2022, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഹൈസ്കൂളുകളിലെ അധ്യാപക, വിദ്യാർഥി അനുപാതം മാറ്റി; അധ്യാപകർ ആശങ്കയിൽ

 

കഴിഞ്ഞ 25 വർഷമായി ഹൈസ്കൂളുകളിൽ തുടർന്നു വന്നിരുന്ന 1:40 എന്ന അധ്യാപക വിദ്യാർഥി അനുപാതം തുടരേണ്ടതില്ലന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ അധ്യാപകർ ആശങ്കയിൽ.സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറവായതിനെ തുടർന്ന്  രൂപപ്പെട്ട പ്രതിസന്ധിയിൽ തസ്തിക നഷ്ടം വരാൻ സാധ്യതയുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനാണ് 1997 ജൂൺ ആറിന് 1:40 എന്ന അനുപാതം തീരുമാനിച്ച് ഉത്തരവിറങ്ങിയത്. 1:45 ആയിരുന്നു അതുവരെയുള്ള അനുപാതം.കഴിഞ്ഞ 25 വർഷമായി 1:40 അനുപാത പ്രകാരമാണ് വിദ്യാർഥികൾ കുറഞ്ഞാലും ഹൈസ്കൂളുകളിൽ തസ്തിക നഷ്ടമില്ലാതെ അധ്യാപകരെ സംരക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് തസ്തികനിർണയം സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളുടെ ഉത്തരവിലാണ് 1:40 എന്ന അനുപാതം ഇനി തുടരേണ്ടതില്ല തീരുമാനം പ്രഖ്യാപിച്ചത്.


0 comments: