2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

വിദേശത്തേക്ക് പറക്കാന്‍ ആ​ഗ്രഹിക്കുന്നുണ്ടോ? കാനഡ നിങ്ങളെ വിളിക്കുന്നു; 10 ലക്ഷത്തിലേറെ തൊഴിലവസരം

 

വിദേശത്ത് തൊഴിലവസരത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്തയുമായി കാനഡ. രാജ്യത്ത് 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍  ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോര്‍ട്ട്.2021 മെയ് മുതല്‍ ഒഴിവുകളുടെ എണ്ണം 3 ലക്ഷത്തിലധികം വര്‍ദ്ധിച്ചു. 2022 മേയിലെ ലേബര്‍ ഫോഴ്സ് സര്‍വേയിലാണു തൊഴിലവസരങ്ങളുടെ കണക്കുള്ളത്.

രാജ്യത്തെ തൊഴിലാളികള്‍ക്ക് പ്രായമാകുകയും റിട്ടയര്‍മെന്റിലേക്ക് പ്രവേശിക്കുന്നതും ഒഴിവുകള്‍ കൂടാന്‍ കാരണമാണ്. ഈ വ‌ര്‍ഷം 4.3 ലക്ഷം പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാനാണു കാനഡയുടെ തീരുമാനം. 2024ല്‍ 4.5 ലക്ഷം പേര്‍ക്കു പെര്‍മനന്റ് റസിഡന്റ് വീസ നല്‍കാന്‍ രാജ്യം ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനിടയാക്കും.

0 comments: