2022, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു മണിക്കൂറല്ല; ഇനി രണ്ടര ദിവസം!

വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വെറും ഒരു മണിക്കൂര്‍ മാത്രമേ അവശേഷിക്കൂ എന്ന പരാതികള്‍ക്ക് വിരാമമിട്ട് മെറ്റ.സന്ദേശങ്ങള്‍ മായ്ക്കാന്‍ ഇനി രണ്ട് ദിവസത്തില്‍ കൂടുതല്‍ സമയമാണ് നല്‍കുക. പുതിയ സവിശേഷതയായി വാട്സ് ആപ്പ് ഈ രീതി അവതരിപ്പിക്കുമെന്ന് മെറ്റ ട്വിറ്ററിലൂടെ അറിയിച്ചു.

"അയച്ചുപോയ സന്ദേശങ്ങളെ കുറിച്ച്‌ ചിന്തിച്ചു കൊണ്ടിരിക്കുകയാണോ? ഇനി മുതല്‍ സന്ദേശങ്ങള്‍ മായ്ക്കാം രണ്ടര ദിവസം വരെ," വാട്സ് ആപ്പ് ട്വീറ്റ് ചെയ്തു. മുമ്പ് സന്ദേശം മായ്ക്കാന്‍ ഒരു മണിക്കൂറും 8 മിനിറ്റും 16 സെക്കന്‍റുമായിരുന്നു ആപ്പ് അനുവദിച്ചിരുന്നത്.

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധ്യമാക്കുന്ന രീതികളും വൈകാതെ ആവിഷ്കരിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏത് സന്ദേശവും ഗ്രൂപ്പ് അഡ്മിന് ഡിലീറ്റ് ചെയ്യാനും സൗകര്യമൊരുക്കും. വാട്സ് ആപ്പിന്‍റെ 2.22.17.12 എന്ന വേര്‍ഷനിലായിരിക്കും ഇത് അവതരിപ്പിക്കുക.

0 comments: