നീറ്റ് പരീക്ഷയില്‍ തന്‍റെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് മാറിപ്പോയെന്ന പരാതിയുമായി വിദ്യാര്‍ഥിനി.തമിഴ്നാട്ടില്‍നിന്നുള്ള 19കാരിയാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2022ലെ നീറ്റ് പരീക്ഷയുടെ ഫലവും ഒ.എം.ആര്‍ ഷീറ്റുകളും പ്രസിദ്ധീകരിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ തന്‍റേതായി നല്‍കിയത് തെറ്റായ ഒ.എം.ആര്‍ ഷീറ്റാണെന്ന് പരാതിയില്‍ പറയുന്നു. 167 ഓളം ചോദ്യങ്ങള്‍ക്ക് താന്‍ ഉത്തരം നല്‍കിയിരുന്നു. 13 ചോദ്യങ്ങള്‍ മാത്രമേ അവശേഷിപ്പിച്ചിരുന്നുള്ളൂ. എന്നാല്‍, 60 ചോദ്യങ്ങള്‍ ഉത്തരം ചെയ്യാതെ വിട്ട ഷീറ്റാണ് തന്‍റെ പേരില്‍ ലഭിച്ചതെന്നും വിദ്യാര്‍ഥിനി പറയുന്നു.
ആഗസ്റ്റ് 31ന് എന്‍.ടി.എക്ക് ഇക്കാര്യം വ്യക്തമാക്കി ഇ-മെയില്‍ അയച്ചിരുന്നു. 603 മാര്‍ക്കാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തന്‍റേതെന്ന പേരില്‍ എന്‍.ടി.എ അപ്‌ലോഡ് ചെയ്ത ഷീറ്റില്‍ 132 മാര്‍ക്ക് മാത്രമാണുള്ളതെന്നുമാണ് ആരോപണം.ഈ വിഷയം അന്വേഷിക്കണമെന്നും സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ കോളേജില്‍ ഒരു സീറ്റ് ഒഴിച്ചിടണമെന്നും എന്നാല്‍ കേസ് തീര്‍ന്ന് തന്റെ അവകാശവാദം തെളിഞ്ഞാല്‍ ആ സീറ്റില്‍ പ്രവേശനം നേടാമെന്നും വിദ്യാര്‍ഥിനി ആവശ്യപ്പെട്ടിട്ടുണ്ട്
0 comments: