2022, ഓഗസ്റ്റ് 10, ബുധനാഴ്‌ച

37 സ്വാശ്രയ കോളജുകളിലേക്ക് ബി.ഫാം, ഫാം.ഡി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സ്വാശ്രയ ഫാര്‍മസി കോളജുകളുടെ സംഘടനയായ കേരള സ്റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിങ് ഫാര്‍മസി കോളജ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.സി.എം.എ) 2022-23 അധ്യയന വര്‍ഷം അസോസിയേഷന്റെ കീഴിലുള്ള 37 ഫാര്‍മസി കോളജുകളിലേക്ക് ബി.ഫാം, ഫാം.ഡി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.ksspcma.com സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷക്കുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 16. അപേക്ഷ ഫീസ് 1000 രൂപയാണ്. താഴെ പറയുന്ന അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി അടക്കാവുന്നതാണ്. അക്കൗണ്ട് നമ്ബര്‍ 0552053000001348 ഐ.എഫ്.എസ്.സി - SIBL0000552 - SIB നോര്‍ത്ത് ചാലക്കുടി ബ്രാഞ്ച്. നാലുവര്‍ഷത്തെ ബി.ഫാം (ബാച്ച്‌ലര്‍ ഓഫ് ഫാര്‍മസി), ആറുവര്‍ഷം കാലാവധിയുള്ള ഇന്‍റഗ്രേറ്റഡ് പി.ജി കോഴ്‌സായ ഫാം.ഡി (ഡോക്ടര്‍ ഓഫ് ഫാര്‍മസി), രണ്ടു വര്‍ഷംകൊണ്ട് നേടാവുന്ന ഡിപ്ലോമ കോഴ്സ് ഡി.ഫാം (ഡിപ്ലോമ ഇന്‍ ഫാര്‍മസി) എന്നീ കോഴ്സുകള്‍ക്ക് പ്ലസ് ടു മാര്‍ക്കാണ് അടിസ്ഥാന യോഗ്യത. ഈ മൂന്നു കോഴ്സുകളിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കെ.എസ്.എസ്.പി.സി.എം.എ ആണ് മാനേജ്മെന്‍റ് ക്വോട്ട പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. ഇതിന് കീം പരീക്ഷ യോഗ്യത ആവശ്യമില്ലെന്ന് പ്രസിഡന്റ് ഫാ. ഡോ. ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പയും സെക്രട്ടറി രജിതന്‍ ഇ.പി.ബിയും അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 9447450612, 9188909074.

0 comments: