ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലക്ക് ഇക്കൊല്ലം കോഴ്സ് നടത്താന്‍ യു.ജി.സി അനുമതി ലഭിച്ചില്ലെങ്കില്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അനുമതി നല്‍കുമെന്ന് മന്ത്രി ആര്.ബിന്ദു അറിയിച്ചു.ഓപണ്‍ സര്‍വകലാശാലക്ക് അടുത്തമാസം അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഓപണ്‍ സര്‍വകലാശാല നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താന്‍ മറ്റ് സര്‍വകലാശാലകള്‍ക്ക്, ഹൈകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഓപണ്‍ സര്‍വകലാശാല അംഗീകാരത്തിനായി യു.ജി.സിക്ക് വേണ്ട രേഖകള്‍ നല്‍കിക്കഴിഞ്ഞു. അവര്‍ പരിശോധിച്ചശേഷം വെര്‍ച്ച്വല്‍ സന്ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. അടുത്തമാസത്തോടെ അനുമതി ലഭിക്കുമെന്നുമാണ് കരുതുന്നത്.ഹൈകോടതിയില്‍ ചിലര്‍ സമീപിച്ചതിനെതുടര്‍ന്ന് ഓപണ്‍ സര്‍വകലാശാല നടത്തുന്ന 12 ബിരുദ കോഴ്സുകളും അഞ്ച് ബിരുദാനന്തര കോഴ്സുകളും ഒഴികെ മറ്റുള്ളവക്കാണ് കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നതിന് അനുമതി നല്‍കിയത്.
0 comments: