2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

പ്ലസ്ടു യോഗ്യതയുണ്ടോ?; കേന്ദ്ര സർവീസിൽ സ്‌റ്റെനോഗ്രഫറാകാം

 

സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി & ഡി പരീക്ഷയ്ക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും. ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്‌തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്.സെപ്റ്റംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ മാത്രം സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി തസ്തികയിൽ പുരുഷന്മാർക്കു മാത്രമാണ് അവസരം. 

യോഗ്യത

പ്ലസ് ടു ജയം.

പ്രായം

സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി: 18–30. സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി: 18–27. പ്രായം 2022 ജനുവരി ഒന്ന് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. അർഹർക്ക് ഇളവ്. 

തിരഞ്ഞെടുപ്പ്

കംപ്യൂട്ടർ അധിഷ്ഠിത ഒബ്‌ജക്‌ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്‌റ്റ് എന്നിവ മുഖേന. ആദ്യഘട്ട പരീക്ഷയിൽ ജയിക്കുന്നവർക്കാണു സ്കിൽ ടെസ്റ്റ്. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 100 (ഇംഗ്ലിഷ്/ഹിന്ദി) വാക്കും ഗ്രേഡ് ഡി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 80 വാക്കും വേഗം ഉണ്ടായിരിക്കണം. പരീക്ഷാ സിലബസ്, സ്‌കിൽ ടെസ്‌റ്റ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സൈറ്റിൽ.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ.

ഫീസ്

100 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.ഓൺലൈനായോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചലാനായോ ഫീസ് അടയ്‌ക്കാം. https://ssc.nic.in.

0 comments: