2022, ഓഗസ്റ്റ് 31, ബുധനാഴ്‌ച

(August 31)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം. മൂന്ന് അലോട്ട്‌മെന്റിലും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.നാളെ രാവിലെ ഒമ്പത് മണിക്ക് ഒഴിവുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രവേശത്തിനുള്ള വെബ്‌സൈറ്റായ https://hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കാനായി സ്‌കൂള്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ക്ക് ലിസ്റ്റുകളിലെ അപാകത ഇന്ന്​ വൈകീട്ടുവരെ പരിഹരിക്കാം

എ​ന്‍​ജി​നീ​യ​റി​ങ്​ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ലേ​ക്കാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന മാ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും 31ന്​ ​വൈ​കു​ന്നേ​രം നാ​ലു​വ​രെ സ​മ​യം ന​ല്‍​കി.സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍, ഏ​താ​നും വി​ദ്യാ​ര്‍​ഥി​ക​ള്‍ കേ​ര​ള ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി/​വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ അ​പ്ലോ​ഡ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ര​ണ്ടാം വ​ര്‍​ഷ​ത്തെ മാ​ര്‍​ക്ക് ക​ണ്ടെ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ല​സ് ടു ​മാ​ര്‍​ക്ക് ലി​സ്റ്റ് അ​പ്ലോ​ഡ് ചെ​യ്ത​താ​യി കാ​ണു​ന്നി​ല്ല.

സ്വാശ്രയ മെഡിക്കല്‍: 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ്​ കേരളത്തില്‍ നടപ്പാക്കേണ്ടെന്ന്​ ഹൈകോടതി

സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 50 ശ​ത​മാ​നം സീ​റ്റി​ല്‍ സ​ര്‍​ക്കാ​ര്‍ ഫീ​സ് ഈ​ടാ​ക്ക​ണ​മെ​ന്ന ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ (എ​ന്‍.​എം.​സി) നി​ര്‍​ദേ​ശം കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന് ഹൈ​കോ​ട​തി.2017ല്‍ ​കേ​ര​ള മെ​ഡി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ആ​ക്‌ട് നി​ല​വി​ല്‍ വ​ന്ന​തോ​ടെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ മാ​നേ​ജ്മെ​ന്‍റ്, സ​ര്‍​ക്കാ​ര്‍ ക്വോ​ട്ട​ക​ളെ​ന്ന വേ​ര്‍​തി​രി​വി​ല്ലെ​ന്നും എ​ല്ലാ സീ​റ്റു​ക​ളി​ലേ​ക്കും എ​ന്‍​ട്ര​ന്‍​സ് ക​മീ​ഷ​ണ​റാ​ണ് അ​ലോ​ട്ട്മെന്‍റ് ന​ട​ത്തു​ന്ന​തെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്.എ​ന്‍.​എം.​സി നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ കേ​ര​ള ക്രി​സ്ത്യ​ന്‍ പ്ര​ഫ​ഷ​ന​ല്‍ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്​ ഫെ​ഡ​റേ​ഷ​ന്‍, കേ​ര​ള പ്രൈ​വ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ഓപണ്‍ സര്‍വകലാശാലക്ക്​ അനുമതിയില്ലെങ്കില്‍ മറ്റ്​ സര്‍വകലാശാലകളില്‍ പ്രൈവറ്റ്​ രജിസ്​ട്രേഷന്‍

 ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ ഇ​ക്കൊ​ല്ലം കോ​ഴ്​​സ്​ ന​ട​ത്താ​ന്‍ യു.​ജി.​സി അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മ​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ക്ക് പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നു​മ​തി ന​ല്‍​കു​മെ​ന്ന്​ മ​ന്ത്രി ആ​ര്‍.ബി​ന്ദു അ​റി​യി​ച്ചു.ഓ​പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല​ക്ക്​ അ​ടു​ത്ത​മാ​സം അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍റെ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.ഓ​പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലാ​ത്ത ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളി​ല്‍ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്‌​സ് ന​ട​ത്താ​ന്‍ മ​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ക്ക്, ഹൈ​കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ഓ​പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല അം​ഗീ​കാ​ര​ത്തി​നാ​യി യു.​ജി.​സി​ക്ക്​ വേ​ണ്ട രേ​ഖ​ക​ള്‍ ന​ല്‍കി​ക്ക​ഴി​ഞ്ഞു. അ​വ​ര്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം വെ​ര്‍ച്ച്‌വ​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തു​മെ​ന്ന്​ പ​റ​ഞ്ഞി​ട്ടു​ണ്ട്.

സെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

2022 ജൂലൈ 24ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് പി.ആർ.ഡിയിലും www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ആകെ 19,595 പേർ പരീക്ഷ എഴുതിയതിൽ 2,037 പേർ വിജയിച്ചു. ആകെ വിജയശതമാനം 10.40 ആണ്. സെറ്റ് സർട്ടിഫിക്കറ്റുകൾ ഡിസംബർ മുതൽ വിതരണം ചെയ്യും. അപേക്ഷഫോം സെപ്റ്റംബർ അഞ്ച് മുതൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.

ഇഗ്‌നോ പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

സെപ്റ്റംബർ 1ന് മാർ ഇവനിയോസ് കോളജിൽ നടക്കുന്ന ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകൾ അതെ ക്യാമ്പസിലുള്ള മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ നടത്തും.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ് സർവകലാശാല

ജോലി ഒഴിവ്
 
കാലിക്കറ്റ് സര്‍വകലാശാലാ ആര്‍ട്ട് ആന്റ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. 31-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലാണ് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ 9.30-ന് ഹാജരാകണം. ഫോട്ടോ ഗ്രാഫിയില്‍ (ഔട്ട് ഡോര്‍ ആന്റ് മിഡ് ഡോര്‍) 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടായിരിക്കണം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.പി.എഡ്. വൈവ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ തീസിസ് ഇവാല്വേഷനും വൈവയും 13 മുതല്‍ 16 വരെ നടക്കും. 

പരീക്ഷാ അപേക്ഷ

തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 12 വരെയും 170 രൂപ പിഴയോടെ സപ്തംബര്‍ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുളളവരും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുളളവരും അതുപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തീയതി സെപ്റ്റംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക് ഓഫീസുമായോ കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുമായോ ബന്ധപ്പെടുക.

ഉദ്യോഗ് 2022- തൊഴില്‍ മേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ജെ.സി.ഐ കാലിക്കറ്റും സംയുക്തമായി വെളളിമാട്കുന്ന് ജെ.ഡി.റ്റി കാമ്പസില്‍ വെച്ച് സെപ്റ്റംബര്‍ മൂന്നിന് രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉദ്യോഗ് 2022- മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.udyogjob.in എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 50 ല്‍ പരം കമ്പനികളിലായി 3000 ത്തില്‍ പരം ഒഴിവുകള്‍ പ്രതീക്ഷിക്കുന്ന മേളയില്‍ പ്ലസ് ടു മുതല്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0495 2370176, 8078474737.

 കണ്ണൂർ യൂണിവേഴ്സിറ്റി 

ടൈംടേബിൾ

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. (റെഗുലർ),  ജൂലൈ 2022  പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ (2020 അഡ്മിഷൻ) എം. എ. ഇംഗ്ലീഷ്, ഹിസ്റ്ററി, എക്കണോമിക്സ്, അറബിക്, നവംബർ 2020 പരീക്ഷാഫലം  സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 15.09.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. ഒറിജിനൽ ഗ്രേഡ് കാർഡുകൾ അവസാന സെമസ്റ്ററിൽ മാത്രമേ ഉണ്ടാവൂ എന്നതിനാൽ വിദ്യാർഥികൾ ഗ്രേഡ് കാർഡുകളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. 

സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം

 15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 30.08.2022, 31.08.2022 തീയതികളിൽ പിഴയില്ലാതെയും 01.09.2022 ന് പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫീസ് എസ്. ബി. ഐ. കലക്റ്റ്/ ട്രഷറി ചലാൻ മുഖേന അടക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 02.09.2022 ന് വൈകുന്നേരം 5 മണിക്കകം പരീക്ഷാ വിഭാഗത്തിൽ സമർപ്പിക്കണം.

റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

2022-23  അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ്‌ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.  പ്രവേശനം സെപ്റ്റംബർ 12  മുതൽ  13 വരെ നടത്തുന്നതായിരിക്കും. പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളെ കോളേജ് അധികാരികൾ ബന്ധപ്പെടുന്നതായിരിക്കും. അർഹരായവർ അസ്സൽ രേഖകളുമായി അതത് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ഒന്നിലധികം കോളേജുകളിൽ സാധ്യതയുള്ള വിദ്യാർത്ഥികളാണെങ്കിൽ പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതും സീറ്റ് ലഭിക്കുകയാണെങ്കിൽ അപേക്ഷകർ തന്നെ പ്രവേശനത്തിന് നേരിട്ട് ഹാജരാകേണ്ടതുമാണ്.

അധ്യാപകരുടെ ഒഴിവുകൾ 

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്ക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ പാർട്ട്-ടൈം അധ്യാപകരുടെ ഒഴിവുണ്ട്. ഇവർക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ സെപ്തംബർ 1ന് നീലേശ്വരം ക്യാമ്പസിൽ വച്ച് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11  മണിക്ക് ഹാജരാകണം.

സ്പോട്ട് അഡ്മിഷൻ 

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ്  ഐ.ടി എജുക്കേഷൻ സെന്ററിൽ എം.സി.എ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലുള്ള ഐ.ടി വകുപ്പിൽ ഹാജരാകണം.


0 comments: