2022, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പ്ലസ് വണ്‍: 85 ശതമാനത്തിലധികം പേര്‍ പ്രവേശനം നേടി

 

പ്ലസ് വണ്‍ ഒന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം പൂര്‍ത്തിയായപ്പോള്‍ 85 ശതമാനത്തിലധികം പേര്‍ സ്കൂളുകളില്‍ പ്രവേശനം നേടി.പ്രവേശന നടപടികള്‍ ബുധനാഴ്ച വൈകീട്ട് അഞ്ചിന് പൂര്‍ത്തിയായെങ്കിലും സ്കൂളുകള്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നത് പൂര്‍ണമാകാത്തതിനാല്‍ അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല.രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മൂന്നാം അലോട്ട്മെന്‍റ് 22ന് പ്രസിദ്ധീകരിക്കും. ഒഴിവുള്ള സംവരണ സീറ്റുകള്‍ മൂന്നാം അലോട്ട്മെന്‍റില്‍ ഓപണ്‍ മെറിറ്റില്‍ ലയിപ്പിക്കും.

0 comments: