2022, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് ഓണം അവധി തിയതികള്‍ പ്രഖ്യാപിച്ചു

 


സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കുള്ള ഓണം അവധി തിയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഓണം അവധി.ഓഗസ്റ്റ് 24 മുതല്‍ ഓണം പരീക്ഷകള്‍ ആരംഭിക്കും.അതേസമയം, നാളെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഴയുടെ സാഹചര്യത്തില്‍ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

0 comments: