2022, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ബിഎഡ്, എംഎഡ്: പഠനാവസരം എന്‍ഐഇപിഐഡി സെക്കന്തരാബാദില്‍, സെപ്തംബര്‍ 5 വരെ അപേക്ഷിക്കാം

 


കേന്ദ്രസര്‍ക്കാരിന് കീഴില്‍ സെക്കന്തരാബാദിലുള്ള (തെലങ്കാന) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (എന്‍ഐഇപിഐഡി) 2022-23 വര്‍ഷം വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഓരോ സെന്ററിലും ലഭ്യമായ കോഴ്‌സുകള്‍ 

എന്‍ഐഇപിഐഡി, സെക്കന്തരാബാദ്

  • എംഫില്‍- റീഹാബിലിറ്റേഷന്‍ സൈക്കോളജി (രണ്ട് വര്‍ഷം)
  • എംഎഡ്, ബിഎഡ് (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) (രണ്ട് വര്‍ഷം) 
  • പിജി ഡിപ്ലോമ ഇന്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ (ഒരു വര്‍ഷം)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29.

എന്‍ഐഇപിഐഡി കൊല്‍ക്കത്ത

  • ബിഎഡ്, എംഎഡ് (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) (രണ്ട് വര്‍ഷം)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 5.

എന്‍ഐഇപിഐഡി, നവി മുംബൈ

  • ബിഎഡ്, എംഎഡ് (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) (രണ്ട് വര്‍ഷം) 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29.

പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും അപേക്ഷാഫോറവും  ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്. അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ഇ-മെയില്‍ nimhacademics@gmail.com. സെപ്തംബര്‍ 18 ന് ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്‍.

0 comments: