2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ചെരുപ്പിടാതെ ഈ റിസോര്‍ട്ടില്‍ പുസ്തകം വില്‍ക്കുന്നതാണ് ജോലി: തിരഞ്ഞെടുത്താല്‍ മാലിദ്വീപില്‍ താമസിക്കാം കൊതിപ്പിക്കുന്ന ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് അനുഭവിക്കാം, ബയോഡേറ്റ അയച്ചോളൂ

 


ഈ ചിത്രത്തില്‍ കാണുന്ന റിസോര്‍ട്ടില്‍ ഒരു വര്‍ഷക്കാലം ഇഷ്‌ടംപോലെ ഭക്ഷണവും ഉഴിച്ചിലുമൊക്കെയായിട്ട് താമസ സൗകര്യം കിട്ടിയാലോ?റിസോര്‍ട്ടുകാരുടെ ആവശ്യപ്രകാരമുള്ള ഒരു ജോലിയില്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ മാലി ദ്വീപിലെ ഈ സുഖവാസകേന്ദ്രത്തില്‍ നിങ്ങള്‍ക്ക് രാജാവിനെ പോലെ വാഴാം. ഇനി എന്താണ് ജോലി എന്ന് പറയാം. റിസോര്‍ട്ടിലെ പുസ്തകക്കച്ചവടം.

നല്ലപോലെ ഇംഗ്ളീഷ് വായിക്കാനും എഴുതാനും അറിയണം. പുസ്‌തകങ്ങളെ ഒരുപാട് സ്നേഹിക്കുകയും വേണം. പിന്നെ പ്രധാനമായിട്ടും ലൈബ്രറിയില്‍ ചെരുപ്പിടാന്‍ അനുവദിക്കുകയില്ല. ഇതിന് നിങ്ങള്‍ക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ ഒക്‌ടോബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി കൊള്ളൂ. സൊനേവ ഫ്യൂഷി എന്നാണ് റിസോര്‍ട്ടിന്റെ പേര്. സമുദ്രത്തില്‍ പൊങ്ങിക്കിടക്കുന്ന വില്ലകളാല്‍ മനോഹരമാണ് ഇവിടം.

നഗ്നപാദനായ പുസ്‌തക വില്‍പ്പനക്കാരന്‍ അഥവാ ബെയര്‍ഫൂട്ട് ബുക്ക് സെല്ലര്‍ എന്ന പോസ്‌റ്റിലേക്കാണ് ആളെ ആവശ്യം. തിരഞ്ഞെടുക്കപ്പെട്ടാല്‍ വര്‍ഷം മുഴുവന്‍ റിസോര്‍ട്ടിലെ എല്ലാം ആഢംബരങ്ങളും നിങ്ങള്‍ക്ക് അനുഭവിക്കാം. കലക്കന്‍ ഭക്ഷണം, സ്പാ, ജിം, ഡീലക്‌സ് വില്ലയില്‍ താമസം എന്നിവയൊക്കെയാണ് കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ജോലി എന്ന ‌ടാഗിലാണ് ഈ വേക്കന്‍സി ഇപ്പോള്‍ അറിയപ്പെടുന്നത്. 750 ഡോളര്‍ മാസശമ്പളം  ലഭിക്കും. കിട്ടുന്ന  ശമ്പളം മുഴുവന്‍ മിച്ചമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ?


0 comments: