4ജിയേക്കാള്‍ പതിന്മടങ്ങ് ഇന്റര്‍നെറ്റ് വേഗതയുമായി 5ജി ഇന്ത്യയുടെ പടിവാതില്‍ക്കല്‍ നില്‍ക്കെ, സെല്ലുലാര്‍ സാങ്കേതികവിദ്യയുടെ ആറാം തലമുറയായ 6ജി പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 6ജി അവതരിപ്പിക്കുമെന്നാണ് മോദിയുടെ അവകാശവാദം.
സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ 2022 ഗ്രാന്‍ഡ് ഫിനാലെയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് 6ജി സേവനങ്ങള്‍ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയില്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്.അതേസമയം, രാജ്യത്ത് 5ജി സേവനങ്ങള്‍ ചെലവുകുറച്ച്, വ്യാപകമായി ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രധാന നഗര, ഗ്രാമപ്രദേശങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു.
0 comments: