2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഓണം പ്രത്യേക പരിശോധന ഒന്ന് മുതല്‍; ഉപഭോക്താക്കള്‍ക്ക് പരാതികള്‍ നല്‍ക്കാന്‍ പ്രത്യേക നമ്പർ നല്‍കി ലീഗല്‍ മെട്രോളജി വകുപ്പ്

 

ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച്‌ നടത്തുന്ന മിന്നല്‍ പരിശോധന സപ്തംബര്‍ ഒന്ന് മുതല്‍ പ്രത്യേക സ്‌ക്വാഡ് ആരംഭിക്കും.രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കേജ് കമ്മോഡിറ്റിസ് നിയമപ്രകാരം ആവശ്യമായ നിര്‍ദേശങ്ങള്‍ ഇല്ലാത്ത പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കും. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ എല്ലാ ജില്ലകളിലുമുള്ള കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം. ടോള്‍ഫ്രീ നമ്പർ : 1800 425 4835. 

തിരുവനന്തപുരം 8281698020

കൊല്ലം 8281698028

പത്തനംതിട്ട 8281698035 

ആലപ്പുഴ 8281698043

കോട്ടയം 8281698051 

ഇടുക്കി 8281698057

എറണാകുളം 8281698067 

തൃശ്ശൂര്‍ 8281698084 

പാലക്കാട് 8281698092

മലപ്പുറം 8281698103

കോഴിക്കോട് 8281698115 

വയനാട് 8281698120 

കണ്ണൂര്‍ 8281698127 

കാസര്‍കോട് 8281698132.

0 comments: