2022, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

(August 19)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

സംസ്ഥാനത്ത് ഓണം അവധി തിയതികള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കുള്ള ഓണം അവധി തിയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഓണം അവധി.ഓഗസ്റ്റ് 24 മുതല്‍ ഓണം പരീക്ഷകള്‍ ആരംഭിക്കും.അതേസമയം, നാളെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഴയുടെ സാഹചര്യത്തില്‍ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം
ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

പ്ലസ് വണ്‍: രണ്ട് അലോട്ട്മെന്‍റുകളില്‍ പ്രവേശനം ഉറപ്പാക്കിയത് 2,17,033 പേര്‍

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം അലോട്ട്മെന്‍റില്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ ആകെ അലോട്ട്മെന്‍റ് ലഭിച്ച 2,32,962 പേരില്‍ പ്രവേശനം നേടിയത് 2,17,033 പേര്‍.ഇതില്‍ 139621 പേര്‍ സ്ഥിര പ്രവേശനവും 77412 പേര്‍ താല്‍ക്കാലിക പ്രവേശനവുമാണ് നേടിയത്. 15128 പേര്‍ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ല.അലോട്ട്മെന്‍റ് ലഭിച്ച 285 പേര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പ്രവേശനം നിരസിച്ചു. 2268 പേര്‍ക്ക് സ്പോര്‍ട്സ് ക്വോട്ടയില്‍ അലോട്ട്മെന്‍റ് നല്‍കിയപ്പോള്‍ 2168 പേര്‍ പ്രവേശനം നേടി.ഏകജാലക പ്രവേശനത്തിന് പുറത്ത് 11703 പേര്‍ക്ക് ഇതുവരെ കമ്യൂണിറ്റി ക്വോട്ടയില്‍ പ്രവേശനം കിട്ടി. 1184 പേര്‍ മാനേജ്മെന്‍റ് ക്വോട്ടയിലും 1214 പേര്‍ അണ്‍ എയ്ഡഡ് സീറ്റുകളിലും പ്രവേശനം നേടിയതായാണ് സ്കൂളുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്നവരും മൂന്നാം അലോട്ട്മെന്‍റില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിക്കുന്നവരും മൂന്നാം അലോട്ട്മെന്‍റോടെ സ്ഥിരം പ്രവേശനം നേടണം.

കോഴിക്കോട് എന്‍.ഐ.ടിയില്‍ എം.ടെക്/എം.പ്ലാന്‍/എം.എസ് സി സ്പോട്ട് അഡ്മിഷന്‍

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി) വിവിധ എം.ടെക്/എം.പ്ലാന്‍/എം.എസ് സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ലെവല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.അതത് വിഷയങ്ങളില്‍ സാധുവായ ഗേറ്റ്/ജാം സ്‌കോര്‍ ഉള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 26ന് കോഴിക്കോട് എന്‍.ഐ.ടിയില്‍ രാവിലെ എട്ടിന് റിപ്പോര്‍ട്ട് ചെയ്യണം. വിശദാംശങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.www. nitc.ac.in.

പ്ല​സ്​ വ​ണ്‍ സ്​​പോ​ര്‍​ട്​​സ്​ ക്വോ​ട്ട സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റ്​

പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്‍റെ മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ സ്​​പോ​ര്‍​ട്​​സ്​ ​ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​ന്​ സ്​​പോ​ര്‍​ട്​​സ്​ മി​ക​വ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്തി ജി​ല്ല സ്​​പോ​ര്‍​ട്​​സ്​ കൗ​ണ്‍​സി​ലു​ക​ളി​ല്‍​നി​ന്ന്​ സ്​​കോ​ര്‍ കാ​ര്‍​ഡ്​ നേ​ടാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ 25ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ അ​ത​ത്​ ജി​ല്ല സ്​​പോ​ര്‍​ട്​​സ്​ കൗ​ണ്‍​സി​ലു​ക​ളു​മാ​യി ബ​ന്ധ​​​പ്പെ​ട്ട്​ നേ​ടാം.മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ സ്​​കോ​ര്‍ കാ​ര്‍​ഡ്​ നേ​ടി​യ​ശേ​ഷം സ്​​പോ​ര്‍​ട്​​സ്​ ക്വോ​ട്ട പ്ര​വേ​ശ​ന​ത്തി​ന്​ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍​ക്കും പു​തു​താ​യി സ്​​കോ​ര്‍ കാ​ര്‍​ഡ്​ നേ​ടു​ന്ന​വ​ര്‍​ക്കും സ​പ്ലി​മെ​ന്‍റ​റി ഘ​ട്ട​ത്തി​ല്‍ അ​പേ​ക്ഷി​ക്കാം. മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ അ​പേ​ക്ഷി​ച്ചി​ട്ടും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക്​ ഒ​ഴി​വു​ക​ള്‍​ക്ക​നു​സൃ​ത​മാ​യി പു​തി​യ ഓ​പ്​​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​പേ​ക്ഷ പു​തു​ക്കാം. കാ​ന്‍​ഡി​ഡേ​റ്റ്​ ലോ​ഗി​നി​ല്‍ Renewal Application എ​ന്ന ലി​ങ്കി​ലൂ​ടെ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം.

വിദ്യാര്‍ഥികളെ അടിമുടി വലച്ച്‌ കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷ

വിദ്യാര്‍ഥികളെ അടിമുടി വലച്ച്‌ കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷയായ സി.യു.ഇ.ടി. പരീക്ഷത്തീയതി മാറ്റം, അവസാന നിമിഷം കേന്ദ്രങ്ങളില്‍ മാറ്റം, വിദൂര കേന്ദ്രങ്ങള്‍, പുനഃപരീക്ഷ തീയതികളിലെ അവ്യക്തത തുടങ്ങിയ ബുദ്ധിമുട്ടുകളാണ് പരീക്ഷയുടെ നാലാംഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ടത്.പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനോ (യു.ജി.സി) നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയോ (എന്‍.ടി.എ) ഔദ്യോഗികമായി അറിയിച്ചില്ലെന്നാണ് ആക്ഷേപം. അപേക്ഷിച്ച സ്ഥലത്ത് പരീക്ഷയെഴുതാമെന്ന് കരുതിയവരാണ് വെട്ടിലായത്. 150 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷകേന്ദ്രങ്ങളാണ് പലര്‍ക്കും അനുവദിച്ചത്. അത് അഡ്മിറ്റ് കാര്‍ഡ് കിട്ടുമ്പോൾ മാത്രമാണ് അറിയുന്നത്. രാവിലെ എട്ടരക്കു മുമ്പ്  പരീക്ഷകേന്ദ്രത്തിലെത്തണമെന്ന അറിയിപ്പ് പലരുടെയും പരീക്ഷമോഹത്തെ കെടുത്തി. അഡ്മിറ്റ് കാര്‍ഡില്‍ കാണിച്ച സ്‍ഥലത്ത് പരീക്ഷ എഴുതാനാകാത്തവരും ഉണ്ട്. അവസാന നിമിഷം പരീക്ഷാര്‍ഥികളെ അറിയിക്കാതെ സെന്റര്‍ മാറ്റിയതാണ് ചിലര്‍ക്ക് വിനയായത്. അഡ്മിറ്റ് കാര്‍ഡ് സമയത്ത് ലഭിക്കാഞ്ഞതാണ് പരാതികളില്‍ ഗൗരവമുള്ള മറ്റൊന്ന്.

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാല: പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ ഒന്നിന്

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് തു​ട​ങ്ങാ​ന്‍ സാ​ധ്യ​ത.യു.​ജി.​സി അ​നു​മ​തി​ക്കാ​യി സ​ര്‍​വ​ക​ലാ​ശാ​ല സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.ഡി​സ്റ്റ​ന്‍​സ് എ​ജു​ക്കേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി രേ​ഖ​ക​ളും സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ബ്യൂ​റോ​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​മി​റ​ങ്ങും. തു​ട​ര്‍​ന്ന് അ​ധ്യ​യ​നം തു​ട​ങ്ങാ​ന്‍ ക​ഴി​യും വി​ധ​മാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ലേ​ണ​ര്‍ സ​പ്പോ​ര്‍​ട്ട് സെ​ന്‍റ​റു​ക​ളു​മാ​യു​ള്ള ധാ​ര​ണ​പ​ത്രം സ​ര്‍​വ​ക​ലാ​ശാ​ല ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലേക്കുള്ള അഡ്മിഷൻ; പത്താം ക്ലാസുകാർക്കും അവസരം

കേരള സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് കേരളയും പരിശീലന പങ്കാളികളായ എൻ.ടി.ടി.എഫ്  തലശ്ശേരിയും സംയുക്തമായി നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രസ്തുത കോഴ്‌സിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു  പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റിനോടൊപ്പം, കേന്ദ്ര ഏജൻസി ആയ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ നൽകുന്ന വിവിധ സ്‌കിൽ സെർട്ടിഫിക്കറ്റുകളും ലഭിക്കുന്നു. ഇത് കൂടതെ വിദേശ പഠനത്തിന് താല്പര്യപെടുന്നവർക്കായി  NOCN (UK) സെർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.  വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെ പ്രശസ്തങ്ങളായ വിവിധ വ്യവസായ ശാലകളിൽ തൊഴിൽ നേടാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു. അഡ്മിഷനും വിശദവിവരങ്ങൾക്കും കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന  അസാപിന്റെ ജില്ലാ ഓഫീസുമായോ, എൻ.ടി.ടി.എഫ് തലശ്ശേരി കേന്ദ്രവുമായോ / താഴെ തന്നിട്ടുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. 8075106574, 9495999709. 9495999623.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കണ്ണൂർ യൂണിവേഴ്സിറ്റി
 
പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.08.2022 വരെ അപേക്ഷിക്കാം.

ഹോൾടിക്കറ്റ്

23.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

20.09.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ., എം എസ് സി., എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 23.08.2022 മുതൽ 25.08.2022 വരെ പിഴയില്ലാതെയും 27.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

എം.ലിബ് .ഐ.എസ്. സി. സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി  ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ  മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി  വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 19ന്  രാവിലെ 10:30 ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകേണ്ടതാണ് . ഫോൺ: 9895649188

മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ  സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. കോളജ്, കാസർഗോഡ്, എൻ.എ.എസ്  കോളജ്, കാഞ്ഞങ്ങാട്, ജി.പി.എം ഗവ. കോളജ്, മഞ്ചേശ്വരം, സെന്റ് പയസ് ടെൻത്  കോളജ്, രാജപുരം, ഇ.കെ.എൻ.എം ഗവ. കോളജ്, എളേരിത്തട്ട് എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത്  മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE - റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്റർ, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച്  10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു.

പരീക്ഷാവിജ്ഞാപനം

27.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 29.08.2022 മുതൽ 31.08.2022 വരെ പിഴയില്ലാതെയും 02.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക്  അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 19.08.2022 വരെ പിഴയില്ലാതെയും 22.08.2022 വരെ പിഴയോടെയും നീട്ടി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പരീക്ഷാ ഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്‌ലോറിന് എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള 2 സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 19-ന് രാവിലെ 10.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്. ഫോണ്‍ 0494 2407514.

അഫ്‌സലുല്‍ ഉലമ ഹാള്‍ടിക്കറ്റ്

ആഗസ്ത് 22-ന് ആരംഭിക്കുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരങ്ങളും വെബ്‌സൈറ്റില്.

പരീക്ഷാ ഫലം

എം.എസ് സി. മാത്തമറ്റിക്‌സ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.

പ്രാക്ടിക്കല്‍ ക്ലാസ്

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ 22-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ തുടങ്ങും.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ  ബി.ടെക്. എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനം സപ്തംബര്‍ 15 വരെ കോളേജില്‍ നടക്കും. പ്രിന്റിംഗ് ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന കേരളത്തിലെ ഏക എഞ്ചിനീയറിംഗ് കോളേജാണ് ഐ.ഇ.ടി. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് 9567172591 എന്ന നമ്പറില്‍ ബന്ധപ്പെടുക

അഫ്‌സലുല്‍ ഉലമ രണ്ടാം അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 5 മണിക്കകം മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് സഹിതം കോളേജുകളില്‍ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. മറ്റ് വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്.

എം.ജി .യൂണിവേഴ്സിറ്റി 

പുനർമൂല്യനിർണയ തീയതി 

ഒന്ന്, രണ്ട് സെമെസ്റ്റർ മാർച്ച് 2021 പി.ജി. പ്രൈവറ്റ് പരീക്ഷകളുടെ സൂക്ഷ്മ പരിശോധനക്കും പുനർ മൂല്യനിർണയത്തിനും ആഗസ്‌റ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ - റഗുലർ), സൈബർ ഫോറൻസിക് (2020 അഡ്മിഷൻ - റഗുലർ) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി.  പിഴയില്ലാതെ ആഗസ്റ്റ് 20 വരെയും പിഴയോടു കൂടി ആഗസ്റ്റ് 22 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 23 നും അപേക്ഷിക്കാം.

പട്ടികജാതി /പട്ടികവർഗ്ഗ ഗവേഷണ വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം 

ഇന്ത്യയിൽ നടത്തപ്പെടുന്ന സെമിനാറുകൾ/കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നതിന് സർവകലാശാല പഠനവകുപ്പുകളിലും, അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും ഗവേഷണം നടത്തുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 ഏപ്രിൽ ഒന്ന് 2023 മാർച്ച് 31 കാലയളവിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളായിരിക്കണം. ഇതര ഫണ്ടിങ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഈ ഫെലോഷിപ്പിന് അർഹരായിരിക്കുന്നതല്ല.  അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ.

സർട്ടിഫിക്കറ്റ് കോഴ്സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന ഓർഗാനിക് ഫാമിംഗ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ്, കൗൺസിലിംഗ്, യോഗിക് സയൻസ് എന്നീ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.  അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പികൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, കോഴ്സ് ഫീസ് എന്നിവ സഹിതം ഡിപ്പാർട്ട്മെന്റിൽ എത്തേണ്ടതാണ്.   വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 08301000560.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റർ എം.എസ്.സി./ എം.കോം./ എം.എ./ എം.എ.ജെ./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്. / എം.റ്റി.എ./ എം.റ്റി.റ്റി.എം. (സി.എസ്.എസ്. - 2020 അഡ്മിഷൻ - റഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ ആഗസ്റ്റ് 24 ന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. ഐ.ടി. സി.ബി.സി.എസ്. (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22 ന് അതത് കോളേജുകളിൽ വച്ച് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
.


0 comments: