2022, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

റിവാര്‍ഡുകളുടെ 'പെരുമഴ'; ഐസിഐസിഐ ബാങ്ക് പുതിയ കോണ്‍ടാക്‌ട് ലെസ് റുപേ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി; വിശദാംശങ്ങള്‍


നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച്‌ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.റുപേ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് പരമ്പരയിലെ ആദ്യത്തേതാണിത്.ഉപഭോക്താവിന് നിരവധി റിവാര്‍ഡ് പോയന്റുകള്‍ ലഭിക്കത്തക്കവിധം കോണ്‍ടാക്‌ട് ലെസ് കാര്‍ഡാണ് പുറത്തിറക്കിയത്. ഐസിഐസിഐ ബാങ്ക് കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് എന്ന പേരിലാണ് കാര്‍ഡ്. പലചരക്കു സാധനങ്ങള്‍, ദൈനംദിന ഉപയോഗത്തിന് വരുന്ന ബില്ലുകള്‍ തുടങ്ങി നിരവധി ഇടപാടുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് റിവാര്‍ഡ് ലഭിക്കുക.

കാര്‍ഡ് ഉപയോഗിച്ച്‌ നടത്തുന്ന ഓരോ നൂറ് രൂപയുടെ ഇടപാടിനും രണ്ടു റിവാര്‍ഡ് പോയന്റ് ലഭിക്കും. ദൈനംദിന ബില്ലുകള്‍, ഇന്‍ഷുറന്‍സ് എന്നിവ അടയ്ക്കുന്നതിന് കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ നൂറ് രൂപയ്ക്കും ഒരു റിവാര്‍ഡ് പോയന്റാണ് ലഭിക്കുക.ഒരു വര്‍ഷം കാര്‍ഡ് ഉപയോഗിച്ച്‌ രണ്ടുലക്ഷം രൂപയുടെ ഇടപാട് നടത്തിയാല്‍ 2000 റിവാര്‍ഡ് പോയന്റുകള്‍ ബോണസായി ലഭിക്കും. ഒരു ലക്ഷത്തിന് ആയിരമാണ് ബോണസ് റിവാര്‍ഡ് പോയന്റ്. ഇതിന് പുറമേ ടിക്കറ്റ് ബുക്കിങ്ങിന് ഡിസ്‌ക്കൗണ്ട് അടക്കം മറ്റു ചില ആനുകൂല്യങ്ങളും ഉപഭോക്താവിന് ലഭിക്കുമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു.

0 comments: