗസ്റ്റ് 20 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കുന്നവർക്കാണ് ഈ അവസരം ലഭിക്കുക കൂടുതൽ വിവരങ്ങൾക്ക് : 9846808283, വെബ്സൈറ്റ് : https://ncdconline.org/
ബിഎസ്‍സി നഴ്‌സിംഗ്, പാരാ മെഡിക്കൽ ഡിഗ്രി കോഴ്സുകൾ; ആഗസ്റ്റ് 23 വരെ അപേക്ഷ ഫീസടക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് പാരാ മെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ആഗസ്റ്റ് 23 വരെ അപേക്ഷാ ഫീസടയ്ക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ആഗസ്റ്റ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364.
സ്‌കോൾ കേരള പ്രവേശനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖേന, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഡി സി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 11 മുതൽ www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ സെപ്റ്റംബർ 12 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും രജിസ്‌ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം രേഖകൾ സഹിതം അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2342950, 2342271, 2342369.
ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ ജൈവവൈവിധ്യ അവബോധ കേന്ദ്രങ്ങൾ (നോളജ് സെന്റർ) സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള കേരള ഗ്രന്ഥശാല സംഘത്തിൽ അഫിലിയേഷൻ ഉള്ള വായനശാലകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org യിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.
ലാറ്ററല്‍ എന്‍ട്രി പ്രവേശനം
2022-23 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 17 ന് നോഡല്‍ പോളിടെക്നിക്ക് വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. രജിസ്ട്രേഷന്‍ സമയം: രാവിലെ ഒന്‍പത് മുതല്‍ 11 വരെ.പ്ലസ്ടൂ /വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ / കെ.ജി.സി.ഇ വിഭാഗത്തില്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ ഒരേസമയം പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത മാത്യകയിലുള്ള പ്രോക്സിഫോം (അപേക്ഷകനും രക്ഷിതാവും ഒപ്പിട്ടത്) ഹാജരാക്കണം.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാല
ബി.എഡ്. പ്രവേശനം
മഹാത്മാഗാന്ധി സർവ്വകലാശാല
എം.ജി. ബിരുദാനന്തര ബിരുദ ഏകജാലകം
മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളേജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. താത്കാലിക പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.
എം.ജി. യിൽ തൊഴിൽ മേള
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയുടെയും കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും മോഡൽ കരിയർ സെന്ററിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 27 ന് സർവ്വകലാശാല ക്യാമ്പസ്സിൽ 'ബ്രൈറ്റ് മൈൻഡ്സ് 2022' മെഗാ തൊഴിൽ മേള നടത്തുന്നു. ബ്ാങ്കിങ്, ഇൻഷുറൻസ്. മാനേജ്മെന്റ്. സയൻസ്, കൊമേഴ്സ്, എഡ്യുക്കേഷൻ, ഐ.ടി, മറ്റ് എഞ്ചിനീയറിംഗ് ശാഖകൾ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, മാർക്കറ്റിംഗ്, സെയിൽസ് തുടങ്ങിയ സെക്ടറുകളിൽ നിന്നുള്ള ഉദ്യോഗദായകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2731025, 2563451 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
എം.ജി., കണ്ണൂർ സർവ്വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്സുകൾ
മഹാത്മാഗാന്ധി സർവ്വകലാശാലയും കണ്ണൂർ സർവ്വകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു. രണ്ട് സർവ്വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും വിധം സിലബസ് ക്രമീകരിച്ചിട്ടുള്ളതാണ് ഈ കോഴ്സുകൾ. ആരംഭത്തിൽ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആന്റ് നാനോടെക്നോളജി), എം.എസ്.സി. ഫിസ്ക്സ് (നാനോസയൻസ് ആൻ നാനോ ടെക്നോളജി) എന്നീ കോഴ്സുകളാണ് സംയുക്തമായി ആരംഭിക്കുന്നത്. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്സുകളാണ്.
പരീക്ഷാ ഫീസ്
ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം - 2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി / 2018, 2017 അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും പിഴയോടു കൂടി ആഗസ്റ്റ് 11 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
വൈവാ വോസി
രണ്ടാം സെമസ്റ്റർ എം.ബി.എ. (2021 അഡ്മിഷൻ - റഗുലർ / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ 17 വരെ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
- 2022 മാർച്ചിൽ നടന്ന ഒന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (20082014 അഡ്മിഷൻ - മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
- നാലാം വർഷ ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (പുതിയ സ്കീം - 2008-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
0 comments: