2022, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

(August 5)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

പ്ലസ്​ വണ്‍ പ്രവേശനം ഇന്ന്​ രാവിലെ 11 മുതല്‍; ആദ്യ അലോട്ട്​മെന്‍റില്‍ 2,38,150 പേര്‍ക്ക്​ അവസരം

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആകെ 4,71,849 അപേക്ഷകരില്‍ 2,38,150 പേര്‍ക്ക് അലോട്ട്മെന്‍റ് ലഭിച്ചു.മെറിറ്റ്​ സീറ്റുകളില്‍ അവശേഷിക്കുന്നത്​ 59,616 എണ്ണമാണ്​. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ട്രയല്‍ അലോട്ട്​മെന്‍റില്‍ ഉള്‍പ്പെടുത്തിയ​ മുന്നാക്ക സമുദായ മാനേജ്​മെന്‍റിനു​ കീഴിലുള്ള സ്​കൂളുകളിലെ 10​ ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ്​ ഒഴിവാക്കിയാണ്​ ആദ്യ അലോട്ട്​മെന്‍റ്​ പ്രസിദ്ധീകരിച്ചത്​. ഇതോടെ, ഏകജാലക പ്രവേശനത്തിന്​ ലഭ്യമായ മെറിറ്റ്​ സീറ്റുകളുടെ എണ്ണം 2,97,766 ആയി കുറഞ്ഞു.അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ 10ന്​ വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ ഫീസടച്ച്‌ സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നേടാം.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

2022 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.https://digilocker.gov.in എന്ന വെബ് സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്.

ഡിജിറ്റൽ സർവകലാശാലയിൽ സ്‌പോട്ട് അഡ്മിഷൻ ആ​ഗസ്റ്റ് 20 ന്

കേരള ഡിജിറ്റൽ സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഓഗസ്റ്റ് 20 ന് ആണ് സ്‌പോട്ട് അഡ്മിഷൻ. പട്ടിക ജാതി/പട്ടിക വർഗം, ഭിന്നശേഷി വിഭാഗത്തിൽപ്പട്ടവർക്ക് എല്ലാ കോഴ്‌സുകളിലേക്കും മറ്റു വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, എംടെക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, എംഎസ്‌സി എക്കോളജി (ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്‌സ്), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്), എം.എസ്‌സി ഇലക്ട്രോണിക്‌സ്, എംഎസി ഡാറ്റാ അനലിറ്റിക്‌സ് ആൻഡ് ബയോഎഐ, എം.എസ്‌സി ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ജിയോഇൻഫോർമാറ്റിക്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് എന്നീ കോഴ്‌സുകളിലുമാണ് പ്രവേശനം. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും www.duk.ac.in/admissions എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം  അന്തിമ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി 'CHECK YOUR RANK' എന്ന ലിങ്ക് മുഖേന റാങ്ക് പരിശോധിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗൺസിലിംഗ് ജില്ലാതലത്തിൽ ഓഗസ്റ്റ് 5 മുതൽ 8 വരെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ വെച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾക്ക് www.polyadmission.org/let എന്ന അഡ്മിഷൻ പോർട്ടലിലോ സമീപത്തുള്ള പോളിടെക്‌നിക് കോളേജിന്റെ ഹെൽപ് ഡെസ്‌കിലോ ബന്ധപ്പെടാവുന്നതാണ്.

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഓഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.

ഐഐഎമ്മുകളിലെ MBA പഠനത്തിന് 'കാറ്റ് 2022'

വിവിധ സംസ്ഥാനങ്ങളിലെ രാജ്യാന്തര നിലവാരമുള്ള ഐ.ഐ.എമ്മുകളിലും രാജ്യത്തുടനീളം സ്ഥിതി ചെയ്യുന്ന മറ്റ് ബിസിനസ്സ് സ്‌കൂളുകളിലും  മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള (ബിരുദാനന്തരബിരുദം) പ്രവേശനത്തിനു നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ്, കാറ്റ് 2022 (കോമൺ അഡ്മിഷൻ ടെസ്റ്റ്). കാറ്റ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആഗസ്റ്റ് മൂന്നിന് ആരംഭിച്ചു. ഇക്കൊല്ലത്തെ പരീക്ഷ നടത്തിപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂർ ആയതിനാൽ ഐ.ഐ.എം.-ബാംഗ്ലൂർ ആണ്, പ്രവേശന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിൽ കോഴിക്കോട് ഐ.ഐ.എം.ഉൾപ്പടെ ഇരുപതോളം ഐ.ഐ.എംകളിലെ പ്രവേശനത്തിനടിസ്ഥാനം ഈ കാറ്റ് സ്കോറാണ്. കാറ്റ് സ്കോറിന് 2022, ഡിസംബർ 31 വരെ സാധുതയുണ്ട്.സെപ്റ്റംബർ 14 വരെയാണ്, അപേക്ഷാ സമർപ്പണത്തിനുള്ള സമയം. ഒക്ടോബർ 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ, നവംബർ 27ന് നടക്കും.രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുംwww.iimcat.ac.in.

ബിരുദപ്രവേശനം നേടിയശേഷം പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകും -യു.ജി.സി

2022-’23 അധ്യയനവർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയശേഷം ഒക്ടോബർ 31-മുമ്പ് പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെനൽകുമെന്ന് യു.ജി.സി. പ്രവേശനം റദ്ദാക്കിയവർക്കും മറ്റു കോളേജ് അല്ലെങ്കിൽ സർവകലാശാലയിലേക്ക് മാറുന്നവർക്കും മുഴുവൻ തുകയും തിരികെലഭിക്കും.ഡിസംബർ 31-നുശേഷം പിൻമാറിയാൽ ഈടാക്കിയ ഫീസിൽ 1000 രൂപയിൽ താഴെ പ്രൊസസിങ് ഫീസിനത്തിൽ കുറച്ച് ബാക്കിതുക തിരികെനൽകും. കോവിഡിനെത്തുടർന്ന് സി.യു.ഇ.ടി., ജെ.ഇ. ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷകളിൽ കാലതാമസം നേരിട്ടിരുന്നു. അതിനാൽ പ്രവേശന നടപടികൾ ഒക്ടോബർവരെ നീളാൻ സാധ്യതയുയുള്ളതിനാലാണ് യു.ജി.സി.യുടെ നടപടി.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി. സർവ്വകലാശാല 

എം.ജി. ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: സാധ്യതാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എം.ജി. സർവ്വകലാശാല ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ച് മണി വരെ ലഭ്യമായിരിക്കും. 

എം.ജി. ഓൺലൈൻ പ്രോഗ്രാം: പ്രവേശന തീയതി നീട്ടി

എം.ജി. സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഓൺലൈൻ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 31 ലേക്ക് നീട്ടി.  യു.ജി.സി. യുടെ അംഗീകാരത്തോടെ നടത്തുന്ന റെഗുലർ ഡിഗ്രിക്ക് തുല്യമായ ഓൺലൈൻ പ്രോഗ്രാമുകൾ വിവിധ കാരണങ്ങളാൽ കോളേജ് പഠനം അസാധ്യമായവർക്കും ജോലിയോടൊപ്പം പഠന തുടരാൻ ആഗ്രഹിക്കുന്നവർക്കും വിദേശ വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രയോജനപ്രദമാണ്.

പി.ജി. സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.എ. ഗാന്ധിയൻ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് - 2022-23 അദ്ധ്യന വർഷത്തിലേക്ക് സീറ്റുകൾ ഒഴിവുണ്ട്.  ഏതെങ്കിലും വിഷയത്തിൽ (പാർട്ട് III) 45 ശതമാനം മാർക്കോടെ ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 10 ന് വൈകുന്നേരം നാല് മണിക്ക് മുൻപായി നേരിട്ട് വകുപ്പ് ഓഫീസിൽ ഹാജരാകണം. 

സിറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ്് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. കോഴ്‌സിൽ 2022 അഡ്മിഷനിലേക്ക് എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി. / സി.എം.എ.റ്റി./ കെ.എം.എ.റ്റി. യോഗ്യതയുള്ള അർഹരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങൾക്ക് ഫോൺ: 0481 -  2732288

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ്.സി മാത്തമാറ്റിക്‌സ / സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളുടെ 2022 ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്.  സി.എ.റ്റി. എൻട്രൻസ് സ്‌കോർ 300 നും 100 നും ഇടയിൽ ലഭിച്ചവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ ഓപ്പൺ അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ്.സി. ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് 2022 ബാച്ചിലേക്ക് എസ്.സി., എസ്.റ്റി. വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2020 അഡ്മിഷൻ - റഗുലർ / സപ്ലിമെന്ററി - രണ്ട് വർഷ കോഴ്‌സ്) ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 10 മുതല് 22 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

പരീക്ഷാ ഫലം

2022 ഏപ്രിൽ മാസത്തിൽ നടന്ന ഒൻപത് സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (2010 അഡ്മിഷൻ - ഒന്നാം മെഴ്‌സി ചാൻസ് / 2009 അഡ്മിഷൻ - രണ്ടാം മെഴ്‌സി ചാൻസ് / 2008 അഡ്മിഷൻ - മൂന്നാം മെഴ്‌സി ചാൻസ്)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം  സെമസ്റ്റർ ബി.എസ്.സി./ ബി.സി.എ (സി.ബി.സി.എസ്.എസ്.-ഒ ബി ഇ 2019 അഡ്മിഷൻ - സ്‌പെഷ്യൽ എക്സാം), ബി.കോം (സ്പോർട്സ് സ്പെഷ്യൽ എക്സാം) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 22.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം -  അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം, രണ്ടാം സെമസ്റ്റർ  (ഏപ്രിൽ 2021 സെഷൻ) അസൈൻമെന്റ് 100/- രൂപ ഫൈൻ സഹിതം  ഓഗസ്റ്റ് 12 വൈകിട്ട് 5 മണി വരെ വിദൂരവിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റുകൾ  സ്വീകരിക്കുന്നതല്ല.

ബി.എ ഇംഗ്ലിഷ്,  അഫ്സൽ-ഉൽ-ഉലമ  - ഗ്രേഡ് കാർഡ് വിതരണം

മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഒൻപതാം തീയ്യതിയിലേക്ക് മാറ്റിയതിനാൽ, കണ്ണൂർ  സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, എസ്.എൻ. കോളജ്, കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്  മൂന്നാം വർഷ ബി.എ ഇംഗ്ലിഷ്,  ബി.എ അഫ്സൽ-ഉൽ-ഉലമ മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർ‌ഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) 09.08.2022ന് വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്, 08.08.2022, തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു.

എം.സി.എ - എൻ.ആർ.ഐ   അഡ്മിഷൻ

മാങ്ങാട്ടുപറമ്പ കാമ്പസിലെ   ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിലെ എം.സി.എ  പ്രോഗ്രാമിന്   എൻ.ആർ.ഐ സീറ്റിലേക്ക് പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ ആഗസ്റ്റ് 12ന്    വൈകുന്നേരം 5 മണിക്ക് മുൻപായി മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0497 -2784535, 9243037002

എം.സി.എ - സ്പോട്ട് അഡ്മിഷൻ

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ   ഐ.ടി സെന്ററിലെ    എം.സി.എ പ്രോഗ്രാമിന്    ഒഴിവുള്ള സീറ്റുകളിലേക്ക്  സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു. യോഗ്യരായ   വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 10ന്    രാവിലെ   10.30ന്  കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ  ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിൽ ആവശ്യമായ അസ്സൽ രേഖകളോടെ സ്പോട്ട്  അഡ്മിഷനിൽ  പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 -2784535, 9243037002

പരീക്ഷാകേന്ദ്രം മാറ്റി

തൃക്കരിപ്പൂർ ആർട്സ് & സയൻസ് കോളേജ് നിലവിൽ പരീക്ഷ കേന്ദ്രമല്ലാത്തതിനാൽ, നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പ്രസ്തുത സെൻറർ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ വിളയാങ്കോടിലെ വിറാസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാവേണ്ടതാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

09.08.2022 ന് നടത്താൻ നിശ്ചയിച്ച ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (ജനുവരി 2021 സെഷൻ), മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ (ന്യൂജനറേഷൻ-ഒക്ടോബർ 2021 സെഷൻ) പരീക്ഷകൾ ആഗസ്ത് 10 ലേക്കും  നാലാം സെമസ്റ്റർ എം.ബി.എ. (ഏപ്രിൽ 2022 സെഷൻ) പരീക്ഷ ആഗസ്ത് 11 ലേക്കും മാറ്റി നിശ്ചയിച്ചു.

സീറ്റ് ഒഴിവ്

എം.എ മ്യൂസിക് 

 പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലെ    മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ  എം.എ മ്യൂസിക് പ്രോഗ്രാമിൽ എസ്.സി,  എസ്.ടി,  വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 8ന്   രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം
 
എം.ലിബ് .ഐ.എസ്. സി

താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന  ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ  മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിന് പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 8ന്  രാവിലെ 10.30ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം

ടെക്നോളജി

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോസയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 8ന് രാവിലെ  10  മണിക്ക് കോ ഓർഡിനേറ്റർ മുൻപാകെ അസൽ സർട്ടിഫിക്കറ്റുകളുമായി  ഹാജരാകണം 
എം.എ. ആന്ത്രോപോളജി

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ നരവംശശാസ്ത്ര പഠനവകുപ്പിൽ  എം.എ. ആന്ത്രോപോളജി പ്രോഗാമിന് പട്ടികജാതി വിഭാഗത്തിന്  രണ്ട് സീറ്റുകളും പട്ടികവർഗ വിഭാഗത്തിന്   ഒരു സീറ്റും ഒഴിവുണ്ട്.  താല്പര്യമുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം  ഓഗസ്റ്റ് 10ന്  രാവിലെ 10:30ന് സർവകലാശാലയുടെ പാലയാട് ക്യാമ്പസ്സിലെ പഠനവകുപ്പിൽ ഹാജരാകണം.

എം.എസ്.സി മാത്തമറ്റിക്സ് 

മങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ എം എസ് സി മാത്തമറ്റിക്സ്  പ്രോഗാമിൽ  എസ്.സി,  എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 10ന്  രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ മാത്തമറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം . 

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021   പരീക്ഷകൾക്കായുള്ള വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് ആഗസ്ത് 11 മുതൽ ലഭ്യമാകും. ഇതിലേക്കായുള്ള പരീക്ഷാ ഫീസ് എസ്.ബി.ഐ ഇപേയ്‌മെന്റ് ഗേറ്റ് വേ  വഴി മാത്രമേ അടക്കാൻ സാധിക്കുകയുള്ളു. പരീക്ഷകൾക്ക് 11.08.2022 മുതൽ 16.08 2022 വരെ പിഴയില്ലാതെയും 19.08.20222 വരെ പിഴയോടു കൂടിയും  ഓൺലൈനായി അപേക്ഷിക്കാം. 

പ്രായോഗിക  പരീക്ഷകൾ

ഒന്നാം സെമസ്റ്റർ  ബി.എ. മ്യൂസിക് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി), നവംബർ  2021 പ്രായോഗിക  പരീക്ഷകൾ 2022 ആഗസ്ത്  10- ന് രാവിലെ 10.00 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്-ൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്

പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

0 comments: