2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്; കംപ്യൂട്ടര്‍ ഉണ്ടാക്കുന്ന ചില വലിയ തലവേദനകള്‍ ഒഴിവാക്കാന്‍ ചില നിസാര കാര്യങ്ങള്‍

 


കംപ്യൂട്ടര്‍ നിത്യവും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ അല്ലാതെയോ ദീര്‍ഘനേരം ഉപയോഗിക്കുന്നവര്‍ക്ക് ചില സമയങ്ങളില്‍ സിസ്റ്റം ചെറിയ ചില പണികള്‍ തരാറുണ്ട്. ധൃതിയില്‍ ജോലി ചെയ്യുന്നതിനിടെ കംപ്യൂട്ടര്‍ ഹാങ് ആകുന്നത് മുതല്‍ സ്വകാര്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ വരെ നമ്മുടെയെല്ലാം മൂഡ് നശിപ്പിക്കാറുണ്ട്. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഭൂരിഭാഗം പേരും സ്ഥിരമായി വരുത്തുന്ന ചില തെറ്റുകള്‍ പരിശോധിക്കാം.

1 .നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റം പെട്ടെന്ന് ഹാങ് ആകുകയാണെങ്കില്‍ ഭൂരിഭാഗം പേരും ആദ്യം ചെയ്യുന്നത് ചിലപ്പോള്‍ അനാവശ്യമായി സ്‌ക്രീനില്‍ പലയിടത്തും തുടര്‍ച്ചയായി ക്ലിക്ക് ചെയ്ത് നോക്കുകയായിരിക്കും. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. ഹാങ് ആയി നില്‍ക്കുന്ന അവസ്ഥ മാറാന്‍ നിങ്ങളുടെ ഡിവൈസിന് അല്‍പം സമയം അനുവദിക്കുകയാണ് വേണ്ടത്.

2 .അനാവശ്യമായി ഒട്ടനവധി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് എല്ലാത്തരം ഡിവൈസുകള്‍ക്കും ഭീഷണിയാണ്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനൊപ്പം നല്‍കുന്ന പെര്‍മിഷനുകളും മറ്റും കൃത്യമായി വായിച്ച് മനസിലാക്കുക. മാല്‍വെയറുകള്‍ സിസ്റ്റത്തില്‍ കയറാനുള്‍പ്പെടെ ഇത്തരം അനാവശ്യ ആപ്പുകള്‍ വഴിയൊരുക്കും.

3 'ഒരേ സമയത്ത് ധാരാളം ടാബുകള്‍ തുറന്നുവയ്ക്കുന്നത് സിസ്റ്റത്തിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കും. ആവശ്യം കഴിഞ്ഞ ടാബുകള്‍ ക്ലോസ് ചെയ്താല്‍ തന്നെ നിങ്ങളുടെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത് പോലെ തോന്നും.

4.ഡിസ്‌ക് സ്‌പേസ് കുറവാണെന്ന മുന്നറിയിപ്പിനെ ഓരോ തവണ നിങ്ങള്‍ അവഗണിക്കുന്തോറും കംപ്യൂട്ടര്‍ വലിയ കുഴപ്പങ്ങളിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കണം. കൃത്യമായി ഡിസ്‌ക് സ്‌പേസുകള്‍ ചെക്ക് ചെയ്യുകയും ക്ലീന്‍ ചെയ്യുകയും വേണം.

5.കുറേയധികം ഫയലുകള്‍ ഡെസ്‌ക്ടോപ്പിലിടുന്ന പ്രവണത ഭൂരിഭാഗം പേര്‍ക്കുമുണ്ട്. ഡെസ്‌ക്ടോപ്പ് വൃത്തിയായി സൂക്ഷിച്ചാല്‍ തന്നെ കംപ്യൂട്ടര്‍ നിങ്ങള്‍ക്ക് നല്‍കാനിടയുള്ള തലവേദനകള്‍ ഒരുപരിധി വരെ കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യമില്ലാത്ത എല്ലാ ഫയലുകളും ഡെസ്‌ക്ടോപ്പില്‍ നിന്നും കൃത്യമായി നീക്കം ചെയ്യണം.

0 comments: