കോഴ്‌സുകൾക്ക് 23 വരെ ഫീസ് അടയ്ക്കാം
സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌സി നഴ്‌സിങ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 23 വരെ അപേക്ഷാഫീസ് അടയ്ക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2560363, 364.
സ്‌കോളർഷിപ്പ് തുക ഉയർത്തി
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു (കേപ്പ്) കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ നിന്ന് സഹകരണ വകുപ്പ്, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും കുട്ടികൾക്ക് നൽകിവരുന്ന ഇ.കെ നയനാർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് 15,000 രൂപയിൽ നിന്നും 30,000 രൂപയായി ഉയർത്തി സർക്കാർ ഉത്തരവായി. ഈ വിഭാഗങ്ങൾക്ക് വേണ്ടി നീക്കി വച്ചിട്ടുള്ള സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം നൽകുന്നത്.
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
എൽ.ബി.എസിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈൻഡിംഗ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. പ്രിന്റിംഗ് ടെക്‌നോളജിയിലുള്ള ഡിപ്ലോമ/ ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസ്.സി വിത്ത് പ്രിന്റിംഗ് ടെക്‌നോളജി അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സൽസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.
ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം: മന്ത്രി ആർ.ബിന്ദു
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പ്രാരംഭ കൂടിയാലോചനകൾ ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ജനകീയ വൈജ്ഞാനിക സമൂഹമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും വളരെ ജാഗ്രതയോടെയും ഉത്തരവാദിത്തബോധത്തോടെയും ഇതിനെ കാണണമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സ് കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
2022-23 അധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കോളേജ് അധികൃതർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റ് പരിശോധിച്ച് കോഴ്‌സുകളും അലോട്ട്‌മെന്റ് നടത്തേണ്ട സീറ്റുകളും ഉറപ്പു വരുത്തേണ്ടതാണ്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോഴ്‌സുകളിലോ സീറ്റുകളിലെ എണ്ണത്തിലോ മാറ്റം ആവശ്യമുണ്ടെങ്കിൽ എൽ.ബി.എസ് സെന്ററുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
പരീക്ഷാ വിജ്ഞാപനം
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഏപ്രിൽ 2022 പരീക്ഷാ വിജ്ഞാപനവും 2021-22 ഒന്നാം വർഷ എഫ്.ഡി.ജി.റ്റി പെർമനന്റ് രജിസ്റ്റർ നമ്പരും tekerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ജോയിന്റ് കൺട്രോളർ അറിയിച്ചു.
ലാറ്ററൽ എൻട്രി അഡ്മിഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ ഓഗസ്റ്റ് 20ന് രാവിലെ ഒമ്പതു മുതൽ കോളേജിൽ നടത്തും. ഐ.ടി.ഐ ക്യാൻഡിഡേറ്റ്സ് സ്റ്റേറ്റ് റാങ്ക് 450 വരെയുള്ളവർക്ക് രാവിലെ 9 നും, 451 മുതൽ 1000 വരെ 10 നും, 1001 മുതൽ അവസാന റാങ്ക് വരെ 10.30 നും നടക്കും. പ്ലസ് ടു/ വി.എച്ച്.എസ്.ഇ ക്യാൻഡിഡേറ്റ്സ് ധീവര, കുടുമ്പി, കുശവൻ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് രാവിലെ 11 നും, സ്റ്റേറ്റ് റാങ്ക് 1000 വരെ 11.15 നും, 1001 മുതൽ 3000 വരെ 12.30 നും, 3001 മുതൽ 5000 വരെ 2.30 നും, ടെക്സ്‌റ്റൈൽ ടെക്നോളജി പഠിക്കാൻ താൽപര്യമുളളവർക്ക് 3.15 നും, സെൽഫ് ഫിനാൻസിങ് കോളേജിൽ പഠിക്കാൻ താൽപര്യമുള്ള 5001 മുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് 3.30 നും അഡ്മിഷൻ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2360391.
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനം
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കുളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ഓഗസ്റ്റ് 11 മുതൽ www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ സെപ്റ്റംബർ 12 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.
അധ്യാപക ട്രെയിനിംഗ്
കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ- ഗ്രാന്റ് വഴി പട്ടിക ജാതി, മറ്റര്‍ഹവിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം ഉണ്ടായിരിക്കും. ആഗസ്റ്റ് 16 നകം അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട 04734296496, 8547126028.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാല
ബി.എഡ്. പ്രവേശനം
മഹാത്മാഗാന്ധി സർവ്വകലാശാല
എം.ജി. ബിരുദാനന്തര ബിരുദ ഏകജാലകം
മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളേജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16 ന് വൈകിട്ട് നാലിന് മുൻപായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. താത്കാലിക പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.
എം.ജി. യിൽ തൊഴിൽ മേള
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയുടെയും കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും മോഡൽ കരിയർ സെന്ററിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 27 ന് സർവ്വകലാശാല ക്യാമ്പസ്സിൽ 'ബ്രൈറ്റ് മൈൻഡ്സ് 2022' മെഗാ തൊഴിൽ മേള നടത്തുന്നു. ബ്ാങ്കിങ്, ഇൻഷുറൻസ്. മാനേജ്മെന്റ്. സയൻസ്, കൊമേഴ്സ്, എഡ്യുക്കേഷൻ, ഐ.ടി, മറ്റ് എഞ്ചിനീയറിംഗ് ശാഖകൾ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, മാർക്കറ്റിംഗ്, സെയിൽസ് തുടങ്ങിയ സെക്ടറുകളിൽ നിന്നുള്ള ഉദ്യോഗദായകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2731025, 2563451 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
എം.ജി., കണ്ണൂർ സർവ്വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്സുകൾ
മഹാത്മാഗാന്ധി സർവ്വകലാശാലയും കണ്ണൂർ സർവ്വകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുന്നു. രണ്ട് സർവ്വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും വിധം സിലബസ് ക്രമീകരിച്ചിട്ടുള്ളതാണ് ഈ കോഴ്സുകൾ. ആരംഭത്തിൽ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആന്റ് നാനോടെക്നോളജി), എം.എസ്.സി. ഫിസ്ക്സ് (നാനോസയൻസ് ആൻ നാനോ ടെക്നോളജി) എന്നീ കോഴ്സുകളാണ് സംയുക്തമായി ആരംഭിക്കുന്നത്. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്സുകളാണ്.
പരീക്ഷാ ഫീസ്
ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം - 2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി / 2018, 2017 അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും പിഴയോടു കൂടി ആഗസ്റ്റ് 11 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
വൈവാ വോസി
രണ്ടാം സെമസ്റ്റർ എം.ബി.എ. (2021 അഡ്മിഷൻ - റഗുലർ / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ 17 വരെ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
- 2022 മാർച്ചിൽ നടന്ന ഒന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (20082014 അഡ്മിഷൻ - മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
- നാലാം വർഷ ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (പുതിയ സ്കീം - 2008-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
എം.എസ്.സി ബയോടെക്നോളജി - സീറ്റ് ഒഴിവ്
പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 12ന് രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകണം ഫോൺ:968654186
0 comments: