2022, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

(August 30)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


GATE 2023 : ​​ഗേറ്റ് 2023 ഇന്ന് മുതൽ അപേക്ഷിക്കാം! അവസാന തീയതി സെപ്റ്റംബർ 30

ഗേറ്റ് 2023 പരീക്ഷ അപേക്ഷ നടപടികൾ ആരംഭിച്ചതായി ഐഐടി കാൺപൂർ. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ gate.iitkgp.ac.in വഴി അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 30 വരെ ​ഗേറ്റ് 2013 പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. പേര്, യോ​ഗ്യത023 പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് അപേക്ഷ ൾ, കോണ്ടാക്റ്റ് നമ്പർ, ഇ മെയിൽ ഐഡി, മറ്റ് ഡോക്യുമെന്റ്സ് എന്നീ വിശദാംശങ്ങൾ സമർപ്പിച്ച് വിദ്യാർത്ഥികൾക്ക് ​ഗേറ്റ് 2ക്ഷ ഫീസ് അടക്കാനുളള് അവസാന തീയതി ഒക്ടോബർ 7 ആണ്.  ​ഗേറ്റ് 2023 പരീക്ഷയുടെ സമയത്ത് പരീക്ഷ കേന്ദ്രത്തിൽ ഹാജരാക്കുന്ന സാധുവായ ഐഡി കാർഡിലെ പേര് തന്നെയാണ് അപേക്ഷ ഫോമിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ  ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു. 

സഹകരണ ബാങ്കില്‍ ജോലി നേടാന്‍ 'ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ'

സഹകരണമേഖലയിലെ ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് ((എ ച്ച്.ഡി.സി. ആൻഡ് ബി.എം.) പ്രോഗ്രാം പ്രവേശനത്തിന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അപേക്ഷ ക്ഷണിച്ചു.സംസ്ഥാനത്തെ 13 കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജുകൾവഴി നടത്തുന്ന ഈ കോഴ്സിന്റെ ദൈർഘ്യം 12 മാസമാണ് (രണ്ട് സെമസ്റ്റർ). തിരുവനന്തപുരം,കൊട്ടാരക്കര, ആറന്മുള, ചേർത്തല, കോട്ടയം, പാലാ, നോർത്ത് പറവൂർ, അയ്യന്തോൾ, പാലക്കാട്, തിരൂർ, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് കോളേജുകൾ.മൊത്തം സീറ്റിൽ 10 ശതമാനം കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാർ, കോ-ഓപ്പറേഷൻ, ഡെയറി, ഫിഷറീസ്, ഇൻഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ എന്നിവർക്ക് സംവരണം ചെയ്തിട്ടുണ്ട്.അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: scukerala.in/#/registration അവസാന തീയതി ഓഗസ്റ്റ് 31-ന് വൈകീട്ട് അഞ്ച്‌...

ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്സ്

സ്വദേശത്തും വിദേശത്തും വളരെയധികം തൊഴിൽ സാധ്യതകളും ഉപരിപഠന സാധ്യതകളും ഉള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനു സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.   .www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണു ഫീസ് അടയ്‌ക്കേണ്ടത്. 

TANCET 2023 : ടാൻസെറ്റ് 2023 പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് അണ്ണാ യൂണിവേഴ്സിറ്റി

ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി TANCET 2023 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. TANCET 2023 MTech, MCA പരീക്ഷകൾ ഫെബ്രുവരി 25-നും MBA-യ്ക്കുള്ള പരീക്ഷ ഫെബ്രുവരി 26-നും നടക്കും. TANCET 2023-ന്റെ പരീക്ഷാ തീയതി tancet.annauniv.edu-ൽ പ്രഖ്യാപിച്ചിട്ടുണ്ട്. TANCET 2023 പരീക്ഷയിൽ പങ്കെടുക്കാനുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതേ സമയം TANCET രജിസ്ട്രേഷൻ തീയതി 2023 ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

തീയതി നീട്ടി

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരീശീലന കോളേജുകളിലെ 2022-23 വർഷ എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്‌സിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി  സെപ്തംബർ 5ന് വൈകിട്ട് 5 വരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനും, വിശദവിവരങ്ങൾക്കും www.scu.kerala.gov.in സന്ദർശിക്കുക.

ബാച്ച്‌ലർ ഓഫ് ഡിസൈൻ

ബാച്ച്‌ലർ ഓഫ് ഡിസൈൻ-2022 കോഴ്‌സിലേക്ക് ആദ്യഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 വരെ നീട്ടി. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

ലാറ്ററൽ എൻട്രി അഡ്മിഷൻ

ഐ.എച്ച്.ആർ.ഡിയുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  രണ്ടാം വർഷത്തിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. അഡ്മിഷന് താത്പര്യമുള്ള പ്ലസ്ടു സയൻസ്/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/കെ.ജി.സി.ഇ പാസായ വിദ്യാർഥികൾ ഇന്ന് (ഓഗസ്റ്റ് 30) നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകണം. ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ  ഹാർഡ്‌വെയർ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്  എന്നീ  എൻജിനിയറിങ് ഡിപ്ലോമ  പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. റാങ്കിന്റെ വിവരങ്ങൾ  www.polyadmission.org/let എന്ന സൈറ്റിൽ ലഭിക്കും. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി-എച്ച് വിദ്യാർഥികൾക്ക് ഫീസിളവ്   ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9447847816, 85470 05084.

തീയതി നീട്ടി

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) നടത്തുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ രണ്ടു വരെ നീട്ടി. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിനുള്ള രൂപരേഖ തയാറാക്കുന്നതു മുതൽ പിഎച്ച്ഡി നേടുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പരമ്പരാഗത രീതികൾക്കപ്പുറമുള്ള നൂതനശൈലികളിൽ പ്രാവണ്യം പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിട്ടുള്ളത്. ക്ലാസുകൾ ഓൺലൈനായും/ഓഫ്‌ലൈനായും ക്രമീകരിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ് സർവകലാശാല

ജോലി ഒഴിവ്
 
കാലിക്കറ്റ് സര്‍വകലാശാലാ ആര്‍ട്ട് ആന്റ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. 31-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലാണ് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ 9.30-ന് ഹാജരാകണം. ഫോട്ടോ ഗ്രാഫിയില്‍ (ഔട്ട് ഡോര്‍ ആന്റ് മിഡ് ഡോര്‍) 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടായിരിക്കണം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.പി.എഡ്. വൈവ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ തീസിസ് ഇവാല്വേഷനും വൈവയും 13 മുതല്‍ 16 വരെ നടക്കും. 

പരീക്ഷാ അപേക്ഷ

തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 12 വരെയും 170 രൂപ പിഴയോടെ സപ്തംബര്‍ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുളളവരും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുളളവരും അതുപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തീയതി സെപ്റ്റംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക് ഓഫീസുമായോ കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുമായോ ബന്ധപ്പെടുക.

ഉദ്യോഗ് 2022- തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ജെ.സി.ഐ കാലിക്കറ്റും സംയുക്തമായി വെളളിമാട്കുന്ന് ജെ.ഡി.റ്റി കാമ്പസില്‍ വെച്ച് സെപ്റ്റംബര്‍ മൂന്നിന് രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉദ്യോഗ് 2022- മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.udyogjob.in എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 50 ല്‍ പരം കമ്പനികളിലായി 3000 ത്തില്‍ പരം ഒഴിവുകള്‍ പ്രതീക്ഷിക്കുന്ന മേളയില്‍ പ്ലസ് ടു മുതല്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0495 2370176, 8078474737.

 കണ്ണൂർ യൂണിവേഴ്സിറ്റി 

ടൈംടേബിൾ

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. (റെഗുലർ),  ജൂലൈ 2022  പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ (2020 അഡ്മിഷൻ) എം. എ. ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, അറബിക്, നവംബർ 2020 പരീക്ഷാഫലം  സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 15.09.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. ഒറിജിനൽ ഗ്രേഡ് കാർഡുകൾ അവസാന സെമസ്റ്ററിൽ മാത്രമേ ഉണ്ടാവൂ എന്നതിനാൽ വിദ്യാർഥികൾ ഗ്രേഡ് കാർഡുകളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. 

സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം

 15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 30.08.2022, 31.08.2022 തീയതികളിൽ പിഴയില്ലാതെയും 01.09.2022 ന് പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫീസ് എസ്. ബി. ഐ. കലക്റ്റ്/ ട്രഷറി ചലാൻ മുഖേന അടക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 02.09.2022 ന് വൈകുന്നേരം 5 മണിക്കകം പരീക്ഷാ വിഭാഗത്തിൽ സമർപ്പിക്കണം.

റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

2022-23  അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ്‌ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.  പ്രവേശനം സെപ്റ്റംബർ 12  മുതൽ  13 വരെ നടത്തുന്നതായിരിക്കും. പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളെ കോളേജ് അധികാരികൾ ബന്ധപ്പെടുന്നതായിരിക്കും. അർഹരായവർ അസ്സൽ രേഖകളുമായി അതത് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ഒന്നിലധികം കോളേജുകളിൽ സാധ്യതയുള്ള വിദ്യാർത്ഥികളാണെങ്കിൽ പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതും സീറ്റ് ലഭിക്കുകയാണെങ്കിൽ അപേക്ഷകർ തന്നെ പ്രവേശനത്തിന് നേരിട്ട് ഹാജരാകേണ്ടതുമാണ്.

അധ്യാപകരുടെ ഒഴിവുകൾ 

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്ക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ പാർട്ട്-ടൈം അധ്യാപകരുടെ ഒഴിവുണ്ട്. ഇവർക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ സെപ്തംബർ 1ന് നീലേശ്വരം ക്യാമ്പസിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11  മണിക്ക് ഹാജരാകണം.

സ്പോട്ട് അഡ്മിഷൻ 

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്  ഐ.ടി എജുക്കേഷൻ സെന്ററിൽ എം.സി.എ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലുള്ള ഐ.ടി വകുപ്പിൽ ഹാജരാകണം.

മഹാത്മാഗാന്ധി  സർവ്വകലാശാല

ക്ലാസ്സുകൾ 31 ന് ആരംഭിക്കും

മഹാത്മാഗാന്ധി  സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെയും ബി എഡ് പ്രോഗ്രാമുകളിലെയും 2022 -23 അക്കാദമിക വർഷത്തെ ഒന്നാം സെമസ്റ്റർ ക്ലാസ്സുകൾ ആഗസ്റ്റ് 31 ന് ആരംഭിക്കും.

ബിരുദ- ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം:മൂന്നാം അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു 

മൂന്നാം അലോട്ട്‌മെന്റിൽ മുൻ അല്ലോട്മെന്റുകളിൽ  താത്കാലിക പ്രവേശനം എടുത്തിട്ടുള്ളവരും മൂന്നാം അലോട്ട്മന്റിൽ അലോട്ട്മെൻറ്   ലഭിച്ചവരും ഉൾപ്പെടെ പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ എല്ലാം തന്നെ ഓഗസ്റ്റ് 31 നു വൈകുന്നേരം നാലുമണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ട് ഹാജരായി സ്ഥിര പ്രവേശനം എടുക്കേണ്ടതാണ് . താത്കാലിക പ്രവേശനത്തിനുള്ള സൗകര്യം മൂന്നാം അലോട്ട്മെന്റിൽ ലഭ്യമായിരിക്കുന്നതല്ല .

എം.ജി. യൂണിയൻ തെരഞ്ഞെടുപ്പ്

എം.ജി. സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് (2021-22) ന്റെ അന്തിമ വോട്ടർ പട്ടിക ആഗസ്റ്റന് 29 ന് സർവ്വകലാശാല ഓഫീസിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കേണ്ട അവസാന ദിവസം സെപ്റ്റംബർ 12 ന് ഉച്ചക്ക് ഒരു മണി വരെയാണ്.

സ്പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എം.എസ്.സി പോളിമർ കെമിസ്ട്രി (2022-2024 ബാച്ച്) കോഴ്സിൽ എസ്.സി. / എസ്.റ്റി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ്  31 ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് വൈകിട്ട് നാല് മണിക്ക് മുൻപ് വകുപ്പ് ഓഫീസിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731036, 9633583004, ഇ-മെയിൽ: office.scs@mgu.ac.in.

പ്രാക്ടിക്കൽ പരീക്ഷ

2022 ജൂലൈ/ ആഗസ്റ്റ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി / ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് - സപ്ലിമെന്ററി / മെഴ്‌സി ചാൻസ് - പഴയ സ്‌കീം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 31 ന് കളമശേരി സെന്റ് പോൾസ് കോളേജിൽ വച്ച് നടത്തും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

കോഴ്സുകളിലേക്ക് 31 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഫലിം മേക്കിങ്, സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തുന്ന എം.ടെക് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് ആഗസ്റ്റ് 31 ന് വൈകിട്ട് നാല് മണി വരെ www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0481 2733595, ഇ-മെയിൽ: cat@mgu.ac.in.


0 comments: