സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കണമെന്ന ദേശീയ മെഡിക്കല്‍ കമീഷന് (എന്‍.എം.സി) നിര്‍ദേശം കേരളത്തില്‍ നടപ്പാക്കേണ്ടെന്ന് ഹൈകോടതി.2017ല്‍ കേരള മെഡിക്കല്‍ എജുക്കേഷന്‍ ആക്ട് നിലവില്‍ വന്നതോടെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ മാനേജ്മെന്റ്, സര്‍ക്കാര്‍ ക്വോട്ടകളെന്ന വേര്‍തിരിവില്ലെന്നും എല്ലാ സീറ്റുകളിലേക്കും എന്‍ട്രന്‍സ് കമീഷണറാണ് അലോട്ട്മെന്റ് നടത്തുന്നതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
എന്‍.എം.സി നിര്‍ദേശത്തിനെതിരെ കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷന്, കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന് തുടങ്ങിയവര്‍ നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.50 ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ് എന്നത് നിയമപരമല്ലെന്ന് ആരോപിച്ചാണ് ഹരജിക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. ഈ നിര്‍ദേശമൊഴികെ ഫീസ് സംബന്ധിച്ച് എന്‍.എം.സി ഉത്തരവിലുള്ള മറ്റ് നിര്‍ദേശങ്ങള്‍ അഡ്മിഷന് ആന്‍ഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി പാലിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
0 comments: