2022, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ബിരുദപ്രവേശനം നേടിയശേഷം പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകും -യു.ജി.സി

 

2022-’23 അധ്യയനവർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി. പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ സർവകലാശാലയിലേക്ക് മാറുന്നവർക്കും മുഴുവൻ തുകയും തിരികെലഭിക്കും.ഡിസംബർ 31-നുശേഷം പിൻമാറിയാൽ ഈടാക്കിയ ഫീസിൽ 1000 രൂപയിൽ താഴെ പ്രൊസസിങ് ഫീസിനത്തിൽ കുറച്ച് ബാക്കിതുക തിരികെനൽകും. കോവിഡിനെത്തുടർന്ന് സി.യു.ഇ.ടി., ജെ.ഇ. ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷകളിൽ കാലതാമസം നേരിട്ടിരുന്നു. അതിനാൽ പ്രവേശന നടപടികൾ ഒക്ടോബർവരെ നീളാൻ സാധ്യതയുയുള്ളതിനാലാണ് യു.ജി.സി.യുടെ നടപടി.

0 comments: