2022, സെപ്റ്റംബർ 4, ഞായറാഴ്‌ച

പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് 72,666 അപേക്ഷകര്‍

 

പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ 50,836 സീറ്റുകളിലേക്ക് 72,666 അപേക്ഷകര്‍.ഇതില്‍ 67,807 അപേക്ഷകളും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്‍റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പുതുക്കിയവയാണ്. 4859 പുതിയ അപേക്ഷകരുമുണ്ട്.സപ്ലിമെന്‍ററി ഘട്ടത്തിലും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഒഴിവുള്ള 6812 സീറ്റുകളിലേക്ക് 18,014 പേരാണ് അപേക്ഷിച്ചത്. മുഴുവന്‍ സീറ്റുകളിലേക്കും അലോട്ട്മെന്‍റ് നടന്നാലും ജില്ലയില്‍ 11,202 കുട്ടികള്‍ക്ക് സീറ്റുണ്ടാകില്ല. കോഴിക്കോട് ജില്ലയില്‍നിന്ന് 5425 സീറ്റുകളിലേക്ക് 8959 അപേക്ഷകരുണ്ട്.പാലക്കാട് ജില്ലയില്‍ ഒഴിവുള്ള 4349 സീറ്റുകളിലേക്ക് 8525 അപേക്ഷകരുണ്ട്. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. 12, 13 തീയതികളില്‍ പ്രവേശനം നടത്തും. ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്കായി സ്കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്ഫര്‍ നടത്തും.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി ലഭിച്ച അപേക്ഷയും ഒഴിവുള്ള മെറിറ്റ് സീറ്റുകളും ജില്ല തിരിച്ച്‌

തിരുവനന്തപുരം 3297 3688

കൊല്ലം 3900 3764

പത്തനംതിട്ട 1088 2568

ആലപ്പുഴ 4181 3024

കോട്ടയം 2814 2658

ഇടുക്കി 1614 1662

എറണാകുളം 4205 4598

തൃശൂര്‍ 6080 4883

പാലക്കാട് 8525 4349

മലപ്പുറം 18014 6812

കോഴിക്കോട് 8959 5425

വയനാട് 1716 1231

കണ്ണൂര്‍ 5077 4120

കാസര്‍കോട് 3196 2054

0 comments: