2022, ഓഗസ്റ്റ് 31, ബുധനാഴ്‌ച

റിസര്‍വ് ചെയ്യേണ്ട; പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ നാളെ മുതല്‍

 


ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് നാളെ മുതല്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ.രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റുകള്‍ ലഭിക്കും. രാത്രി ഒന്‍പതിനു അവസാനിക്കുന്ന യാത്രകള്‍ക്കാകും ടിക്കറ്റ് നല്‍കുക. കോവിഡിനെ തുടര്‍ന്നാണ് പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകളുടെ വിതരണം നിര്‍ത്തിയത്. മുന്‍കൂര്‍ റിസര്‍വേഷനില്ലാത്ത സ്ലീപ്പര്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് യാത്രികരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരി​ഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.

0 comments: