ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയില്‍, അഡ്വാന്‍സ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റ് സമയക്രമം ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (jossa) പ്രഖ്യാപിച്ചു.രാജ്യത്തെ ഐഐടി, എന്‍ഐടി എന്നിവയുള്‍പ്പെടെ 114 മികച്ച സ്ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആര്‍ക്, ബി പ്ലാനിങ്, അഞ്ചുവര്‍ഷ എംടെക് / എംഎസ്സി നാലുവര്‍ഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കൗണ്‍സലിങ് , ചോയ്സ് ഫില്ലിങ് നടപടികള്‍ സെപ്തംബര്‍ 12നു രാവിലെ 10ന് ആരംഭിക്കും.
ജെഇഇ അഡ്വന്‍സ്ഡ് ഫലം സെപ്തംബര്‍ 11ന് പ്രസിദ്ധീകരിക്കും. തുടര്‍ന്ന്, ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് ഐഐടി ബിആര്‍ക്ക് പ്രവേശനത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയ്ക്ക് (എഎടി) രജിസ്റ്റര്‍ ചെയ്യാം. അതില്‍ യോഗ്യത നേടുന്നവരെ ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ച് ബിആര്‍ക്ക് പ്രവേശനത്തിനും പരിഗണിക്കും. ആദ്യ റൗണ്ട് മോക് അലോട്ട്മെന്റ് സെപ്തംബര്‍ 18നും രണ്ടാം മോക് അലോട്ട്മെന്റ് ഫലം സെപ്തംബര്‍ 20നും ആയിരിക്കും.
ജോസ ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം സെപ്തംബര്‍ 23ന് പ്രസിദ്ധീകരിക്കും. രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് സെപ്തംബര്‍ 28നായിരിക്കും. യോഗ്യരായ അപേക്ഷകര്‍ക്ക് ജോസ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സെപ്തംബര്‍ 21 വരെ അനുവദിച്ചിട്ടുണ്ട്. ഇത്തവണ ആറ് റൗണ്ട് സീറ്റ് അലോട്ട്മെന്റ് പ്രക്രിയയുണ്ട്.വിവരങ്ങള്‍ക്ക്: https://josaa.nic.in
പ്രവേശനസാധ്യതകള്‍ വിലയിരുത്താന്‍ മുന്‍വര്‍ഷങ്ങളിലെ പ്രവേശന പ്രക്രിയയിലെ സ്ഥാപനം/കോഴ്സ്/കാറ്റഗറി പ്രകാരമുള്ള ഓപ്പണിങ്/ക്ലോസിങ് റാങ്കുകളും ജോസ വെബ്സൈറ്റില്‍ ലഭ്യമാണ്. 2022 ലെ പ്രവേശന വിജ്ഞാപനം വായിക്കാന്‍ ലിങ്ക്: CLICK HERE
പ്രവേശനസ്ഥാപനങ്ങള്‍
ഐഐടികള്‍ –-23, എന്‍ഐടികള്‍–-32, ഐഐഐടികള്‍–- 26, മറ്റ് സര്‍ക്കാര്‍ നിയന്ത്രിത ടെക്നിക്കല്‍ സ്ഥാപനങ്ങള്‍–- 33
കേരളത്തില്‍ 3 സ്ഥാപനം
സംസ്ഥാനത്ത് മൂന്ന് സ്ഥാപനമാണ് ‘ ജോസ’ പ്രവേശന പ്രക്രിയയുടെ ഭാഗമായുള്ളത്. പാലക്കാട് ഐഐടി., കോഴിക്കോട് എന്‍ഐടി, കോട്ടയം ഐഐഐടി.
0 comments: