2022, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഐഐഎമ്മുകളിലെ MBA പഠനത്തിന് 'കാറ്റ് 2022'; വിശദവിവരങ്ങൾ അറിയാം

  


വിവിധ സംസ്ഥാനങ്ങളിലെ രാജ്യാന്തര നിലവാരമുള്ള ഐ.ഐ.എമ്മുകളിലും രാജ്യത്തുടനീളം സ്ഥിതി ചെയ്യുന്ന മറ്റ് ബിസിനസ്സ് സ്‌കൂളുകളിലും  മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള (ബിരുദാനന്തരബിരുദം) പ്രവേശനത്തിനു നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ്, കാറ്റ് 2022 (കോമൺ അഡ്മിഷൻ ടെസ്റ്റ്). കാറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആഗസ്റ്റ് മൂന്നിന് ആരംഭിച്ചു. ഇക്കൊല്ലത്തെ പരീക്ഷ നടത്തിപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂർ ആയതിനാൽ ഐ.ഐ.എം.-ബാംഗ്ലൂർ ആണ്, പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിൽ കോഴിക്കോട് ഐ.ഐ.എം.ഉൾപ്പടെ ഇരുപതോളം ഐ.ഐ.എംകളിലെ പ്രവേശനത്തിനടിസ്ഥാനം ഈ കാറ്റ് സ്കോറാണ്. കാറ്റ് സ്കോറിന് 2022, ഡിസംബർ 31 വരെ സാധുതയുണ്ട്.സെപ്റ്റംബർ 14 വരെയാണ്, അപേക്ഷാ സമർപ്പണത്തിനുള്ള സമയം. ഒക്ടോബർ 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ, നവംബർ 27ന് നടക്കും. വര്‍ഷാവർഷങ്ങളിൽ രണ്ടര ലക്ഷത്തോളം വിദ്യാര്ത്ഥികളാണ് പരീക്ഷയെഴുതുന്നത്. മികച്ചപ്ലേയ്സ്മെന്റ് സാധ്യതയുള്ളതു കൊണ്ട് തന്നെ, ഐ.ഐ.എം. പ്രവേശനത്തെ സ്വപ്നം കാണുന്ന വിദ്യാർത്ഥി സമൂഹം വലുതാണ്.

അടിസ്ഥാനയോഗ്യത

അപേക്ഷകർക്ക് ബിരുദതലത്തിൽ 50 ശതമാനം മാർക്കോ അഥവാ തത്തുല്യമായ CGPA യേയോ വേണം. എന്നാൽ പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. ബിരുദക്കാർക്കു പുറമെ സി.എ., സി.എസ്., ഐ.സി.ഡബ്ല്യു.എ. തുടങ്ങിയ യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

കാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന IIMകൾ

ഓരോ ഐ.ഐ.എമ്മിനും അവരുടേതായ പ്രവേശന നടപടിക്രമമുണ്ടെങ്കിലും അടിസ്ഥാനം കാറ്റ് സ്കോറാണ്.ഐ.ഐ.എം. കൾ കൂടാതെ രാജ്യത്തെ ഉന്നത നിലവാരമുള്ള ചില ബിസിനസ്സ് സ്കൂളുകളും കാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്  പ്രവേശനം നടത്തുന്നത്.

1.ഐ.ഐ.എം. -അഹമ്മദാബാദ്

2.ഐ.ഐ.എം. -അമൃത്‌സർ

3.ഐ.ഐ.എം. -ബാംഗ്ലൂർ

4.ഐ.ഐ.എം. -ബോധ് ഗയ

5.ഐ.ഐ.എം. -കൽക്കട്ട

6.ഐ.ഐ.എം. -ഇൻഡോർ

7.ഐ.ഐ.എം. -ജമ്മു

8.ഐ.ഐ.എം. -കാശിപൂർ

9.ഐ.ഐ.എം. -കോഴിക്കോട്

10.ഐ.ഐ.എം. -ലഖ്‌നോ

11.ഐ.ഐ.എം. -നാഗ്പൂർ

12.ഐ.ഐ.എം. - റായ്പൂർ

13.ഐ.ഐ.എം. -റാഞ്ചി

14.ഐ.ഐ.എം. -റോഹ്തക്

15.ഐ.ഐ.എം. -സമ്പൽപൂർ

16.ഐ.ഐ.എം. -ഷില്ലോങ്

17.ഐ.ഐ.എം. -സിർമൗർ

18.ഐ.ഐ.എം. -തിരുച്ചിറപ്പള്ളി

19.ഐ.ഐ.എം. -ഉദയ്പൂർ

20.ഐ.ഐ.എം. -വിശാഖപട്ടണം

പ്രോഗ്രാമുകൾ

1. എം.ബി.എ. (മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ)

2.പി.ജി.പി. (പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം)

വിവിധ സ്പെഷ്യലൈസേഷനുകൾ

ഓരോ ഐ.ഐ.എം.ലും വിവിധ സ്പെഷ്യലൈസേഷനുകളാണുള്ളത്. ഫുഡ് & അഗ്രിബിസിനസ് മാനേജ്മെന്റ്, ബിസിനസ് അനലറ്റിക്സ്, ഹ്യൂമാൻ റിസോഴ്സസ് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് , ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലിബറൽ സ്റ്റഡീസ്, ബിസിനസ് ലീഡർഷിപ്പ് തുടങ്ങിയ സ്പെഷ്യലൈസേഷനുകളുണ്ട്.

പരീക്ഷാ ക്രമം

പ്രവേശനപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാണ്. വെര്‍ബല്‍ എബിലിറ്റി റീഡിങ്, കോംപ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റര്‍പ്രെട്ടേഷന്‍, ലോജിസ്റ്റിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നി മേഖലയിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാംകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും

www.iimcat.ac.in


0 comments: