പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്.മൂന്ന് അലോട്ട്മെന്റിലും പ്രവേശനം ലഭിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. ആദ്യ മൂന്ന് അലോട്ട്മെന്റുകളും 25ാം തിയതിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.
ഇന്ന് വിജ്ഞാപനവും ഒഴിവുകളും പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ പുതുക്കി നല്‍കാം. വിശദ പരിശോധനകള്‍ക്ക് ശേഷം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.മൂന്നാംഘട്ട അലോട്ട്മെന്‍റിന് ശേഷവും പ്രവേശനം നേടാത്ത 32,469 വിദ്യാര്‍ഥികളുണ്ട്. മെറിറ്റ് സീറ്റില്‍ നിന്ന് കമ്യൂണിറ്റി ക്വോട്ട, മാനേജ്മെന്‍റ് ക്വോട്ട സീറ്റുകളിലേക്ക് മാറുന്നതു വഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിക്കും.
0 comments: