2022, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

(August 9)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പ്ലസ് വണ്‍: ആദ്യ അലോട്ട്മെന്‍റില്‍ പ്രവേശനം നാളെ പൂര്‍ത്തിയാകും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് പൂര്‍ത്തീകരിക്കും.മുഖ്യഘട്ടത്തിലെ രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച്‌ 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കുകയും 24ന് പ്രവേശനം പൂര്‍ത്തിയാക്കി 25ന് ക്ലാസ് തുടങ്ങുകയും ചെയ്യും.4,71,849 അപേക്ഷകരില്‍ 2,38,150 പേര്‍ക്കാണ് ആദ്യ അലോട്ട്മെന്‍റ് ലഭിച്ചത്. 

സി-ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിങ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ തിരുവന ന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: 0471-2474720, 0471-2467728, www.captkerala.com. അവസാന തീയതി ഓഗസ്റ്റ് 24.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരവുമായ മാറ്റം അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അടുത്തു തന്നെ അത്തരം മാറ്റം സാധ്യമാക്കുമെന്നും അതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സർക്കാർ നിയോഗിച്ച പ്രൊഫ.ശ്യാം ബി മേനോൻ കമ്മീഷൻ റിപ്പോർട്ട് ഏറ്റുവാങ്ങുകയായിരുന്നു അവർ.കേരളത്തിലെ  ഗവേഷണമേഖലയെ കൂടുതൽ ഊർജിതപ്പെടുത്തേണ്ടതുണ്ട്. യുവത്വം തൊഴിൽ അന്വേഷകരായി നിൽക്കാതെ തൊഴിൽ ദാതാക്കളായി മാറുകയെന്ന ലക്ഷ്യത്തോടെയാണ്  പഠനത്തിനൊപ്പം  നൈപുണ്യ വികസനം കൂടി ഉറപ്പു വരുത്തുന്നത്. അസാപ് പോലുള്ള ഏജൻസികളെ അതിനായി കൂടുതൽ ഉപയോഗപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

ഡി വൊക് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ ഇൻ വൊക്കേഷൻ (D Voc) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും അപേക്ഷാ ഫോമും www.polyadmission.org/dvoc, www.asapkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

കെജിടിഇ കോഴ്‌സിലേക്ക് അപേക്ഷിക്കാം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെജിടിഇ കോഴ്‌സുകളായ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷഫോം www.sitttrkerala.ac.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 0471 2360391.

സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം

പട്ടികജാതി പട്ടികവർഗ ഉദ്യോഗാർഥികളുടെ കരിയർ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പരിശീലനങ്ങളിലൂടെ അവരെ തൊഴിൽ യോഗ്യരാക്കുന്നതിനും വേണ്ടി എംപ്ലോയ്‌മെന്റ് വകുപ്പിനു കീഴിൽ തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിനോടൊപ്പം പ്രവർത്തിക്കുന്ന കോച്ചിങ് കം ഗൈഡൻസ് സെന്റർ, ഒരു മാസം നീണ്ടുനിൽക്കുന്ന ഇംഗ്ലീഷ്/ സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലന പരിപാടി സൗജന്യമായി സംഘടിപ്പിക്കുന്നു.  സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഓഗസ്റ്റ് 20നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

മഹാത്മാഗാന്ധി സർവ്വകലാശാല

എം.ജി. ബിരുദാനന്തര ബിരുദ ഏകജാലകം

മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.  സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളേജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്.  താത്കാലിക പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.  

എം.ജി. യിൽ തൊഴിൽ മേള

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയുടെയും കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും മോഡൽ കരിയർ സെന്ററിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 27 ന് സർവ്വകലാശാല ക്യാമ്പസ്സിൽ 'ബ്രൈറ്റ് മൈൻഡ്സ് 2022' മെഗാ തൊഴിൽ മേള നടത്തുന്നു.  ബ്ാങ്കിങ്, ഇൻഷുറൻസ്. മാനേജ്മെന്റ്. സയൻസ്, കൊമേഴ്സ്, എഡ്യുക്കേഷൻ, ഐ.ടി, മറ്റ് എഞ്ചിനീയറിംഗ് ശാഖകൾ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, മാർക്കറ്റിംഗ്, സെയിൽസ് തുടങ്ങിയ സെക്ടറുകളിൽ നിന്നുള്ള ഉദ്യോഗദായകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2731025, 2563451 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

എം.ജി., കണ്ണൂർ സർവ്വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്സുകൾ

മഹാത്മാഗാന്ധി സർവ്വകലാശാലയും കണ്ണൂർ സർവ്വകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു.  രണ്ട് സർവ്വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും വിധം സിലബസ് ക്രമീകരിച്ചിട്ടുള്ളതാണ് ഈ കോഴ്സുകൾ.  ആരംഭത്തിൽ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആന്റ് നാനോടെക്നോളജി), എം.എസ്.സി. ഫിസ്ക്സ് (നാനോസയൻസ് ആൻ നാനോ ടെക്നോളജി) എന്നീ കോഴ്സുകളാണ് സംയുക്തമായി ആരംഭിക്കുന്നത്.  ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്സുകളാണ്.  

പരീക്ഷാ ഫീസ്

ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം - 2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി / 2018, 2017 അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും പിഴയോടു കൂടി ആഗസ്റ്റ് 11 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

  • ഒന്നാം സെമസ്റ്റർ ബി.വോക്ക് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ, ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് (2021 അഡ്മിഷൻ - റഗുലർ - പുതിയ സ്കീം) ജൂൺ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ (എ.ഒ.സി.) ആഗസ്റ്റ് 10 ന്  അതത് കേന്ദ്രങ്ങളിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • 2022 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം (പുതിയ സ്കീം - 2020 അഡ്മിഷൻ - റഗുലർ / 2019, 2018 അഡ്മിഷൻ - റീ-അപ്പിയറൻസ്/ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 10 മുതൽ അതത് കോളേജുകളിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • ഒന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്മെന്റ് / ഫാഷൻ ടെക്നോളജി ആൻഡ് മർച്ചൻഡൈസിംഗ് (പുതിയ സ്കീം - 2021 അഡ്മിഷൻ - റഗുലർ) ജൂൺ 2022  ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 10 മുതൽ 25 വരെ തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • രണ്ടാം സെമസ്റ്റർ ബി.വോക്ക് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ, ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവ്വീസസ് (2020 അഡ്മിഷൻ - റഗുലർ / 2019, 2018 അഡ്മിഷൻ - റീ-അപ്പിയറൻസ്/ ഇംപ്രൂവ്മെന്റ് - പുതിയ സ്കീം) ജൂലൈ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ (ഇന്റേൺഷിപ്പ്) ആഗസ്റ്റ് 12 ന് അതത് കേന്ദ്രങ്ങളിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

വൈവാ വോസി

രണ്ടാം സെമസ്റ്റർ എം.ബി.എ. (2021 അഡ്മിഷൻ - റഗുലർ / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ 17 വരെ അതത് കോളേജുകളിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

  • 2022 മാർച്ചിൽ നടന്ന ഒന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (20082014 അഡ്മിഷൻ - മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  
  • നാലാം വർഷ ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (പുതിയ സ്കീം - 2008-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

കണ്ണൂർ സർവകലാശാല

ബി.എ. ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം -  ഇന്റർവ്യൂ തിയ്യതി 

2022-23  അധ്യയന വർഷത്തിലെ  ബി.എ. ഭരതനാട്യം, ബി.എ. കർണ്ണാടക സംഗീതം    എന്നീ പ്രോഗ്രാമുകളിലെ   പ്രവേശനത്തിനായുള്ള  ഇന്റർവ്യൂ  ആഗസ്ത് 10ന്  രാവിലെ 10  മണിക്ക് കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജായ  പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ  ആർട്സിൽ  നടത്തുന്നതാണ്. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ ഹാജരാകേണ്ടതാണ്.

ബിരുദ പ്രവേശനം  - അഡ്മിഷൻ ഫീസ് അടക്കുന്നതിനുള്ള സമയം നീട്ടി.

യു.ജി ഒന്നാം അലോട്മെന്റ് ലഭിച്ചവർക്ക് അഡ്മിഷൻ ഫീസ്   അടയ്ക്കുന്നതിന് 10.8.2022 ഉച്ചയ്ക്ക് 2 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. SBIePay  വഴി  ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.   830/- രൂപയാണ് അഡ്മിഷൻ ഫീസ്. SC/ST വിഭാഗത്തിന് ഇത് 770/- രൂപയാണ്. ഫീ അടക്കാത്തവർക്ക്  ലഭിച്ച അലോട്മെന്റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്മെന്റിൽനിന്ന് പുറത്താവുകയും ചെയ്യും. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസ് അടക്കേണ്ടത് .അഡ്മിഷൻ ഫീസ് വിവരങ്ങൾ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

എം.എസ്.സി ബയോടെക്നോളജി - സീറ്റ് ഒഴിവ്

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 12ന്  രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകണം  ഫോൺ:968654186 

എം. എസ്. സി ജ്യോഗ്രഫി - സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഭൂമിശാസ്ത്ര വകുപ്പിലെ  എം. എസ്. സി ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്. ടി.വിഭാഗക്കാർക്ക് ഒരു  സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം ആഗസ്ത് 11ന്  രാവിലെ  11 മണിക്ക് പഠന  വകുപ്പിൽ  ഹാജരാകണം.   ഫോൺ:9447085046

എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി -  സീറ്റ് ഒഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോസയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 10ന് രാവിലെ  10  മണിക്ക് കോ-ഓർഡിനേറ്റർ മുൻപാകെ അസൽ സർട്ടിഫിക്കറ്റുകളുമായി  ഹാജരാകണം ഫോൺ: 9847421467, 0497-2806402.

എൽ.എൽ.എം -സീറ്റ് ഒഴിവ് 

കണ്ണൂർ സർവകലാശാലയുടെ  മഞ്ചേശ്വരം ക്യാമ്പസിലെ  നിയമ പഠന വകുപ്പിൽ എൽ.എൽ.എം  പ്രോഗാമിന്  പൊതു വിഭാഗത്തിൽ 10,  എസ.സി.3 , എസ്.ടി 1  സീറ്റുകൾ ഒഴിവുണ്ട്.  താത്പര്യമുള്ളവർ   അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 11ന് രാവിലെ 11 മണിക്ക്‌  പഠന  വകുപ്പ് മേധാവി   മുമ്പാകെ ഹാജരാകണം. ഫോൺ:  9961936451,   9567277063.


0 comments: