2022, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ലോകത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലികള്‍ ഏതൊക്കെ?

 

ലോകത്ത് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലി ഏതാണ്? പഠനം പൂര്‍ത്തിയാക്കി ഒരു മികച്ച ജോലി സ്വന്തമാക്കുക എന്നതാണ് ഏതൊരാളുടെയും സ്വപ്നം.ജോലിക്കായി മത്സരം വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും മികച്ച ശമ്പളമുള്ള ജോലി കണ്ടെത്തുക അത്ര എളുപ്പവുമല്ല. കരിയറില്‍ മികച്ച വളര്‍ച്ചയും ഉയര്‍ന്ന ശമ്പളവും  ലക്ഷ്യമിട്ടായിരിക്കും ചെറുപ്പക്കാര്‍ പഠനം പൂര്‍ത്തിയാക്കുന്നത് തന്നെ. ഇവിടെയിതാ, ലോകത്തെ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ചില ജോലികള്‍ ഏതൊക്കെയെന്ന് നോക്കാം.

മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയറായി ജോലിക്ക് കയറുന്നയാള്‍ക്ക് മികച്ച രീതിയില്‍ സമ്പാദിക്കാനാകും. മര്‍ച്ചന്റ് നേവിയിലെ ഡെക്ക് കേഡറ്റുകള്‍ക്ക് 18-19 വയസ്സ് പ്രായമാകുമ്പോൾ  പ്രതിമാസം ഏകദേശം 500 ഡോളര്‍ (40000 രൂപ) സ്റ്റൈപ്പന്‍ഡ് സമ്പാദിക്കാന്‍ തുടങ്ങുന്നു. മിക്ക ആളുകളും തങ്ങളുടെ ജീവിതത്തില്‍ എന്തുചെയ്യണമെന്ന് ആലോചിക്കുന്ന പ്രായത്തിലാണ് മര്‍ച്ചന്‍റ് നേവിയിലെ ഡെക്ക് കേഡറ്റുകള്‍ ഇതിനകം കപ്പലില്‍ യാത്ര ചെയ്യുകയും മിതമായ തുക സമ്പാദിക്കുകയും ചെയ്യുന്നത്. പിന്നീട്, അവര്‍ ഏകദേശം 23-25 ​​വയസ്സില്‍ തേര്‍ഡ് ഓഫീസര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്ബോള്‍ അവര്‍ക്ക് പ്രതിമാസം ഏകദേശം 2400$-4200$ (1.8 ലക്ഷം - 3.2 ലക്ഷം രൂപ) ലഭിക്കും. അവസാനമായി, ക്യാപ്റ്റന്‍ ആകുമ്ബോള്‍ അവര്‍ക്ക് പ്രതിമാസം 10000$ - 14000$ (7.6 ലക്ഷം - 10.6 ലക്ഷം രൂപ) എന്ന പരിധിയില്‍ പ്രതിഫലം ലഭിക്കും.

എഞ്ചിനീയര്‍മാരുടെ ശമ്പളവും ഡെക്ക് ഓഫീസര്‍മാര്‍ക്ക് തുല്യമാണ്. അതിനാല്‍ ഇത് സാമ്ബത്തികമായി വളരെ പ്രതിഫലം നല്‍കുന്ന ഒരു കരിയര്‍ പാതയാണെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ഈ തൊഴിലിനും ഒരു മറുവശമുണ്ട്. പുറത്ത് നിന്ന് തോന്നുന്നത്ര ഗ്ലാമറസ് അല്ലാത്തതിനാല്‍. ഈ തൊഴിലില്‍ പ്രവേശിക്കുന്നത് എളുപ്പമായിരിക്കാം, എന്നിരുന്നാലും, ഓണ്‍ബോര്‍ഡില്‍ ജോലി ചെയ്യുന്നത് അത്ര എളുപ്പമല്ല. ഈ തൊഴില്‍ നിങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കുന്നു. 20-22 ആളുകളെ മാത്രം ഉള്‍പ്പെടുത്തി കോടികള്‍ വിലമതിക്കുന്ന ഒരു കപ്പല്‍ ഓടിക്കുക എളുപ്പമല്ല.

മര്‍ച്ചന്റ് നേവിയില്‍ ചീഫ് എഞ്ചിനീയര്‍ എന്ന ജോലിക്ക് പുറമെ ഈ വര്‍ഷം നിലവില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം  ലഭിക്കുന്ന ജോലികള്‍ ചുവടെ കൊടുത്തിരിക്കുന്നവയാണ്.

 • ഡാറ്റ സയന്‍റിസ്റ്റ്
 • സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍
 • ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കര്‍
 • ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
 • സര്‍ജന്‍
 • അനസ്തേഷ്യോളജിസ്റ്റ്
 • ഫിസീഷ്യന്‍
 • ന്യൂറോസര്‍ജന്‍
 • ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജന്‍
 • ഓര്‍ത്തോഡോണ്ടിസ്റ്റ്
 • ഗൈനക്കോളജിസ്റ്റ്
 • സൈക്യാട്രിസ്റ്റ്
 • എയര്‍ലൈന്‍ പൈലറ്റ് ആന്‍ഡ് കോ പൈലറ്റ്
 • പീഡിയാട്രീഷ്യന്‍
 • ഡെന്‍റിസ്റ്റ്
 • പെട്രോളിയം എഞ്ചിനിയര്‍
 • എഞ്ചിനിയറിങ് മാനേജര്‍
 • ഐടി മാനേജര്‍
 • ഫിനാന്‍ഷ്യല്‍ മാനേജര്‍

മുകളില്‍ കൊടുത്തിരിക്കുന്ന ജോലികള്‍ക്ക് ഓരോ രാജ്യങ്ങളിലും മികച്ച ശമ്ബളമാണ് ലഭിക്കുന്നത്. പ്രതിവര്‍ഷ പാക്കേജില്‍ കോടികള്‍ സമ്പാദിക്കാനാകുന്നവയാണ് ഈ ജോലികളെല്ലാം. എന്നാല്‍ ഈ ജോലിക്കുള്ള പ്രതിഫലം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായിരിക്കും.

0 comments: