എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിലേക്കായി പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനും 31ന് വൈകുന്നേരം നാലുവരെ സമയം നല്കി.
സൂക്ഷ്മ പരിശോധനയില്‍, ഏതാനും വിദ്യാര്‍ഥികള്‍ കേരള ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അപ്ലോഡ് ചെയ്തിരുന്നെങ്കിലും രണ്ടാം വര്‍ഷത്തെ മാര്‍ക്ക് കണ്ടെത്തുന്നതിനാവശ്യമായ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്തതായി കാണുന്നില്ല. കേരള ഹയര്‍സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകളില്‍ രണ്ട് വര്‍ഷത്തെയും കൂടി ഒരുവിഷയത്തിന് ആകെ ലഭിക്കുന്ന മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇതില്‍നിന്ന് എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനാവശ്യമായ രണ്ടാം വര്‍ഷത്തെ മാര്‍ക്ക് കണ്ടെത്തണമെങ്കില്‍ വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് കൂടി അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
0 comments: