2022, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

പോളിടെക്‌നിക് കോളേജുകളില്‍ 'ഡിവോക്' പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 20 വരെ, സെലക്ഷന്‍ മെരിറ്റടിസ്ഥാനത്തില്‍

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഞ്ച് ഗവണ്‍മെന്റ് പോൡടെക്‌നിക് കോളേജുകള്‍ 2022-23 വര്‍ഷം നടത്തുന്ന ത്രിവത്‌സര ഡിപ്ലോമ ഇന്‍ വൊക്കേഷന്‍ (ഡിവോക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും.അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.polyadmission.org/dvoc ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്. 

സ്ഥാപനങ്ങളും കോഴ്‌സുകളും സീറ്റുകളും 

ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ്, ആറ്റിങ്ങല്‍, തിരുവനന്തപുരം

ഓട്ടോമൊബൈല്‍ സര്‍വ്വീസിംഗ്, സീറ്റുകള്‍-60, 

ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്-60.

ഐപിടി ആന്റ് ജിപിസി ഷൊര്‍ണൂര്‍, പാലക്കാട്

പ്രിന്റിംഗ് ടെക്‌നോളജി-30. 

ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജ്, കോട്ടയം

ഓട്ടോമൊബൈല്‍ സര്‍വ്വീസിംഗ്-60. 

ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ്, പെരിന്തല്‍മണ്ണ

ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് സര്‍വ്വീസസ്-30. 

എംടിഐ തൃശൂര്‍

ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് സര്‍വ്വീസസ്-30.

50 ശതമാനം സീറ്റുകളില്‍ ബോര്‍ഡുകള്‍/കോര്‍പ്പറേഷന്‍/വകുപ്പുകള്‍/ബാങ്കുകള്‍/സ്വകാര്യ സ്ഥാപനങ്ങള്‍/ഇന്‍ഡസ്ട്രി അസോസിയേഷന്‍ മുതലായവ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് ശേഷിച്ച 50% സീറ്റുകളില്‍ ജനറല്‍ മെരിറ്റ്/എസ്‌സി/എസ്ടി/എസ്‌ഇബിസി/ഒഇസി/ബിപിഎല്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും പ്രവേശനം നല്‍കും.

എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷ പാസായി ഉപരിപഠനത്തിന് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അതത് പോളിടെക്‌നിക് കോളേജുകളിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. യോഗ്യതാപരീക്ഷയുടെ മെരിറ്റടിസ്ഥാനത്തില്‍ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 23 നും ഫൈനല്‍ റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 25 നും അതത് പോളിടെക്‌നിക് കോളേജില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ കൗണ്‍സലിംഗ് ഓഗസ്റ്റ് 29 ന് നടക്കും. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ ഒന്നിന്. കോഴ്‌സുകള്‍ സെപ്തംബര്‍ 14 ന് ആരംഭിക്കും. ഉച്ചക്കുശേഷം 2 മുതല്‍ 7 മണിവരെയാണ് ക്ലാസുകള്‍. വാര്‍ഷിക ട്യൂഷന്‍ ഫീസ് 37,500 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

0 comments: